സെപ്റ്റംബറിൽ നടക്കുന്ന ജി 20 നേതാക്കളുടെ യോഗത്തിന് ആതിഥേയത്വം വഹിക്കുന്ന പുനർവികസിപ്പിച്ച ഇന്ത്യൻ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ സമുച്ചയം ജൂലൈ 26 ന് ഉദ്ഘാടനം ചെയ്യും. ITPO സമുച്ചയം  ജൂലൈ 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. പ്രഗതി മൈതാന സമുച്ചയം എന്നും അറിയപ്പെടുന്ന വേദി, ഏകദേശം 123 ഏക്കർ വിസ്തീർണ്ണമുള്ളതാണ്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ യോഗങ്ങൾ,  കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവ നടക്കുന്ന കേന്ദ്രമാണ്. സെപ്തംബർ 9-10 തീയതികളിൽ ഡൽഹിയിൽ ജി20 നേതാക്കളുടെ ഉച്ചകോടി നടക്കും.

പ്രഗതി മൈതാനത്തിന്റെ പുനർവികസന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇന്റഗ്രേറ്റഡ് എക്‌സിബിഷൻ-കം-കൺവെൻഷൻ സെന്ററായി ആധുനിക സമുച്ചയം നിർമിച്ചത്. സമുച്ചയത്തിന്റെ മൂന്നാം ലെവലിൽ 7,000 പേർക്ക് ഇരിക്കാവുന്ന കൺവെൻഷൻ സെന്റർ വികസിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. ഇത് ഓസ്‌ട്രേലിയയിലെ ഐക്കണിക് സിഡ്‌നി ഓപ്പറ ഹൗസിന്റെ ഏകദേശം 5,500 സീറ്റിംഗ് കപ്പാസിറ്റിയേക്കാൾ വലുതാണ്, മന്ത്രാലയത്തിന്റെ ട്വീറ്റ് പറഞ്ഞു. IECC യിൽ 3,000 പേർക്ക് ഇരിക്കാവുന്ന ഒരു ആംഫി തിയേറ്റർ ഉണ്ട്. 5,500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. മൊത്തം 2,254 കോടി രൂപയുടെ പദ്ധതിച്ചെലവുള്ള പുനർവികസനത്തിനുള്ള നിർദ്ദേശത്തിന് 2017 ജനുവരിയിൽ സർക്കാർ അംഗീകാരം നൽകി.

ജർമ്മനിയിലെ ഹാനോവർ എക്‌സിബിഷൻ സെന്റർ, ഷാങ്ഹായിലെ നാഷണൽ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ (NECC) എന്നിവയെ വെല്ലുന്ന വിധത്തിൽ ലോകത്തിലെ ഏറ്റവും മികച്ച 10 എക്‌സിബിഷൻ, കൺവെൻഷൻ കോംപ്ലക്‌സുകളിൽ പുനർവികസിപ്പിച്ച ഐഇസിസി കോംപ്ലക്‌സ് ഇടം കണ്ടെത്തുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു. 2022 ഡിസംബർ 1 മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ജി 20 പ്രസിഡൻസിയാണ് ഇന്ത്യ. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version