Think and Learn Pvt. Ltd  എന്ന പഴയ പേര് മതിയായിരുന്നു എന്ന് Byju’s  ഇപ്പോൾ കരുതുന്നുണ്ടാകാം. ആദ്യ കാല പേരിലെ Think and Learn എന്നത് പ്രാവർത്തികമാക്കിയിരുന്നെങ്കിൽ ഈ ആഗോള എഡ് ടെക് ജയന്റ് ഇന്ന് കഴിവിലും, സാമ്പത്തിക സുസ്ഥിരതയിലും  എവിടെ നിന്നേനെ.

തങ്ങള്‍ക്കെതിരെ സീരിയസ് ഫ്രോഡ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (Serious Frauds Investigation Office – SFIO ) അന്വേഷണം ആരംഭിച്ചതായുള്ള റിപ്പോര്‍ട്ട് നിഷേധിച്ച് ബൈജൂസ് രംഗത്തെത്തിയിട്ടുണ്ട്.

‘അന്വേഷണം ആരംഭിച്ചെന്ന തരത്തിലുള്ള ആശയവിനിമയം ഇന്നു വരെ എസ്എഫ്‌ഐഒയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ‘ ബൈജൂസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പിന്നെ ആരാണ്, എന്താണ് അന്വേഷിക്കുന്നത് ?

എന്തായാലും ബംഗളൂരുവിൽ നിന്നും ആഗോള എഡ്- ടെക്ക് സ്റ്റാർട്ടപ്പ് കെട്ടിപ്പൊക്കിയ ബൈജൂസ്‌, സീരിയസ് ഫ്രോഡ് ഒന്നുമല്ല എന്ന് വ്യവസായ ലോകത്തിനറിയാം.

2022 ലെ സാമ്പത്തിക റിപ്പോർട്ട്  ബൈജൂസ്‌ ഇതുവരെ ഓഡിറ്റ് നടത്തി പുറത്തു വിട്ടിട്ടില്ല. അത് തന്നെയാണ് കേന്ദ്ര കോർപറേറ്റ് കാര്യമന്ത്രാലയത്തിന്റെ സംശയ മുൾമുനയിൽ ബൈജൂസിനെ കൊണ്ടെത്തിച്ചിരിക്കുന്നതും.  മറയ്ക്കാനെന്തിരിക്കുന്നു എന്നതാണ് കേന്ദ്രത്തിന്റെ ചോദ്യം.

കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന് (എംസിഎ) കീഴിലുള്ള മള്‍ട്ടി ഡിസിപ്ലിനറി ഓര്‍ഗനൈസേഷനായ എസ്എഫ്‌ഐഒ ബൈജൂസിനെതിരെ അന്വേഷണം ആരംഭിച്ചതായി ജുലൈ 8ന് മാധ്യമങ്ങൾ  റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2019-20, 2020-21 സാമ്പത്തിക വര്‍ഷത്തിലെ ബൈജൂസിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്‌സ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് റിവ്യു ബോര്‍ഡ് (FRRB) അവലോകനം ചെയ്‌തെന്നും  റിപ്പോർട്ട് പുറത്തു വന്നിരുന്നു. എന്നാലിതൊക്കെ അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞു ബൈജൂസ്‌ നിഷേധിക്കുകയാണ്.

ഒരു കാര്യം വളരെ വ്യക്തമായിട്ടുണ്ട്.  ബൈജൂസ്‌ കാര്യമായി തന്നെ തങ്ങളുടെ ഒരു ഭാഗം ഓഹരികൾ വിപണിയിൽ വിറ്റഴിച്ചിട്ടുണ്ട്.

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, ഭാര്യയും സഹസ്ഥാപകയുമായ ദിവ്യ ഗോകുല്‍നാഥ്, സഹോദരന്‍ റിജു രവീന്ദ്രന്‍ എന്നിവര്‍ കമ്പനിയിലെ തങ്ങളുടെ ഓഹരികള്‍  വിപണിയില്‍ വിറ്റഴിച്ച്  408.53 മില്യണ്‍ ഡോളറാണ് സമ്പാദിച്ചത്.
സ്വകാര്യ മാര്‍ക്കറ്റ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ പ്രൈവറ്റ് സര്‍ക്കിള്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ബൈജൂസില്‍ ഭരണതലത്തില്‍ വീഴ്ചകള്‍ സംഭവിച്ചെന്ന റിപ്പോര്‍ട്ട് സമീപകാലത്ത് വിവിധ മാധ്യമങ്ങളില്‍ വന്നിരുന്നു. മൂന്ന് പ്രധാന അംഗങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തു.

