ലോകത്തെ ശക്തമായ പാസ്സ്പോർട്ടുകളിൽ ഇന്ത്യയുടെ സ്ഥാനം 80. ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് നിലവിൽ വിസയില്ലാതെ 57 രാജ്യങ്ങളിൽ പ്രവേശിക്കാൻ കഴിയും. ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ ആഗോള ഇൻവെസ്റ്റ്‌മെന്റ് മൈഗ്രേഷൻ കൺസൽറ്റൻസിയായ ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ റാങ്കിംഗ് പട്ടിക  പ്രസിദ്ധീകരിച്ചു.

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇന്തോനേഷ്യ, തായ്‌ലാൻഡ്, റുവാണ്ട, ജമെെക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് വിസ ഫ്രീ ആക്‌സസും വിസ ഓൺ അറെെവൽ ആക്സസും ലഭിക്കുന്നു. എന്നാൽ ചെെന, റഷ്യ, യു എസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ 177 രാജ്യങ്ങളിലേയ്ക്ക് വിസയുണ്ടെങ്കിലേ പ്രവേശിക്കാനാകൂ. ടോഗോ, സെനഗൽ എന്നീ രാജ്യങ്ങളും ഇന്ത്യക്കൊപ്പം 80ാം സ്ഥാനത്താണ്.

ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ റാങ്കിംഗ് പട്ടികയിൽ ഒന്നാമതെത്തിയത് സിംഗപ്പൂരിന്റെ പാസ്സ്പോർട്ടാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാനെ മറികടന്നാണ്  സിംഗപ്പൂർ ഒന്നാമതെത്തിയത്. ജപ്പാൻ മൂന്നാമത്തെ ശക്തമായ പാസ്പോർട്ട് എന്ന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സിംഗപ്പൂർ പാസ്പോർട്ട് ഉപയോഗിച്ച് നിലവിൽ 192 രാജ്യങ്ങളിൽ വിസയില്ലാതെ പോകാൻ കഴിയുന്നു. ജർമനി, സ്പെയ്ൻ, ഇറ്റലി എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുമായി 190 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാന്‍ കഴിയും.   27 രാജ്യങ്ങളിലേയ്ക്ക് മാത്രം പ്രവേശിക്കാവുന്ന അഫ്‌ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും ഒടുവിലുള്ളത്.

6 വര്‍ഷത്തെ തിരിച്ചടിക്ക് ശേഷം യുണൈറ്റഡ് കിംഗ്ഡം രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് നാലാം സ്ഥാനം നേടി. യുഎസ് തുടര്‍ച്ചയായ പത്ത് വര്‍ഷമായി ഈ സൂചികയില്‍ താഴേക്ക് നീങ്ങുകയാണ്. 2014 ൽ ഇൻഡക്സിൽ ഒന്നാം സ്ഥാനത്തായിരുന്ന യുഎസ് പാസ്‌പോര്‍ട്ട് ഇത്തവണ രണ്ട് സ്ഥാനങ്ങള്‍ ഇടിഞ്ഞ് 8-ാം സ്ഥാനത്തേക്ക് പോയി.

100,101,102,103 എന്നീ സ്ഥാനങ്ങളിലുള്ള പാകിസ്ഥാന്‍, സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ടുള്ള രാഷ്ട്രങ്ങള്‍.

ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 199 വ്യത്യസ്ത പാസ്‌പോര്‍ട്ടുകളെ താരതമ്യം ചെയ്യുന്നു. 227 രാജ്യങ്ങളിലേക്കുള്ള വിസയാണ് ഇന്‍ഡെക്‌സ് മാനദണ്ഡമാക്കുന്നത്. വിസ ആവശ്യമില്ലെങ്കില്‍ അല്ലെങ്കില്‍ വ്യക്തിഗത അനുമതി (ETA) ലഭിക്കുമെങ്കില്‍ പാസ്‌പോര്‍ട്ടിന് ഒരു പോയിന്റ് കിട്ടും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version