റോബോട്ടിക് സോളാർ ക്ലീനിംഗ് സൊല്യൂഷനുകളിൽ വൈദഗ്ദ്ധ്യം നേടിയ ഇസ്രായേൽ സ്ഥാപനമായ ഇക്കോപ്പിയയുടെ നിർമ്മാണ അടിത്തറ ഇന്ത്യയിലും.  മൊഹാലിയിലെ ഒരു അത്യാധുനിക അസംബ്ലി കേന്ദ്രത്തിലാണ് നൂതന ക്ലീനിംഗ് റോബോട്ടുകൾ നിർമിച്ചിരിക്കുന്നത്.

മൊഹാലിയിലെ നിർമാണ കേന്ദ്രം പ്രത്യക്ഷമായി 150 ഓളം ജോലികളും പരോക്ഷമായി 500ഓളം തൊഴിലവസരങ്ങളും നൽകുന്നു. കമ്പനിയുടെ ലോക്കൽ സപ്ലൈ ചെയിനിന്റെയും ടീമിന്റെയും ഭാഗമായി ഇന്ത്യയിൽ നിന്നു തന്നെ 80ഓളം എഞ്ചിനിയർമാരാണുളളത്.  2013-ൽ സ്ഥാപിതമായ ഇക്കോപ്പിയ കണക്റ്റഡ്, AI ആൻഡ് ഡാറ്റാ-ഡ്രിവൺ ഓട്ടോണമസ് സോളാർ പാനൽ ക്ലീനിംഗിലെ പ്രമുഖരും മാർക്കറ്റ് ലീഡറുമാണ്.  

പിവി വ്യവസായത്തിന് ഉയർന്ന നിലവാരമുള്ളതും നൂതനവുമായ സാങ്കേതികവിദ്യ നൽകുന്നതാണ് ഇക്കോപ്പിയ. പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതും പൂർണ്ണമായും ജലരഹിതവുമായ ക്ലീനിംഗ് സാങ്കേതികവിദ്യയാണ്  ഇക്കോപ്പിയ റോബോട്ടുകൾ ഉപയോഗിക്കുന്നത്.  ഇക്കോപ്പിയ റോബോട്ടുകൾക്ക്  ഓൺ-ബോർഡ് ഡെഡിക്കേറ്റഡ് സോളാർ മൊഡ്യൂൾ ഉണ്ട്, ഇത് പ്രവർത്തനങ്ങൾക്കിടയിൽ ബാറ്ററികൾ വേഗത്തിൽ ചാർജ് ചെയ്യാൻ അനുവദിക്കുന്നു. പൂർണ്ണമായും ഓട്ടോമേറ്റഡായ, ഇക്കോപ്പിയ റോബോട്ടുകൾ  ഓൺ-ബോർഡ് സോളാർ പാനലും ക്ലീനിംഗ് മൈക്രോ ഫൈബർ ഘടകങ്ങളും സ്വയം വൃത്തിയാക്കുന്നു.  ഇക്കോപ്പിയ ആഗോളതലത്തിൽ 35-ലധികം വൻകിട പ്രോജക്ടുകൾ വിന്യസിച്ചിട്ടുണ്ട്.

NTPC, Azure Power, Sprng Energy, ReNew  എന്നിവ ഇന്ത്യയിലെ ഇക്കോപ്പിയയുടെ ക്ലയന്റ്സിൽ ഉൾപ്പെടുന്നു.  ഇതുവരെ 9.24 ബില്യൺ സോളാർ പാനലുകൾ ക്ലീൻ ചെയ്തതായി കമ്പനി അവകാശപ്പെടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version