വ്യാജ ലോട്ടറി തിരിച്ചറിയാൻ സാധിക്കുന്ന സ്റ്റാർട്ടപ്പ് സാങ്കേതിക വിദ്യ തേടി കേരളാ ലോട്ടറി വകുപ്പും കേരള സ്റ്റാർട്ടപ്പ് മിഷനും. സംസ്ഥാനത്തെ വ്യാജലോട്ടറി കണ്ടെത്തുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ലോട്ടറി വകുപ്പും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ലോട്ടറി ചലഞ്ച് -‘Lottery Challenge’- സംഘടിപ്പിക്കുന്നു. ലോട്ടറി വകുപ്പിന്‍റെ പ്രധാനപ്പെട്ട രണ്ട് പ്രശ്നങ്ങള്‍ക്കാണ് ചലഞ്ചിലൂടെ പരിഹാരം കാണേണ്ടത്.

വ്യാജലോട്ടറി കഴിഞ്ഞ കുറേക്കാലമായി ലോട്ടറി വകുപ്പ് അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നമാണ്. അത് തിരിച്ചറിയാൻ സമയമെടുത്തുള്ള പരിശോധനകളാണ് ഇപ്പോൾ നടത്തുന്നത്. നിലവില്‍ ഓരോ ടിക്കറ്റും മനുഷ്യവിഭവശേഷി ഉപയോഗിച്ച് പ്രത്യേകം പരിശോധിച്ചാണ് സമ്മാനമുള്‍പ്പെടെ നല്‍കുന്നത്. ഇത് വളരെ സമയമെടുക്കുന്ന പ്രക്രിയയാണ്.

വ്യാജലോട്ടറി തിരിച്ചറിയാന്‍ സാധിക്കുന്നതും QR കോഡ് സ്കാന്‍ ചെയ്യാന്‍ കഴിയുന്നതുമായ യന്ത്രമാണ് ചലഞ്ചിലൂടെ ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്. അതിലൂടെ ലോട്ടറിയുടെ സാധുത വേഗത്തിൽ കൃത്യമായി പരിശോധിക്കാനാകണം. ഇതിലൂടെ സമയലാഭവും, ഒപ്പം കുറ്റമറ്റ സേവനവും നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

ഇതിനു പുറമെ സംസ്ഥാനത്തെ 35 ലോട്ടറി ഓഫീസുകളില്‍ നിന്നായി ഓരോ ദിവസവും നറുക്കെടുക്കുന്ന ടിക്കറ്റുകളിലെ ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിനുള്ള സൗകര്യവും യന്ത്രത്തിലുണ്ടായിരിക്കണം. ശരാശരി ഒരു ദിവസം മൂന്ന് ലക്ഷം ടിക്കറ്റുകളാണ് സ്കാന്‍ ചെയ്യേണ്ടത്.

നിലവില്‍ ജീവനക്കാര്‍ സ്വയം ചെയ്യുന്ന ഈ പ്രക്രിയകള്‍ യന്ത്രസഹായത്തോടെ ചെയ്യാനാണ് ലോട്ടറി വകുപ്പ് ഉദ്ദേശിക്കുന്നത്. വളരെ പെട്ടന്ന് ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുകയാണെങ്കില്‍ അത് വഴി സമ്മാനത്തുക നല്‍കുന്നത് വേഗത്തിലും, എളുപ്പവുമായി നടക്കും.

KSUM സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ മേഖലയിലെ സാങ്കേതികസേവനങ്ങളുടെ കരാര്‍ ലഭ്യമാക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ 2017 ല്‍ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് ലോട്ടറി ചലഞ്ച് സംഘടിപ്പിക്കുന്നത്. കെഎസ് യുഎമ്മില്‍ ഇന്‍കുബേറ്റ് ചെയ്തതോ, യുണീക് ഐഡിയുള്ളതോ ആയ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഇതില്‍ പങ്കെടുക്കാനാകുന്നത്.

താത്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ https://startupmission.kerala.gov.in/pages/lotterychallenge  എന്ന ലിങ്ക് വഴി അപേക്ഷിക്കേണ്ടതാണ്. ആഗസ്റ്റ് 15 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version