ലോകത്തിലെ മുൻനിര മോട്ടോർ വാഹന നിർമ്മാതാക്കൾക്ക് സിമുലേഷൻ -വാലിഡേഷൻ സേവനങ്ങൾ ലഭ്യമാക്കുന്ന ആഗോള കമ്പനിയായ dSPACE  തിരുവനന്തപുരത്ത് ഗവേഷണ വികസന കേന്ദ്രം തുറക്കുന്നു. തിരുവനന്തപുരത്തെ മേനംകുളത്ത് കിൻഫ്ര പാർക്കിൽ മൂന്നു മാസത്തിനുള്ളിൽ കമ്പനി പ്രവർത്തനമാരംഭിക്കും. ജർമൻ കമ്പനിയുടെ അന്താരാഷ്ട്ര നിലവാരമുള്ള കേന്ദ്രം വരുന്നതോടെ കിൻഫ്ര പാർക്കിൽ മുന്നൂറോളം തൊഴിലവസരങ്ങൾ ലഭ്യമാകും.

ഡിസ്‌പെയ്‌സ് കമ്പനിയുടെ സിഇഒ Elmar Schmitz, ഡിസ്‌പെയ്‌സ് ഗവേഷണ വികസന കേന്ദ്രം ഗവെർണൻസ്- dSPACE R&D Governance- പാർട്ണർ മഞ്ജു മേരി ജോർജ് എന്നിവർ തിരുവനന്തപുരത്തെത്തി സംസ്ഥാന വ്യവസായ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടറും വ്യവസായ വാണിജ്യ ഡയറക്ടറുമായ എസ്. ഹരികിഷോർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് എന്നിവറുമായി ചർച്ച നടത്തി.

കണക്ടഡ്, ഓട്ടോണമസ്, ഇലക്ട്രിക്കൽ പവർ വാഹനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ വികസന പ്രവർത്തനങ്ങളും സിമുലേഷനും വാലിഡേഷനും ഉൾപ്പെടെയുള്ള നിർണായക സേവനങ്ങളും ഡിസ്പെയ്സ് ലഭ്യമാക്കും. ജാഗ്വാർ, ബിഎംഡബ്ല്യു, ഓഡി, വോൾവോ, എവിഎൽ, ബോഷ്, ടാറ്റ മോട്ടോഴ്സ്, ഇസഡ്എഫ്, ടൊയോട്ട, ഹോണ്ട, ഫോർഡ്, ഹ്യൂണ്ടായ് തുടങ്ങി ലോകത്തെ എല്ലാ പ്രധാന ഓട്ടോമൊബൈൽ കമ്പനികളും ഡിസ്പെയ്സിൻറെ സേവനം നിലവിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.

എയ്റോ സ്പേസ്, ഓഫ്-ഹൈവേ, ഇലക്ട്രിക് ഡ്രൈവുകൾ, അക്കാദമിക്, മെഡിക്കൽ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലാണ് ഡിസ്പെയ്സ് പ്രവർത്തിക്കുന്നത്. സോഫ്റ്റ് വെയർ ഇൻ-ദി-ലൂപ്പ് ടെസ്റ്റിംഗ്, സെൻസർ ഡേറ്റ മാനേജ്മെൻറ്, സിമുലേഷൻ മോഡലിംഗ്, ഡേറ്റ അന്നോട്ടേഷൻ, ഡേറ്റ ഡ്രിവൺ ഡവലപ്മെൻറ്, പ്രോട്ടോടൈപ്പിംഗ്, ഹാർഡ് വെയർ-ഇൻ-ദി-ലൂപ്പ് ടെസ്റ്റിംഗ്, സോഫ്റ്റ് വെയർ ഡവലപ്പ്മെൻറ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ വിവിധ സേവനങ്ങൾ കമ്പനി ലഭ്യമാക്കും.

ജർമ്മനി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിസ്പെയിസിൻറെ (Digital Signal Processing and Control Engineering) ലോകത്തിലെ മൂന്നാമത്തെ സോഫ്റ്റ് വെയർ ഗവേഷണ വികസന കേന്ദ്രമാണ് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. മുപ്പതു വർഷത്തെ പാരമ്പര്യമുള്ള ഡിസ്പെയിസിനു ജർമ്മനിയിലും ക്രൊയേഷ്യയിലും ഗവേഷണ വികസന കേന്ദ്രങ്ങളുണ്ട്.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല :

“dSPACE പോലുള്ള ആഗോള കമ്പനികൾ സംസ്ഥാനത്തിൻറെ വ്യാവസായിക വളർച്ചയ്ക്ക് ആക്കം കൂട്ടും. വ്യവസായ വളർച്ചയ്ക്ക് ആവശ്യമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും വ്യവസായ സൗഹൃദ അന്തരീക്ഷവും കേരളത്തിലുള്ളതു കൊണ്ടാണ് ആഗോള കമ്പനികൾ ഇവിടേക്ക് എത്തുന്നത്. ആഗോള പ്രശസ്ത വ്യവസായ കേന്ദ്രങ്ങൾക്ക് വേരുറപ്പിക്കാനുള്ള അനുയോജ്യ ഇടമായി കേരളം മാറുന്നതിന് തെളിവാണിത്”.

dSPACE സിഇഒ Elmar Schmitz :

“ഡിസ്പെയ്സിൻറെ ഗവേഷണ വികസന കേന്ദ്രത്തിനായി കേരളത്തെ തെരഞ്ഞെടുക്കാൻ കാരണം കഴിവും യോഗ്യതയുമുള്ള പ്രഫഷണലുകളുടെ ലഭ്യതയും ഇവിടുത്തെ കുറഞ്ഞ ചെലവുമാണ്. മികച്ച തൊഴിലവസരങ്ങൾ ഡിസ്പെയ്സിലുണ്ടാകും. അത്യാധുനിക സാങ്കേതികവിദ്യകളിൽ വിദഗ്ധരായ 70 എഞ്ചിനീയർമാരെ തുടക്കത്തിൽ നിയമിക്കും. മൂന്ന് വർഷത്തിനുള്ളിൽ മുന്നൂറോളം ആളുകൾക്ക് ജോലി ലഭ്യമാക്കും”.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version