അതേ സമയത്ത് തന്നെ ബൈജൂസിന്റെ ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് ഡിലോയിറ്റും പിന്‍മാറിയിരുന്നു. തുടര്‍ന്ന് ജുലൈ നാലിന് എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗ് വിളിച്ചുചേര്‍ക്കുകയും കമ്പനിയുടെ വീഴ്ചകള്‍ പരിഹരിക്കാന്‍ സിഇഒ-യെ ഉപദേശിക്കാൻ  ബോര്‍ഡ് അഡ്വൈസറി കമ്മിറ്റിക്ക് രൂപം കൊടുക്കുകയും ചെയ്തതായി ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

പിന്മാറിയേക്കും ഷാരൂഖ് ഖാൻ

ബൈജൂസിന്റെ ബ്രാൻഡ് അംബാസിഡർ ആയ ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാനും ബൈജൂസുമായുള്ള കരാര്‍ പുതുക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ബൈജൂസും ഷാറൂഖും തമ്മിലുള്ള എന്‍ഡോഴ്സ്മെന്റ് കരാര്‍ സെപ്റ്റംബറില്‍ അവസാനിക്കുകയാണ്.  കരാർ തുടരാൻ മറുവശത്ത് ഷാരൂഖ് ഖാന്റെ ഓഫീസിൽ  താല്‍പര്യക്കുറവ് കാണിക്കുകയാണ്. എന്നാൽ കമ്പനിയുടെ ചെലവ് ചുരുക്കല്‍ നടപടികള്‍ തുടരുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് ബൈജൂസിന്റെ ഇന്റേണൽ സംസാരം.

2017ലാണ് ഏകദേശം 4 കോടി രൂപയുടെ വാര്‍ഷിക പ്രതിഫലത്തിന് ഷാറൂഖ് ഖാനെ തങ്ങളുടെ ബ്രാന്‍ഡ് പ്രചാരണത്തിലേക്കുള്ള കരാറിലേക്ക് എത്തിച്ചത്.കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ വന്‍തുക നല്‍കി ബ്രാന്‍ഡ് പ്രചാരണത്തിന് ഷാറൂഖിനെ പോലൊരു താരത്തെ എത്തിക്കുന്നത് ഉചിതമാകില്ലെന്നാണു കരുതുന്നതെന്നും ബൈജൂസ്‌ മാനേജ്‌മന്റ് തീരുമാനമെടുത്തതായി റിപ്പോർട്ടുണ്ട്.

കോവിഡ് വരുത്തിയ പ്രതിസന്ധി

 കൊറോണ സമയത്തും അതിനു ശേഷവും ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിപണിക്ക് ഉണ്ടായ മാന്ദ്യത്തെ തുടര്‍ന്ന്, ബൈജൂസ് പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇതേത്തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതും മറ്റു ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം 2500 ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി നിലവില്‍ ആയിരം പേരെ പിരിച്ചുവിടുന്ന പദ്ധതി നടപ്പാക്കുന്നു.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഒട്ടുമിക്ക ജീവനക്കാരുടെയും പിഎഫ് പേമെന്റ് ,കമ്പനി നടത്തിയിട്ടില്ലെന്ന് ഇപിഎഫ്ഒ ഡാറ്റ ഉള്‍പ്പടെയുള്ള സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തൊട്ടു പിന്നാലെ ഭൂരിഭാഗവും പി എഫ് കുടിശിക ഒടുക്കിയതായി ബൈജൂസിന്റെ ഓഫീസ്‌ അറിയിച്ചിരുന്നു.

കടം കയറുന്ന ബൈജൂസ്‌

കനത്ത പ്രതിസന്ധിയിലാണ് നിലവില്‍ ബൈജൂസുള്ളത്. സാമ്പത്തിക ഫലങ്ങള്‍ തയാറാക്കാത്തതിന്റെ പേരില്‍ ഓഡിറ്റര്‍മാരായിരുന്ന ഡിലോയിറ്റ് രാജിവച്ചിരുന്നു. ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളായ നിക്ഷേപകരും രാജി സമര്‍പ്പിച്ചു. വായ്പ പുന: ക്രമീകരിക്കണമെന്ന കമ്പനിയുടെ ആവശ്യം വായ്പാദാതാക്കള്‍ തള്ളിയിട്ടുണ്ട്.

