Light Fidelity എന്നതിന്റെ ചുരുക്കപ്പേരാണ് Li-Fi. ലൈ-ഫൈ പ്രത്യേക LED ലൈറ്റ് ബൾബുകൾ റൂട്ടറുകളായി ഉപയോഗിക്കുകയും ഒപ്റ്റിക്കൽ വയർലെസ് കമ്മ്യൂണിക്കേഷൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഡാറ്റ കൈമാറാൻ റേഡിയോ തരംഗങ്ങൾ ഉപയോഗിക്കുന്ന വൈഫൈ റൂട്ടറുകളിൽ നിന്ന് വ്യത്യസ്തമായി, ലൈ-ഫൈ ഉപകരണങ്ങൾ ഇൻഫ്രാറെഡ് അല്ലെങ്കിൽ അൾട്രാവയലറ്റ് ലൈറ്റ് വഴി ഡാറ്റ ഡെലിവർ ചെയ്യും.
വൈഫൈയെക്കാൾ നൂറിരട്ടി വേഗമുള്ള ലൈഫൈയിൽ വ്യത്യസ്ത വേഗമുള്ള വിവിധ ഉപകരണങ്ങൾക്ക് ഒരുമിച്ചു പ്രവർത്തിക്കാം. വൈഫൈയെക്കാൾ സുരക്ഷിതവുമാണ്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ്, ലൈറ്റ് അധിഷ്ഠിത വയർലെസ് കമ്മ്യൂണിക്കേഷൻസ് അല്ലെങ്കിൽ Li-Fiയ്ക്കുള്ള മാനദണ്ഡമായി 802.11bb ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സർട്ടിഫിക്കേഷൻ Li-Fi സാങ്കേതികവിദ്യയുടെ വിന്യാസത്തിന് ആഗോളതലത്തിൽ അംഗീകൃത ചട്ടക്കൂട് നൽകുന്നു.
Li-Fi വേഗത
Lifi.co പ്രകാരം സെക്കൻഡിൽ 224GB വരെ വേഗത നൽകുന്നതാണ് Li-Fi. 60GHz ഫ്രീക്വൻസി ബാൻഡിലെ ഏറ്റവും വേഗതയേറിയ Wi-Fi ആയ WiGig-നേക്കാൾ 100 മടങ്ങ് വേഗതയാണ് Li-Fi-യുടെ വേഗതയെന്ന് പറയപ്പെടുന്നു. ഇതിന് സെക്കൻഡിൽ 7GB പരമാവധി വേഗത കൈവരിക്കാൻ കഴിയും. അത്തരം വേഗതയിൽ, ഉപയോക്താക്കൾക്ക് ഒരു സെക്കൻഡിൽ 20-ഓളം ഹൈ റസല്യുഷൻ സിനിമകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും.
ഒരു ഉപയോക്താവിന് Li-FI ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, അവർക്ക് മുറിയിൽ ഒരു Li-Fi- സജ്ജീകരിച്ച LED ബൾബ് ആവശ്യമാണ്, കാരണം റേഡിയോ തരംഗങ്ങൾ പോലെ പ്രകാശത്തിന് ചുവരുകളിൽ തുളച്ചുകയറാൻ കഴിയില്ല. വളരെ സ്പീഡിൽ ഇന്റർനെറ്റ് ആവശ്യമുള്ള AR/VR, ഗെയിമിംഗ് എന്നിവയ്ക്ക് Li-Fi പ്രയോജനം ചെയ്യും. ഇന്റർനെറ്റ്-ഓഫ്-തിംഗ്സ് (IoT) അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ഇലക്ട്രിക്കൽ ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്നതിനും Li-Fi സഹായിക്കും.
റിപ്പോർട്ട് അനുസരിച്ച്, കമ്മ്യൂണിക്കേഷൻ സ്ഥാപനമായ pureLifi അതിന്റെ Li-Fi ഉപകരണം ലൈറ്റ് ആന്റിന വൺ ഉടൻ പുറത്തിറക്കും. സ്ഥാപനം പറയുന്നതനുസരിച്ച്, ഈ ഉപകരണം വൈഫൈയ്ക്ക് വേഗമേറിയതും സുരക്ഷിതവുമായ ബദലാണെന്നും വൻതോതിലുള്ള നിർമാണത്തിന് തയ്യാറാണെന്നും ആണ്. ഉപകരണത്തിന്റെ വില സംബന്ധിച്ച വിശദാംശങ്ങളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല.