Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വളർച്ചാ നിരക്ക് ഇന്ത്യക്ക് തിരിച്ചടിയാകുമോ?
Instant

വളർച്ചാ നിരക്ക് ഇന്ത്യക്ക് തിരിച്ചടിയാകുമോ?

News DeskBy News Desk20 July 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തൽ അത്ര ദൂരം അകലെയല്ല. പടിപടിയായി രാജ്യം വളരുകയാണെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ. 2023 സാമ്പത്തിക വര്‍ഷം അവസാനിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാലന്‍സ് ഷീറ്റ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം വ്യക്തമാക്കുന്നു.

എന്നാൽ പണലഭ്യത കുറവ് 2024 നടപ്പു സാമ്പത്തിക വർഷത്തിന്റെ തുടക്കം ദുർബലപ്പെടുത്തിയിരിക്കുന്നു.  ആദ്യ പാദത്തിലെ സാമ്പത്തിക രംഗത്തിന്റെ പ്രകടനം ആശ്വാസകരമാണോ എന്ന് ഇനി കണ്ടറിയണം. എന്നാൽ ഒരു വികസിത രാഷ്ട്രമാകുന്നതിന് ഇന്ത്യ 7.6 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തണമെന്ന് അടുത്തിടെ ഇറങ്ങിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിമാസ ബുള്ളറ്റിന്‍ മുന്നറിയിപ്പ് നൽകുന്നു.

നിലവിൽ 7.2%  ആണ് വാർഷിക വളർച്ചാ നിരക്ക്. ഇന്ത്യ ആ നിരക്ക് നിലനിർത്തുമെന്ന പ്രതീക്ഷയും ബുള്ളറ്റിൻ പങ്കുവയ്ക്കുന്നുണ്ട്.    അതേമയം നടപ്പ് സാമ്പത്തികവര്‍ഷം വളര്‍ച്ചാ നിരക്ക് 6.5 ശതമാനമായി കുറഞ്ഞേക്കും. ആഗോള സാമ്പത്തിക മാന്ദ്യം കാരണമാണിത്. വിവിധ സാമ്പത്തിക സർവേകളും ഈ കണക്കാണ് പ്രവചിക്കുന്നതും. ഇന്ത്യയുടെ നില തിളക്കമാർന്നതാണെന്നും പണപ്പെരുപ്പം ആഗോളതലത്തിൽ കുറച്ചു കൊണ്ട് വരണമെന്നുമാണ് IMF നിലപാട്.

ഇന്ത്യൻ  സമ്പദ് വ്യവസ്ഥ പൊതുവെ സാധാരണ നിലയിലായെന്ന സൂചനയാണ് പക്ഷെ  RBI നൽകുന്നത്. ഏകോപിത ധന-സാമ്പത്തിക ചുവടുവെപ്പുകള്‍ വിജയമായെന്നാണ്  കണക്കുകള്‍.  

ആശങ്ക തുടരുന്ന 2024

2024 സാമ്പത്തികവര്‍ഷം, ദുര്‍ബലത പ്രകടമാക്കുകയാണ്. ഒന്നാം പാദത്തെ കണക്കുകള്‍ പുറത്തുവരുന്നതോടെ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. പണലഭ്യതക്കുറവാണ് കടുത്ത വെല്ലുവിളി. വായ്പകളുടെ വര്‍ദ്ധനവിനനുസരിച്ച് ഡെപോസിറ്റ് ഉയരുന്നില്ല. കൂടാതെ വ്യവസ്ഥാപിതമായ ലിക്വിഡിറ്റി കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് നാലിലൊന്ന് മാത്രമാണ്.  ചെറുകിട വാണിജ്യബാങ്കുകളെയാണ് പണക്കുറവ് കൂടുതല്‍ അലട്ടുന്നത്. ചെലവ് കുറഞ്ഞ, കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (സിഎഎസ്എ) നിക്ഷേപങ്ങള്‍ കുറഞ്ഞതും തിരിച്ചടിയാണ്.

റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക ഗവേഷണ വിഭാഗം നടത്തിയ പഠനമനുസരിച്ച്, ഒരു വികസിത രാജ്യമാകുന്നതിന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2023-24 മുതല്‍ 2047-48 വരെ 7.6 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) കൈവരിക്കേണ്ടതുണ്ട്. നിലവില്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2,500 ഡോളറാണ്. വികസിത രാഷ്ട്രമാകാന്‍ 2047 ഓടെ ഇത് 21,664 ഡോളര്‍ കവിയണം.

New Delhi in global spotlight as India hosts G20 summit
New Delhi in global spotlight as India hosts G20 summit

തുടര്‍ച്ചയായ ആഘാതങ്ങള്‍ക്കിടയില്‍ ആഗോള വളര്‍ച്ച ‘വീണ്ടെടുക്കല്‍’ പാതയിലാണ്. എങ്കിലും സാധ്യതകള്‍ പ്രോത്സാഹനജനകമല്ല എന്നാണ്  അന്താരാഷ്ട്ര നാണയ നിധി (IMF) മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ  G20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തില്‍ പറഞ്ഞത്.

 “ഇടത്തരം വളര്‍ച്ചാ സാധ്യതകള്‍ ദുര്‍ബലമായി തുടരുന്നു. രാജ്യങ്ങളിലുടനീളമുള്ള സാമ്പത്തിക വ്യതിയാനങ്ങള്‍ ആശങ്ക പരത്തുന്നവയാണ്. ദുർബലമായ രാജ്യങ്ങള്‍ കൂടുതല്‍ പിറകിലാണ്. സമീപ മാസങ്ങളില്‍ പണപ്പെരുപ്പത്തിൽ കണ്ട ഇടിവ് പ്രോത്സാഹജനകമാണ്. ഭാവി വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും, പണപ്പെരുപ്പം സുസ്ഥിരമായ അടിസ്ഥാനത്തില്‍ കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയുടെ സ്ഥാനം തിളക്കമാര്‍ന്നതാണ്”,ജോര്‍ജിയേവ പറയുന്നു.

banner business business growth Economic Economic Crisis economic fallout economic growth economic sectors economy economy recovery global economy growth growth rate growth rate India India India Government Indian economy
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026

1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio

18 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil