കോവിഡിന് ശേഷം മൾട്ടിപ്ലക്‌സ് ശൃംഖലയായ പിവിആർ ഐനോക്‌സ്  നല്ലൊരു തിരക്ക് നേരിട്ട് കണ്ടത് കഴിഞ്ഞ ആഗസ്റ്റ് 13-ന് ഞായറാഴ്ച. ഒന്നല്ല നാല് സിനിമകൾക്ക്  പ്രേക്ഷകർ ഇടിച്ചു കയറിയ ദിവസം. രജനികാന്തിന്റെ ജയിലർ, സണ്ണി ഡിയോൾ നായകനായ ഗദർ 2, അക്ഷയ് കുമാറിന്റെ OMG 2, തെലുങ്ക് ചിത്രം ഭോല ശങ്കർ എന്നിവയിലൂടെ പിവിആർ ഐനോക്‌സ് – PVR Inox -എക്കാലത്തെയും ഉയർന്ന ഒറ്റ ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷനും രേഖപ്പെടുത്തി.

PVR Inox ൽ 12.8 ലക്ഷം പേരാണ് സിനിമകൾക്കായെത്തിയത്.  ഞായറാഴ്ച മാത്രം 39.5 കോടി രൂപയുടെ മൊത്ത വരുമാനം നേടുകയും ചെയ്തു. ആഗസ്ത് 11-13 വാരാന്ത്യത്തിൽ 33.6 ലക്ഷം പ്രേക്ഷകരെത്തി, 100 കോടിയിലധികം കളക്ഷനും നേടി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. കോവിഡിന് ശേഷമുള്ള കാലഘട്ടത്തിലെ ഏറ്റവും തിരക്കേറിയ വാരാന്ത്യമായിരുന്നു ഇതെന്ന് മൾട്ടിപ്ലക്‌സ് ശൃംഖല അറിയിച്ചു.

സ്വാതന്ത്ര്യദിന അവധിക്ക് മുന്നോടിയായുള്ള വാരാന്ത്യത്തിൽ ഇന്ത്യയിലുടനീളമുള്ള സിനിമാശാലകൾ 2.10 കോടിയിലധികം പ്രേക്ഷകരെത്തിയതായി രേഖപ്പെടുത്തി, ഇത് കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സംയോജിത കാൽവെപ്പാണ്.

24 സാമ്പത്തിക വർഷം ജൂൺ പാദത്തിൽ സിനിമകൾ പ്രതീക്ഷിച്ചതിലും താഴെ പ്രകടനം കാഴ്ചവെച്ചു തിയേറ്ററുകളിൽ ഓളങ്ങളൊന്നുമുണ്ടകത്തിരുന്ന സമയത്താണ് ജയിലറടക്കം സിനിമകളുടെ തകർപ്പൻ പ്രകടനം .

“ഒക്യുപ്പൻസി, ബോക്‌സ് ഓഫീസ്, അഡ്മിഷൻ എന്നിവയുൾപ്പെടെ എല്ലാ പാരാമീറ്ററുകളിലും, ഈ വാരാന്ത്യമാണ് (ഓഗസ്റ്റ് 11-13) ഏറ്റവും വലുത്,” മൾട്ടിപ്ലെക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എംഎഐ) പ്രസിഡന്റ് കമൽ ജിയാൻചന്ദാനി ടി. സന്തോഷത്തോടെ പ്രതികരിച്ചു.

“നാല് സിനിമകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, മൾട്ടിപ്ലക്സുകളിലും സിംഗിൾ സ്ക്രീൻ തിയേറ്ററുകളിലും സിനിമകൾ വൻ വിജയമാണ് നേടിയത്. ഓഗസ്റ്റ് 11-13 വാരാന്ത്യത്തിൽ ഇന്ത്യയിലും ഉടനീളവും സിംഗിൾ സ്‌ക്രീൻ തിയേറ്ററുകൾ ഉൾപ്പെടെയുള്ള പ്രോപ്പർട്ടികൾ, ചെറിയ കേന്ദ്രങ്ങളിലെയും വൻകിട നഗരങ്ങളിലെയും മൾട്ടിപ്ലക്‌സുകൾ എന്നിവയിൽ സിനിമകൾ മികച്ച പ്രകടനം കാഴ്ചവച്ചു. നാല് സിനിമകളും പ്രദർശിപ്പിച്ച ബെംഗളൂരു പോലുള്ള നഗരങ്ങളിലെ തിയേറ്ററുകളിൽ 90 ശതമാനത്തിലധികം ആളുകളും ഇന്ത്യയിലുടനീളവും ഇത് 70-75 ശതമാനം ആളുകളുമെത്തി.”  

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജയിലർ’ എല്ലാ ഭാഷകളിലുമായി നാലാം ദിവസം ഇന്ത്യയിൽ 42 കോടി രൂപ നേടി ചിത്രം നാലു ദിവസം കൊണ്ട് ബോക്‌സ് ഓഫീസിൽ 150 കോടിയിലധികം നേടി.

‘എ’ സർട്ടിഫിക്കേഷൻ കാരണം അക്ഷയ് കുമാറിന്റെ OMG 2 ബോക്‌സ് ഓഫീസ് ബിസിനസ്സ് കുറയ്ക്കുമോ എന്ന ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും, ശക്തമായ  പബ്ലിസിറ്റിയോടെ ചിത്രം ഇതുവരെ മികച്ച പ്രകടനം കാഴ്ചവച്ചു. സാവധാനത്തിൽ ആരംഭിച്ച OMG 2, റിലീസ് ചെയ്ത് മൂന്നാം ദിവസം തന്നെ മുന്നേറിയെന്നും ഇതുവരെ 43 കോടി രൂപ കളക്ഷൻ നേടിയെന്നും റിപ്പോർട്ടുണ്ട്.

ഗദർ 2 ആദ്യ വാരാന്ത്യത്തിൽ 135 കോടി രൂപ കളക്ഷൻ നേടി. പഠാന് ശേഷം 2023 ലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓപ്പണറായി മാറി, ഇത്രയും മികച്ച തുടക്കം നൽകിയാൽ, ആജീവനാന്ത കളക്ഷനിൽ 200 കോടിയിലധികം രൂപ മറികടക്കാൻ ഗദർ 2ന് കഴിയും,” അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡ്രീം ഗേൾ 2, ഷാരൂഖ് ഖാന്റെ ജവാൻ, പ്രഭാസിന്റെ സലാർ എന്നിവയുൾപ്പെടെയുള്ള സിനിമ റിലീസുകളാണ് സെപ്റ്റംബർ പാദത്തിലെ അടുത്ത തിയേറ്റർ റിലീസിംഗിന്റെ പ്രതീക്ഷ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version