ചെന്നൈയിലെ പുതിയ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺസുൽ ജനറലായി ക്രിസ്റ്റഫർ ഡബ്ള്യു. ഹോഡ്‌ജസ് ചുമതലയേറ്റെടുത്തു. യു എസ് ഫോറിൻ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ക്രിസ്റ്റഫർ ഡബ്ള്യു. ഹോഡ്‌ജസ് നേരത്തെ, യൂറോപ്പ്യൻ രാജ്യങ്ങൾ, വിയറ്റ്‌നാം, ഇസ്രായേൽ തുടങ്ങിയ രാജങ്ങളിൽ സുപ്രധാന ഫോറിൻ അഫയേഴ്‌സ് തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പുതിയ പദവി ഏറ്റെടുക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിൻറെ അവസാന വിദേശ നിയമനം ജറുസലേമിലെ യു.എസ്. എംബസ്സിയിൽ അസിസ്റ്റൻറ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, പലസ്തീൻ അഫയേഴ്സ് യൂണിറ്റ് ചീഫ് എന്നീ നിലകളിലായിരുന്നു.

നേരത്തെ യു.എസ്. സർക്കാരിന്റെ കോർഡിനേറ്റർ ഫോർ അഫ്‌ഗാൻ റീലൊക്കേഷൻ എഫർട്‌സ് (കെയർ) ഓഫീസിൽ മുതിർന്ന ഉപദേശകനായി പ്രവർത്തിച്ചിട്ടുണ്ട് ക്രിസ്റ്റഫർ ഹോഡ്‌ജസ്.

അതിന് മുമ്പ് നിയർ ഈസ്റ്റേൺ അഫയേഴ്‌സ് ബ്യൂറോയിൽ അസിസ്റ്റൻസ് കോർഡിനേഷൻ ആൻഡ് പ്രസ് ആൻഡ് പബ്ലിക് ഡിപ്ലോമസി വിഭാഗത്തിന്റെ ഡെപ്യൂട്ടി അസിസ്റ്റൻറ് സെക്രട്ടറിയായും ഇസ്രയേലി-പലസ്തീനിയൻ അഫയേഴ്‌സ് വകുപ്പിൽ ഡെപ്യൂട്ടി അസിസ്റ്റൻറ് സെക്രട്ടറിയായും സേവനമുഷ്ഠിച്ചു.

യു.എസ്.ഫോറിൻ സർവീസിൽ രണ്ടായിരാമാണ്ടിൽ ചേർന്ന അദ്ദേഹം ജറുസലേം; വിയറ്റ്നാമിലെ ഹനോയ്; ഘാനയിലെ അക്ര എന്നിവിടങ്ങളിൽ പബ്ളിക് അഫയേഴ്‌സ് ഓഫീസറായും സെൻട്രൽ യൂറോപ്യൻ അഫയേഴ്‌സ് ഓഫീസിൽ ഓസ്ട്രിയ, ജർമ്മനി, സ്വിറ്റ്സർലൻഡ്, ലിക്റ്റൻസ്റ്റൈൻ എന്നീ രാജ്യങ്ങളിലെ ഡെപ്യൂട്ടി ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഫിജിയിലെ സൂവ, ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലും ഔദ്യോഗിക സേവനമുഷ്ഠിച്ചിട്ടുണ്ട്.

കോൺസുൽ ജനറൽ ക്രിസ്റ്റഫർ ഡബ്ള്യു. ഹോഡ്‌ജസ്:

“യു.എസ്.-ഇന്ത്യ ബന്ധത്തിൻറെ വളർച്ച വളരെ ആവേശമുണർത്തുന്ന ഈ അവസരത്തിൽ ദക്ഷിണേന്ത്യയിൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ പ്രതിനിധീകരിക്കുന്നത് ഒരു ബഹുമതിയായി ഞാൻ കാണുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള വിശാലമായ ഉഭയകക്ഷിബന്ധത്തെ പരിപോഷിപ്പിക്കുന്ന തദ്ദേശീയ, പ്രാദേശിക ഊർജ്ജസ്വലത പ്രതിഫലിപ്പിക്കുന്നതാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾ. വാണിജ്യ, വിദ്യാഭാസ മേഖലകളിലുള്ള നമ്മുടെ സംപുഷ്ടമായ ബന്ധങ്ങളും ബഹിരാകാശമേഖലയിൽ ഇരുരാജ്യങ്ങളുടെയും ആവേശഭരിതമായ സഹകരണപ്രവർത്തനവും ഇതിലുൾപ്പെടുന്നു. ചെന്നൈ കോൺസുലേറ്റിൻറെ പരിധിയിലുള്ള വിപുലമായ യു.എസ്. പൗരസമൂഹത്തെയും ഇരുരാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന കോൺസുലർ സേവനങ്ങളെയും പിന്തുണക്കാൻ കഴിയുന്നത് അഭിമാനകരമാണ്,”

“യു.എസ്.-ഇന്ത്യ ബന്ധം ഇരുരാജ്യങ്ങളിലെ ജനങ്ങളുടെയും സർക്കാരുകളുടെയും ബന്ധമാണ് എന്ന വസ്‌തുത നമ്മുടെ പ്രയത്നങ്ങളുടെ വിശാലത വ്യക്തമാക്കുന്നു. ചെന്നൈ കോൺസുലേറ്റിൻറെ പരിധിയിലുള്ള കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലേക്ക് ഞാൻ ഉറ്റുനോക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version