“Next stop: the moon” – ഭൂമിയുടെ ഭ്രമണപഥത്തിനു പുറത്തു കടന്ന ചന്ദ്രയാന്റെ അടുത്ത സ്റ്റോപ്പ് നേരെ ചന്ദ്രനിലാണ്. ചന്ദ്രയാൻ-3 ചന്ദ്രന്റെ ഉപരിതലത്തിലേക്ക് നീങ്ങുകയാണ്. ഐഎസ്ആർഒ നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഓഗസ്റ്റ് 23 ന് ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ-3 യിലെ ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് നടന്നിരിക്കും.

ISTRAC-ൽ നടത്തിയ വിജയകരമായ പെരിജി-ഫയറിങ്ങോടെ ISRO ചന്ദ്രയാൻ-3 പേടകത്തെ ചൊവ്വാഴ്ച ട്രാൻസ്ലൂണാർ ഭ്രമണപഥത്തിലേക്ക് വിജയകരമായി ഇൻജെക്ട് ചെയ്തു. ഇതോടെയാണ് പേടകത്തിന്റെ അടുത്തതും അവസാനത്തതുമായ സ്റ്റോപ്പ് ഇനി ചന്ദ്ര ഉപരിതലമെന്നു ISRO പ്രഖ്യാപിച്ചത്.

“ചന്ദ്രയാൻ -3 ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥം പൂർത്തിയാക്കി ചന്ദ്രനിലേക്ക് പോകുന്നു. , ISRO ബഹിരാകാശ പേടകത്തെ ട്രാൻസ്ലൂണാർ ഭ്രമണപഥത്തിലേക്ക് കടത്തി വിട്ടിരിക്കുന്നു ,” ദേശീയ ബഹിരാകാശ ഏജൻസി ആസ്ഥാനം അറിയിച്ചു. പേടകം ചന്ദ്രനിൽ എത്തുമ്പോൾ, ലൂണാർ-ഓർബിറ്റ് ഇൻസെർഷൻ (LOI) 2023 ഓഗസ്റ്റ് 5-ന് ആസൂത്രണം ചെയ്തിട്ടുണ്ട്”.

trans-lunar injection (TLI)നു  ശേഷം  ചൊവ്വാഴ്ച ചന്ദ്രയാൻ -3 ബഹിരാകാശ പേടകം ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിന്ന് വിജയകരമായി പുറപ്പെട്ടുവെന്നും ഇപ്പോൾ പേടകം ചന്ദ്രന്റെ സമീപത്തേക്ക് നയിക്കുന്ന  ‘ചന്ദ്ര കൈമാറ്റ പാത’-‘lunar transfer trajectory’-യിലാണെന്നും ഐഎസ്ആർഒ അധികൃതർ സൂചന നൽകി.

സോഫ്റ്റ് ലാൻഡിംഗ് ചന്ദ്രനിൽ

ഓഗസ്റ്റ് 23 ന് ചന്ദ്രോപരിതലത്തിൽ ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള പദ്ധതി ഐഎസ്ആർഒ പ്രഖ്യാപിച്ചിരുന്നു.

ഇതിനുമുമ്പ്, ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ഭാഗമായി ജൂലൈ 14 ന് വിക്ഷേപിച്ചതിന് ശേഷം പേടകത്തിന്റെ ഭ്രമണപഥം അഞ്ച് ഘട്ടങ്ങളിലായി വ്യവസ്ഥാപിതമായി ഉയർത്തി.

ചന്ദ്രയാൻ-2 ന്റെ നേട്ടങ്ങളെ അടിസ്ഥാനമാക്കി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുക, ലാൻഡർ ഉപയോഗിച്ച് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുക, ലാൻഡറിൽ നിന്ന്  സമയബന്ധിതമായി ഉപരിതലത്തിലേക്ക് ഒരു റോവർ വിന്യസിക്കുക എന്നിവയുൾപ്പെടെ നിരവധി ലക്ഷ്യങ്ങൾ ചന്ദ്രയാൻ-3 ദൗത്യം ലക്ഷ്യമിടുന്നു.  

നിർണായകം ഈ നാസ – ഐ എസ് ആർ ഒ സഹകരണം

ഇന്ത്യയും യുഎസും തമ്മിലുള്ള സഹകരണം വിവിധ ഡൊമെയ്‌നുകളിൽ പുതിയ സംരംഭങ്ങൾ ഉൾക്കൊള്ളുന്നതിനായി വിപുലീകരിക്കുകയാണെന്ന് സെമിക്കോൺഇന്ത്യ കോൺഫറൻസ് 2023-ൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സ്ഥിരീകരിച്ചു.

“ഇന്ത്യയ്ക്കും യുഎസിനുമിടയിൽ ഈ സഹകരണം പുതിയ സംരംഭങ്ങളിലേക്ക് വ്യാപിക്കുന്നു, വരും കാലങ്ങളിൽ ഇത് സ്ഥിരമായി വളരുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യ ആർട്ടെമിസ് ഉടമ്പടിയിൽ ഒപ്പുവെക്കുന്നതും ശക്തമായ നാസ-ഐഎസ്ആർഒ സഹകരണം പ്രോത്സാഹിപ്പിക്കുന്നതും വരാനിരിക്കുന്ന ബഹിരാകാശ ഗവേഷണ നേട്ടങ്ങളുടെ സൂചനയാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version