1.2 ബില്യണ്‍ ഡോളറിന്റെ ടേം ലോണുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് കമ്പനി ഇപ്പോള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. ഈ വായ്പയിലെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അമേരിക്കയിലെ രണ്ട് കോടതികളിലായി നിയമ പോരാട്ടം തുടരുകയാണ്.

അതിനിടെ ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനും വായ്പയില്‍ പുനഃക്രമീകരണം നടത്തുന്നതിനുമായി ചില വായ്പാദാതാക്കളും ബൈജൂസും തമ്മില്‍ വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതിനിടയിലും ഓഹരി വിറ്റഴിച്ചു ബൈജൂസ്‌ കുടുംബം

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, ഭാര്യയും സഹസ്ഥാപകയുമായ ദിവ്യ ഗോകുല്‍നാഥ്, സഹോദരന്‍ റിജു രവീന്ദ്രന്‍ എന്നിവര്‍  2015 തൊട്ട്  കമ്പനിയിലെ തങ്ങളുടെ ഓഹരികള്‍  വിപണിയില്‍ വിറ്റഴിച്ച്  408.53 മില്യണ്‍ ഡോളറാണ് സമ്പാദിച്ചത് എന്ന കണക്കുകൾ അടുത്തിടെയാണ് പുറത്തു വന്നത്.സ്വകാര്യ മാര്‍ക്കറ്റ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ പ്രൈവറ്റ് സര്‍ക്കിള്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപെടുത്തുന്നത്.

2015 തൊട്ട് ഇതുവരെ പ്രമോട്ടര്‍മാര്‍ 40 സെക്കന്ററി ഇടപാടുകളിലാണ് പങ്കെടുത്തത്. ഇതോടെ അവരുടെ ഓഹരി പങ്കാളിത്തം 71.6 ശതമാനത്തില്‍ നിന്നും 21.2 ശതമാനമായി കുറഞ്ഞു. ഈ കാലയളവില്‍ ബൈജു രവീന്ദ്രന്‍ 3.28 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 29306 ഓഹരികളും ദിവ്യ ഗോകുല്‍ നാഥ് 29.40 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 64565 ഓഹരികളും റിജു രവീന്ദ്രന്‍ 375.83 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 3,37,911 ഓഹരികളും വില്‍പന നടത്തി.

സില്‍വര്‍ ലേക്ക് പാര്‍ട്ണേഴ്സ്, ബ്ലാക്ക്റോക്ക്, ടി റോവ് പ്രൈസ്, ചാന്‍ സക്കര്‍ബര്‍ഗ്, ഓള്‍ വെഞ്ച്വേഴ്സ്, നാസ്പേഴ്സ്, ടൈംസ് ഇന്റര്‍നെറ്റ്, ലൈറ്റ്സ്പീഡ് വെഞ്ച്വേഴ്സ്, പ്രോക്സിമ ബീറ്റ, നാസ്പേഴ്സ് വെഞ്ച്വേഴ്സ്, ജനറല്‍ അറ്റ്ലാന്റിക്, അല്‍കിയോണ്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം നിക്ഷേപകര്‍ ബൈജൂസിന്റെ ദ്വിതീയ ഇടപാടുകളില്‍ പങ്കെടുത്തിട്ടുണ്ട്. അതേസമയം സമാഹരിച്ച തുക ബിസിനസിലേയ്ക്ക് വീണ്ടും നിക്ഷേപിച്ചതായി കമ്പനി വക്താവ് പ്രതികരിച്ചു. പ്രൈവറ്റ്സര്‍ക്കിള്‍ റിസര്‍ച്ച് നടത്തി വെളിപ്പടുത്തൽ പ്രകാരം ഇടപാടുകള്‍ ഡിസ്‌ക്കൗണ്ട് മൂല്യത്തിലാണ് നടത്തിയിരിക്കുന്നത്.

Byju’s, the global ed tech giant, may reconsider its name change from Think and Learn Pvt. Ltd and contemplate how it would have impacted its current capabilities and financial sustainability. Furthermore, Byju’s has denied reports of an investigation by the Serious Frauds Investigation Office (SFIO), putting an end to speculation surrounding the matter.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version