ഇന്ത്യയിൽ 50,00,000-ത്തിലധികം ആളുകൾക്ക് നിലവിൽ  തൊഴിൽ നൽകുന്ന ഇന്ത്യൻ ഐടി, ഐടിഇഎസ്, ബിപിഒ, ബിപിഎം എന്നീ വ്യവസായങ്ങളിലേക്ക് കടന്നു കയറുകയാണ് AI.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് എന്നിവയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ വിവിധ തൊഴിലുകളിലും വ്യവസായങ്ങളിലും, പ്രത്യേകിച്ച് ഇന്ത്യൻ IT, ITeS, BPO, BPM വ്യവസായങ്ങളിലെ ജോലികളിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. IT  മേഖല ഒരു അണ്വായുധ പരീക്ഷണ ഭീഷണിക്കു സമാനമായ ഭീതിയിലാണ്. മേല്പറഞ്ഞ  50,00,000-ത്തിലധികം ജീവനക്കാരുടെ  വൈറ്റ് കോളർ ജോലിക്കു മേൽ ഒരു വൈറസ് പോലെ പടരും AI എന്ന് ചുരുക്കം.

ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിൽ ലോകത്തിനു ഒരു സാർവത്രിക കരാർ ഉണ്ടായിരുന്നു. അതുപോലെ, ഡോളി എന്ന  ആടിനെ ക്ലോൺ ചെയ്തതിന് ശേഷം ശാസ്ത്രലോകം  ക്ലോണിംഗ് സാങ്കേതികവിദ്യയും നിയന്ത്രിച്ചു. കാരണം ഇവ ആത്യന്തികമായി വിളിച്ചു വരുത്തുക വിനാശകരമായ ദൂരവ്യാപക പ്രത്യാഘാതങ്ങൾ തന്നെ. സമാനമായൊരവസ്ഥ ലോകത്തെ ഇന്ന് സംജാതമായിരിക്കുന്നു.  നിങ്ങൾ നോക്കിക്കോളൂ ഒരു ആണവായുധ പരീക്ഷണം പോലെയോ ക്ലോണിങ്ങിന്റെ അപകടാവസ്ഥ പോലെയോ ഗൗരവമേറിയ ഒരു സ്ഥിതിയാകും എഐ ഉണ്ടാക്കി വയ്ക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് “അരാജകത്വവും” “വിനാശകരമായ പ്രത്യാഘാതങ്ങളും” ഉണ്ടാകും. അത് കൊണ്ട് തന്നെ ഭീഷണി കൈകാര്യം ചെയ്യാൻ ഒരു നയം രൂപീകരിക്കുന്നത് വരെ ഈ മേഖലയിൽ “കൂടുതൽ വികസനം വേണ്ട” എന്ന് ആഹ്വാനം ചെയ്തിരിക്കുന്നു ഐ ടി വിദഗ്ധർ. ചാറ്റ് GPT4 നു ശേഷമുള്ള എല്ലാ പരീക്ഷണങ്ങളും നിർത്തി വയ്ക്കണമെന്ന് അവർ ആവശ്യപെടുന്നു .

IT വ്യവസായ രംഗത്തെ വിദഗ്ധരും വിശ്വസിക്കുന്നത് AI-യിലെ പുരോഗതി ഏറ്റവും  ഗുരുതരമായി സ്വാധീനിക്കാൻ പോകുന്നത് സേവന തൊഴിലാളികളെയാണെന്നാണ്. ഇതിൽ കോൾ സെന്റർ ജീവനക്കാർ , ഡാറ്റാ എൻട്രി ടാസ്‌ക്കുകളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ, കമ്പ്യൂട്ടർ ഓപ്പറേറ്റർമാർ, ഐടി, ഐടിഇഎസ് കമ്പനികളിലെ എൻട്രി ലെവൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, എൻട്രി ലെവൽ സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, എൻട്രി ലെവൽ ബിപിഒ തൊഴിലാളികൾ തുടങ്ങിയവർ ഉൾപ്പെടുന്നു.

സോഹോയുടെ സഹസ്ഥാപകനായ ശ്രീധർ വെമ്പു, നീതി ആയോഗ് മുൻ വൈസ് ചെയർമാൻ രാജീവ് കുമാർ, ഐഎസ്പിആർടി ഫൗണ്ടേഷന്റെ-സഹസ്ഥാപകൻ ശരദ് ശർമ്മ എന്നിവർ ചേർന്ന് കേന്ദ്ര സർക്കാരിന് ഒരു തുറന്നു കത്ത് നൽകിയിരിക്കുന്നു . അവരതിൽ  ഭൂരിപക്ഷ ജനസംഖ്യയുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് AI മുന്നേറ്റം എങ്ങനെ കുഴപ്പവും വിനാശകരവുമാകുമെന്ന് എടുത്തുകാണിക്കുന്നു.

മനുഷ്യന്റെ ജീവിതത്തെ, ജീവിത ശൈലിയെ, ചിന്തകളെ, നിലനിൽപ്പിനെ എല്ലാം അസാധാരണമായി മാറ്റിമറിക്കാൻ പോകുകയാണ് AI എന്നതിൽ ആർക്കും തർക്കമില്ല. പക്ഷെ നൂറ്റാണ്ടുകളായി മനുഷ്യന് പരിചിതമായ ഒരു ഭൂമിയും ജീവിതവും AI അന്യമാക്കുമോ എന്ന ഭയമാണ് ലോകമാകെ ഇന്ന് പങ്കുവെക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version