2015 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി സ്റ്റാർട്ടപ്പുകളെപ്പറ്റി പ്രതീക്ഷ പങ്കുവച്ചത് ഇങ്ങനെ.

യുവതലമുറ സംരംഭകരും പരിചയസമ്പന്നരായ പ്രവാസി മലയാളികളും  സൃഷ്ടിച്ച ഊർജസ്വലമായ ബിസിനസ് അന്തരീക്ഷത്തിന് 2030ഓടെ കേരളത്തെ വികസിത സംസ്ഥാനമാക്കി മാറ്റാൻ കഴിയുമെന്നതാണ് സംസ്ഥാനത്തിന്റെ വികസന തന്ത്രം”  

ഉമ്മൻചാണ്ടിയുടെ അന്നത്തെ  ആ കാഴ്ചപ്പാട് ശരിയായിരുന്നു എന്ന് വ്യവസായ സംരംഭ കേരളം ഇന്നിതാ തെളിയിച്ചു കൊണ്ടിരിക്കുന്നു.

രണ്ട് തവണയായി  ഏഴ് വർഷം  കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെപ്പറ്റി പറയുമ്പോൾ കേരളത്തിലെ ഐടി  സ്റ്റാർട്ടപ്പ്മേഖലയുടെ മനസ്സിൽ ആദ്യം ഓടി എത്തുക  സ്റ്റാർട്ടപ്പ് എന്ന ആശയമാണ്. കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUMനെ)  സജീവമാക്കി  ടെക്നോളജി സ്റ്റാർട്ടപ്പുകൾക്ക് ജീവൻ നൽകി, അവയ്ക്കായി  ഒരു സ്റ്റാർട്ടപ്പ് നയം തന്നെ കേരളത്തിൽ നടപ്പാക്കിയ ഉമ്മൻ‌ചാണ്ടി.

കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച്, 50 വർഷത്തിലേറെയായി എം.എൽ.എ.യായി സേവനമനുഷ്ഠിച്ച ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ പൊൻതൂവലുകളിലൊന്ന് കേരളത്തിലെ IT – സ്റ്റാർട്ടപ്പ്മേഖല തന്നെയാണ്.  

സ്റ്റാർട്ടപ്പുകൾക്കു അനുയോജ്യമായ സ്റ്റാർട്ടപ്പ് നയം ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലോചിതമായ തീരുമാനമായിരുന്നു.
സമീപഭാവിയിൽ സ്റ്റാർട്ടപ്പുകൾക്കായി ബില്യൺ ഡോളർ കാമ്പസ് സൃഷ്ടിക്കുന്നതിനുള്ള മാസ്റ്റർ പ്ലാനിലാണ് അന്ന് ഉമ്മൻ‌ചാണ്ടി നേതൃത്വം നൽകിയ  സർക്കാർ പ്രവർത്തിച്ചുവന്നത്.  

2012 സെപ്തംബറിൽ നടന്ന എമർജിംഗ് കേരള മീറ്റിലായിരുന്നു സംസ്ഥാന സർക്കാർ സ്റ്റാർട്ടപ്പ് പദ്ധതി പ്രഖ്യാപിച്ചത്. അതിന്റെ തുടർച്ചയായിട്ടാണ് 2015 മെയിൽ ഉമ്മൻ‌ചാണ്ടി  മന്ത്രിസഭ അംഗീകാരം നൽകിയ കേരള ടെക്‌നോളജി സ്റ്റാർട്ട്-അപ്പ് നയം.

ഇൻകുബേറ്ററുകൾക്കും സ്റ്റാർട്ടപ്പുകൾക്കും  ധനസഹായം അടക്കം അവയെ സാമ്പത്തികമായി സഹായിക്കുന്നതിന് സമാനമായ നിരവധി നടപടികൾ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചു.  അതിനു മുന്നേ സംസ്ഥാന ബജറ്റിൽ സ്റ്റാർട്ടപ്പുകൾക്കായി വിഹിതം ഉറപ്പാക്കിയിരുന്നു.

സ്റ്റാർട്ടപ്പുകളുമായി വരുന്ന യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയമായി കേരള ടെക്‌നോളജി സ്റ്റാർട്ട്-അപ്പ് നയത്തെ കണ്ട സർക്കാർ  സ്റ്റാർട്ടപ്പുകൾ റിക്രൂട്ട് ചെയ്യുന്ന ഓരോ ജീവനക്കാരനും ഇൻകുബേഷൻ കഴിഞ്ഞ് മൂന്ന് വർഷത്തിനുള്ളിൽ പരിശീലനത്തിനായി 25,000 രൂപ നൽകാൻ തീരുമാനിച്ചു.  ഇൻകുബേറ്ററുകളിൽ നിന്ന് സർക്കാർ അഞ്ച് വർഷത്തേക്ക് വാടക ഒഴിവാക്കി നൽകി.  

 സംസ്ഥാനത്തുടനീളം ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, ഈട് രഹിത വായ്പ, സോഫ്റ്റ് ലോൺ, പലിശ രഹിത വായ്പകൾ തുടങ്ങിയ സൗകര്യപ്രദമായ വ്യവസ്ഥകളിൽ സ്റ്റാർട്ടപ്പുകളിലേക്ക് പദ്ധതികൾ വ്യാപിപ്പിക്കാൻ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും സർക്കാർ പ്രോത്സാഹിപ്പിക്കുമെന്ന് നയം ഉറപ്പു നൽകി .

സ്റ്റാർട്ടപ്പുകളിൽ ജോലിയെടുക്കുന്ന സ്ത്രീകളുടെ സുരക്ഷക്കും സർക്കാർ നയം പരിരക്ഷ ഉറപ്പു നൽകിയിരുന്നു.   സ്റ്റാർട്ടപ്പുകൾക്കായി രാത്രിയിൽ ജോലി ചെയ്യുന്ന സ്ത്രീകളുമായുള്ള 3-ഷിഫ്റ്റ് ഓപ്പറേഷനുകൾക്ക് പൊതുവായ അനുമതി നൽകി.    

പേറ്റന്റ് അപേക്ഷ ഫയൽ ചെയ്യുന്നതിനും പ്രോസിക്യൂഷൻ ചെയ്യുന്നതിനുമുള്ള ചെലവ് ഇൻകുബേറ്റഡ് സ്റ്റാർട്ടപ്പ് കമ്പനികൾക്ക് തിരികെ നൽകുവാനുള്ള തീരുമാനമെടുത്തതും ഉമ്മൻ‌ചാണ്ടി കൊണ്ട് വന്ന സ്റ്റാർട്ടപ്പ് നയത്തിന്റെ ഭാഗമായിരുന്നു.  15 ശതമാനം വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്ന സ്റ്റാർട്ടപ്പുകൾക്ക് മൂന്ന് വർഷത്തിനുള്ളിൽ 10 ലക്ഷം രൂപ എന്ന പരിധിക്ക് വിധേയമായി വിറ്റുവരവിൽ 5 ശതമാനം ഗ്രാന്റിനുള്ള അർഹത ഈ നയം ഉറപ്പാക്കി
.
ഫാർമസ്യൂട്ടിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, അർബൻ മാനേജ്‌മെന്റ്, സോഷ്യൽ മീഡിയ, മൊബിലിറ്റി, അനലിറ്റിക്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് (ഐഒടി), 3 ഡി പ്രിന്റിംഗ്, ‘ഐടി ഫോർ എക്‌സ്’ എന്നിവയുൾപ്പെടെ കൂടുതൽ മേഖലകളിലേക്ക് വിപുലീകരിക്കാൻ ടെക്‌നോളജി ഇൻകുബേറ്ററുകൾ പ്രോത്സാഹിപ്പിക്കുവാനും നയം വ്യവസ്ഥ ചെയ്തിരുന്നു.

കേരള സ്റ്റാർട്ടപ്പ് മിഷൻ മുഖേനെ  യൂത്ത് എന്റർപ്രണേഴ്‌സ് സ്‌കീം (യെസ്) നടപ്പാക്കി. സംസ്ഥാനത്തു ടെക്നോളജി ഇന്നോവേഷൻ സോൺ – Technology Innovation Zone – ആരംഭിച്ചു.

സ്കൂളുകളിൽ – Learn to code raspberry pi distribution program, Electronics@ school program എന്നിവ കൊണ്ടുവന്നു. കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ ഏറ്റവും മികവുറ്റ പദ്ധതിയായ Innovation and Entrepreneurship Development Centre (IEDC) നടപ്പാക്കി.  വിദ്യാർത്ഥികളിൽ നിന്നും നൂതന സംരംഭകത്വ  ആശയങ്ങൾ തേടി കണ്ടെത്തി അവയ്ക്ക് IDEA GRANT പ്രകാരം  സ്റ്റാർട്ടപ്പ് പിന്തുണ നൽകുക എന്ന KSUM ഫ്ലാഗ്ഷിപ് പദ്ധതി ഇപ്പോളും വിജയകരമായി തുടരുന്നു.

തിരുവനന്തപുരത്തും കൊച്ചിയിലും ഫാബ് ലാബുകൾക്കു തുടക്കമിട്ടതും ഉമ്മൻചാണ്ടി സർക്കാരാണ്. Kerala State Entrepreneurship Development Mission (KSEDM) യാഥാർഥ്യമാക്കി.

ഒരുപക്ഷെ ഉമ്മൻചാണ്ടിയുടെ സ്റ്റാർട്ടപ്പ് നിലപാടുകൾ തന്നെയാണ് ഇന്നും കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയെ കൈപിടിച്ച് നയിക്കുന്നത്. ഉമ്മൻ‌ചാണ്ടി കൈകൊണ്ട  സ്റ്റാർട്ടപ്പ്   നിലപാടുകൾ കേരളം എന്നുമോർക്കുമെന്നതിൽ സംശയമില്ല. വികസന സങ്കൽപ്പത്തെ യാഥാർത്ഥ്യമാക്കും വിധം തീരുമാനങ്ങളെടുത്ത ആ ഭരണാധികാരിക്ക് സ്റ്റാർട്ടപ് എക്കോസിസ്റ്റത്തിന്റെ അന്ത്യാഞ്ജലി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version