ഏവിയേഷൻ രംഗത്ത് വൈദഗ്ധ്യം നേടാൻ വിദ്യാർത്ഥികൾക്ക് വഴിയൊരുക്കുന്ന ഫ്യൂച്ചർ ഏവിയേറ്റേഴ്‌സ് – ബൂട്ട് ക്യാമ്പ്,  ഏവിയേഷൻ മേഖലയിലേക്ക് പ്രചോദനം നൽകുന്നതായി. ജയ്‌ഭാരത് ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ബിബിഎ ഒന്നാം വർഷ വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, എക്‌സ്‌റ്റൻഡഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളിലൂടെ ഏവിയേഷൻ മേഖലയെ ക്യാമ്പ് പരിചയപ്പെടുത്തി.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ഹൈബ്രിഡ് ഏവിയേഷൻ പരിശീലന പരിപാടി സംഘടിപ്പിക്കപ്പെട്ടത്. സ്‌മാർട്ട്‌ജിസിപ്രോ, സ്‌കിൽമെർജ്, ജയ്‌ഭാരത് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, ബാഡ്ജർ സ്‌കിൽ ഇന്റർനാഷണൽ എന്നിവയുടെ സഹകരണത്തോടെയാണ് കൊച്ചി കളമശ്ശേരിയിലെ കിൻഫ്ര ഹൈടെക് പാർക്കിൽ ഫ്യൂച്ചർ ഏവിയേറ്റേഴ്‌സ് – ബൂട്ട് ക്യാമ്പ് 2023 നടന്നത്.

വിദ്യാർത്ഥികൾക്ക് വ്യോമയാന മേഖലയെക്കുറിച്ചുള്ള ഉൾക്കാഴ്‌ചകൾ നേടാനും വ്യവസായ വിദഗ്ധരുമായി ഇടപഴകാനും ബൂട്ട് ക്യാമ്പ് സഹായകരമായി

ഏവിയേഷൻ പരിശീലനത്തിൽ മുൻനിരയിലുള്ള സ്‌മാർട്ട് ജിസി പ്രോ എഡ്യൂടെക്കിനെ, എയ്‌റോ സ്‌പേസ് ആൻഡ് ഏവിയേഷൻ സെക്ടറിലെ സ്‌കിൽ കൗൺസിൽ അംഗീകരിച്ചതായി സ്‌മാർട്ട് ജിസി പ്രോ എഡ്യൂടെക്കിന്റെ ഓപ്പറേഷൻസ് ഡയറക്ടർ സുനീഷ് എംഎസ് പറഞ്ഞു. പ്രോഗ്രാമിന്റെ പ്രധാന ഘടകങ്ങളിലൊന്നായ എയർപോർട്ട്‌വേഴ്‌സ് എന്ന 3.5 ദശലക്ഷം ചതുരശ്ര അടി വിർച്വൽ എയർപോർട്ട്, ഒരു ഓഗ്‌മെന്റഡ് റിയാലിറ്റി/വെർച്വൽ റിയാലിറ്റി (AR/VR) പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ചതാണ്.

എറണാകുളം  അസിസ്റ്റന്റ് കളക്ടർ  നിശാന്ത് സിഹാറയാണ് ചടങ്ങിൽ മുഖ്യാതിഥിയായത്. വ്യോമയാന, അക്കാഡമിക് മേഖലയിലെ വിദഗ്ധരായ ഹരീന്ദ്രനാഥൻ ഇ പി, ഡോ. മനു മെൽവിൻ ജോയ്, സത്യനാരായണൻ, എ.എം. ഖരീം, ഡോ. നിതേഷ് കെ.എൻ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലെ പ്രമുഖ സ്ഥാപനങ്ങൾ ഇതിനകം തന്നെ സ്മാർട്ട് ജിസി പ്രോയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version