സാംസങ് ചെയർമാൻ ജെയ് വൈ ലീയുമായി കൂടിക്കാഴ്ചയ്ക്കായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ദക്ഷിണ കൊറിയയിലെത്തി. മുകേഷ് അംബാനിക്കൊപ്പം അദ്ദേഹത്തിന്റെ മകനും റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാനുമായ ആകാശ് അംബാനിയും സന്ദർശനത്തിനെത്തി. ഇരുവരേയും സാംസങ്ങിന്റെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു.
പത്ത് വർഷത്തിലേറെയായി റിലയൻസിന്റെ LTE നെറ്റ്‌വർക്ക് പ്രൊജക്റ്റിന്റെ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ പ്രധാന വിതരണക്കാരാണ് സാംസങ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപുലീകരണ തന്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് പാർട്ണർഷിപ്പുകൾ. ആഗോള ഭീമൻമാരെ ഇന്ത്യയിൽ എത്തിക്കാൻ അംബാനിയും റിലയൻസും എപ്പോഴും മുൻപന്തിയിലുണ്ട്. സാംസങ്ങുമായി ഇപ്പോൾ പുതിയ നീക്കത്തിലേക്ക് റിലയൻസ് കടക്കുകയാണെന്നാണ് റിപ്പോർട്ട്.
നെക്സ്റ്റ് ജെൻ ടെലികമ്യൂണിക്കേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ സഹകരണം എന്നിവ ശക്തിപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യമെന്ന് റിലയൻസുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 5ജി ഉപകരണങ്ങൾക്കായുള്ള സാംസങ്ങിന്റെ ഉത്പാദന ലൈനുകൾ പരിശോധിക്കുന്നതിനൊപ്പം പ്രാരംഭ ഘട്ട 6ജി വികസനവും ചർച്ചയിൽ പ്രാധാന്യം അർഹിക്കുന്നു
Reliance Chairman Mukesh Ambani and Akash Ambani met with Samsung’s Jay Y. Lee in South Korea to discuss strengthening cooperation in next-gen telecommunication, 5G/6G, and AI infrastructure.
