ഇന്ത്യ സമ്പൂർണമായും ഡിജിറ്റലാകാനുള്ള തീവ്ര ശ്രമങ്ങളിലാണ്. ഒപ്പം ഇന്ത്യയുടെ ഡിജിറ്റൽ നേട്ടങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും ഉള്ള ശ്രമങ്ങളിലാണ്.

ഈ ലക്ഷ്യത്തോടെ ജി20 ഡിജിറ്റൽ ഇന്നൊവേഷൻ അലയൻസ് ബംഗളുരുവിൽ തുടരുകയാണ്. ഇന്ത്യയുടെ ഡിജിറ്റൽ സാങ്കേതിക വിദ്യയും പൊതുജനങ്ങൾക്ക് ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് വേണ്ട അനുബന്ധ സംവിധാനങ്ങളും അതാത് രാജ്യങ്ങളിൽ വിപുലപ്പെടുത്തുന്നത് സംബന്ധിച്ച ആശയവിമയവും ഇതോടൊപ്പം നടന്നു.


ജി20 ഉച്ചകോടിക്ക് മുന്നോടിയായി ബംഗളുരുവിൽ നടക്കുന്ന മന്ത്രിതല ഡിജിറ്റൽ സാമ്പത്തിക സമ്മേളനത്തിൽ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, നൈപുണ്യവികസന, സംരംഭക വകുപ്പ് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ വിവിധ വിദേശരാജ്യങ്ങളുടെ ഐടി വകുപ്പ് ചുമതല വഹിക്കുന്ന മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്‌ഥരുമായും ചർച്ച നടത്തി.

ബംഗ്ലാദേശ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രി സുനൈദ് അഹമ്മദ് പാലക്, മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ ഐടി, കമ്മ്യൂണിക്കേഷൻ ആൻഡ് ഇന്നൊവേഷൻ വകുപ്പ് മന്ത്രി ദീപക് ബാൽഗോബിൻ, ഫ്രഞ്ച് മന്ത്രാലയത്തിന്റെ ഡിജിറ്റൽ അഫയേഴ്‌സ് അംബാസഡർ ഹെൻറി വെർദ് യ്‌ർ, തുർക്കിയിലെ വ്യവസായ സാങ്കേതിക വകുപ്പ് മന്ത്രി മെഹ്‌മെത് ഫാതിഹ് കസിർ, കൊറിയ  ഡെപ്യൂട്ടി മന്ത്രി ഡോ. ജിൻ-ബേ ഹോങ് തുടങ്ങിയവർ രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയവരിൽപ്പെടുന്നു.  

ഡിജിറ്റൽ പൗരന്മാർക്ക് പ്രയോജനപ്രദമായ പൊതു ഡിജിറ്റൽ അടിസ്‌ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിൽ ലോകത്തിനു തന്നെ ഒരു പാഠപുസ്തകമായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന യാഥാർത്ഥ്യം വിദേശ രാജ്യങ്ങളുടെ മന്ത്രിമാരുമായി നടന്ന വ്യക്തിഗത ചർച്ചകളിൽ അദ്ദേഹം വരച്ചു കാട്ടി. ഡിജിറ്റൽ ഗവർണൻസ് മേഖലയിൽ പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് ഇന്ത്യ വികസിപ്പിച്ചെടുത്ത ഡിജിറ്റൽ സൗകര്യങ്ങൾ പകർന്നു നൽകുന്നതിന് രാജ്യം തയ്യാറാണെന്നും ചർച്ചയിൽ  രാജീവ് ചന്ദ്രശേഖർ സൂചിപ്പിച്ചു.

ജി 20 രാഷ്ട്രങ്ങളിലെ ഡിജിറ്റൽ സമ്പദ് വ്യവസ്‌ഥയുമായി ബന്ധപ്പെട്ട മന്ത്രിതല യോഗത്തിനോടനുബന്ധിച്ച് നടന്ന നാലാമത് ഡിജിറ്റൽ ഇക്കണോമി വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന്റെ ഭാഗമായാണ് വിവിധ രാജ്യങ്ങളുടെ മന്ത്രിമാരുമായി രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തിയത്.  

ഇന്ത്യ ജി20 അദ്ധ്യക്ഷപദമേറ്റതിനു പിന്നാലെയാണ് കേന്ദ്ര  ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം സ്റ്റാർട്ടപ്പ് ഹബ്ബിന് കീഴിൽ ജി20 ഡിജിറ്റൽ ഇന്നൊവേഷൻ അലയൻസ് സംരംഭത്തിന് തുടക്കം കുറിക്കുന്നത്. എല്ലാ ജി20 അംഗരാഷ്ട്രങ്ങളിൽ നിന്നും പുറമെ ക്ഷണിക്കപ്പെട്ട ഒമ്പത് അതിഥി രാജ്യങ്ങളിൽ നിന്നുമുള്ള സ്റ്റാർട്ടപ്പുകളുടെ വളർച്ച ത്വരിതപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ്  ജി20 ഡിജിറ്റൽ ഇന്നൊവേഷൻ അലയൻസ് രൂപീകൃതമായിട്ടുള്ളത്. വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക, കാർഷിക മേഖലകളിലടക്കം    ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി മനുഷ്യ ജീവിതം ആയാസരഹിതമാക്കുകയെന്ന ഉദ്ദേശവും പ്രസ്തുത സംരംഭത്തിന് പിന്നിലുണ്ട് .  

വിവിധ രാജ്യങ്ങളിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്‌ഥ നടപ്പിലാക്കുന്നതിന്റെ സാദ്ധ്യതകൾ സംബന്ധിച്ച് ബംഗളുരുവിലെ പാലസ് ഗ്രൗണ്ടിൽ നടക്കുന്ന ദ്വിദിന മന്ത്രിതല സമ്മേളനം ശനിയാഴ്ച സമാപിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version