“Next stop: the moon” – ഭൂമിയുടെ ഭ്രമണപഥത്തിനു പുറത്തു കടന്ന ചന്ദ്രയാന്റെ അടുത്ത സ്റ്റോപ്പ് നേരെ ചന്ദ്രനിലാണ്. ചന്ദ്രയാൻ-3 ചന്ദ്രന്റെ ഉപരിതലത്തിലേക്ക് നീങ്ങുകയാണ്. ഐഎസ്ആർഒ നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഓഗസ്റ്റ് 23 ന് ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ-3 യിലെ ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് നടന്നിരിക്കും.
ISTRAC-ൽ നടത്തിയ വിജയകരമായ പെരിജി-ഫയറിങ്ങോടെ ISRO ചന്ദ്രയാൻ-3 പേടകത്തെ ചൊവ്വാഴ്ച ട്രാൻസ്ലൂണാർ ഭ്രമണപഥത്തിലേക്ക് വിജയകരമായി ഇൻജെക്ട് ചെയ്തു. ഇതോടെയാണ് പേടകത്തിന്റെ അടുത്തതും അവസാനത്തതുമായ സ്റ്റോപ്പ് ഇനി ചന്ദ്ര ഉപരിതലമെന്നു ISRO പ്രഖ്യാപിച്ചത്.
“ചന്ദ്രയാൻ -3 ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥം പൂർത്തിയാക്കി ചന്ദ്രനിലേക്ക് പോകുന്നു. , ISRO ബഹിരാകാശ പേടകത്തെ ട്രാൻസ്ലൂണാർ ഭ്രമണപഥത്തിലേക്ക് കടത്തി വിട്ടിരിക്കുന്നു ,” ദേശീയ ബഹിരാകാശ ഏജൻസി ആസ്ഥാനം അറിയിച്ചു. പേടകം ചന്ദ്രനിൽ എത്തുമ്പോൾ, ലൂണാർ-ഓർബിറ്റ് ഇൻസെർഷൻ (LOI) 2023 ഓഗസ്റ്റ് 5-ന് ആസൂത്രണം ചെയ്തിട്ടുണ്ട്”.
trans-lunar injection (TLI)നു ശേഷം ചൊവ്വാഴ്ച ചന്ദ്രയാൻ -3 ബഹിരാകാശ പേടകം ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിന്ന് വിജയകരമായി പുറപ്പെട്ടുവെന്നും ഇപ്പോൾ പേടകം ചന്ദ്രന്റെ സമീപത്തേക്ക് നയിക്കുന്ന ‘ചന്ദ്ര കൈമാറ്റ പാത’-‘lunar transfer trajectory’-യിലാണെന്നും ഐഎസ്ആർഒ അധികൃതർ സൂചന നൽകി.
സോഫ്റ്റ് ലാൻഡിംഗ് ചന്ദ്രനിൽ
ഓഗസ്റ്റ് 23 ന് ചന്ദ്രോപരിതലത്തിൽ ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള പദ്ധതി ഐഎസ്ആർഒ പ്രഖ്യാപിച്ചിരുന്നു.
ഇതിനുമുമ്പ്, ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ഭാഗമായി ജൂലൈ 14 ന് വിക്ഷേപിച്ചതിന് ശേഷം പേടകത്തിന്റെ ഭ്രമണപഥം അഞ്ച് ഘട്ടങ്ങളിലായി വ്യവസ്ഥാപിതമായി ഉയർത്തി.
ചന്ദ്രയാൻ-2 ന്റെ നേട്ടങ്ങളെ അടിസ്ഥാനമാക്കി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുക, ലാൻഡർ ഉപയോഗിച്ച് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുക, ലാൻഡറിൽ നിന്ന് സമയബന്ധിതമായി ഉപരിതലത്തിലേക്ക് ഒരു റോവർ വിന്യസിക്കുക എന്നിവയുൾപ്പെടെ നിരവധി ലക്ഷ്യങ്ങൾ ചന്ദ്രയാൻ-3 ദൗത്യം ലക്ഷ്യമിടുന്നു.
നിർണായകം ഈ നാസ – ഐ എസ് ആർ ഒ സഹകരണം
ഇന്ത്യയും യുഎസും തമ്മിലുള്ള സഹകരണം വിവിധ ഡൊമെയ്നുകളിൽ പുതിയ സംരംഭങ്ങൾ ഉൾക്കൊള്ളുന്നതിനായി വിപുലീകരിക്കുകയാണെന്ന് സെമിക്കോൺഇന്ത്യ കോൺഫറൻസ് 2023-ൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സ്ഥിരീകരിച്ചു.
“ഇന്ത്യയ്ക്കും യുഎസിനുമിടയിൽ ഈ സഹകരണം പുതിയ സംരംഭങ്ങളിലേക്ക് വ്യാപിക്കുന്നു, വരും കാലങ്ങളിൽ ഇത് സ്ഥിരമായി വളരുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യ ആർട്ടെമിസ് ഉടമ്പടിയിൽ ഒപ്പുവെക്കുന്നതും ശക്തമായ നാസ-ഐഎസ്ആർഒ സഹകരണം പ്രോത്സാഹിപ്പിക്കുന്നതും വരാനിരിക്കുന്ന ബഹിരാകാശ ഗവേഷണ നേട്ടങ്ങളുടെ സൂചനയാണ്.