“ഇന്ന്, ഞാൻ മറ്റൊരു തലത്തിലുള്ള സന്തോഷം അനുഭവിക്കുന്നു.അത്തരം സന്ദർഭങ്ങൾ വളരെ വിരളമാണ്. ഇത്തവണ, ഞാൻ വളരെ അസ്വസ്ഥനായിരുന്നു. ഞാൻ ദക്ഷിണാഫ്രിക്കയിലായിരുന്നു, പക്ഷേ എന്റെ മനസ്സ് നിങ്ങളോടൊപ്പമായിരുന്നു,”
ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറക്കിയതിന് ഐഎസ്ആർഒ സംഘത്തെ അഭിനന്ദിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നും നേരെ ബംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നേരെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് & കമാൻഡ് നെറ്റ്‌വർക്ക് മിഷൻ കൺട്രോൾ കോംപ്ലക്സിൽ എത്തി ചന്ദ്രയാൻ 3 നു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞന്മാരെ അഭിനന്ദിക്കുകയായിരുന്നു .
ഇന്ത്യൻ ബഹിരാകാശ ഏജൻസി മേധാവി എസ് സോമനാഥും ബെംഗളൂരുവിലെ ഐഎസ്ആർഒ കോംപ്ലക്‌സ് സെന്ററിൽ വച്ച് ചന്ദ്രയാൻ-3 സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
“ഇന്ന്, ഞാൻ മറ്റൊരു തലത്തിലുള്ള സന്തോഷം അനുഭവിക്കുന്നു…അത്തരം സന്ദർഭങ്ങൾ വളരെ വിരളമാണ്. ഇത്തവണ, ഞാൻ വളരെ അസ്വസ്ഥനായിരുന്നു.ഞാൻ ദക്ഷിണാഫ്രിക്കയിലായിരുന്നു, പക്ഷേ എന്റെ മനസ്സ് നിങ്ങളോടൊപ്പമായിരുന്നു. എത്രയും വേഗം നിങ്ങളെ കാണാനും നിങ്ങളെ അഭിവാദ്യം ചെയ്യാനും ഞാൻ ആഗ്രഹിച്ചു.നിങ്ങളുടെ ശ്രമങ്ങളെ അഭിവാദ്യം ചെയ്യുന്നു.,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
15-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ബുധനാഴ്ച ജോഹന്നാസ്ബർഗിൽ നിന്നുമാണ് ചന്ദ്രനിലെ വിക്രം ലാൻഡറിന്റെ ചരിത്രപരമായ ലാൻഡിങ്ങിന്റെ തത്സമയ സംപ്രേക്ഷണം വീക്ഷിച്ചത്.
ചന്ദ്രയാൻ-3 ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയതോടെ ഇന്ത്യ ഒരു വലിയ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നു എന്നും പ്രധാനമന്ത്രി വിലയിരുത്തി.
Prime Minister Narendra Modi made a significant visit to the Indian Space Research Organisation (ISRO) headquarters in Bengaluru on Saturday, where he met the brilliant minds behind the triumphant Chandrayaan-3 mission. The Prime Minister’s arrival was greeted with warmth and enthusiasm by the ISRO community.