2023ൽ ഇത് വരെ വാട്സ്ആപ്പ് ഇന്ത്യയിൽ  മികച്ച ഏഴ് ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ചാറ്റ് ലോക്ക്,

എഡിറ്റ് ബട്ടൺ, എച്ച്ഡി ഫോട്ടോസ് ഷെയറിങ്, സ്‌ക്രീൻ ഷെയറിങ് പോലുള്ള പുതിയ ഫീച്ചറുകൾ ഇപ്പോൾ എല്ലാവർക്കും ലഭ്യമാണ്.

ചാറ്റ് ലോക്ക്

സൂപ്പർ പേഴ്‌സണൽ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള ഫീച്ചർ അടുത്തിടെയാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. ആളുകൾക്ക് ചാറ്റിന്റെ പ്രൊഫൈൽ സെക്ഷനിൽ പോയി ഈ ഫീച്ചർ എനേബിൾ ചെയ്യാവുന്നതാണ്. ചാറ്റ് ലോക്ക് ഫീച്ചറിൽ ടാപ്പ് ചെയ്താൽ നിങ്ങൾ തിരഞ്ഞെടുത്ത ചാറ്റ് ലോക്ക് ആകും.

നിങ്ങൾക്കല്ലാതെ മറ്റാർക്കും ഇത് ഓപ്പൺ ചെയ്യാൻ സാധിക്കില്ല. ലോക്ക് ചെയ്ത ചാറ്റുകൾ പ്രത്യേകം ഫോൾഡറിലേക്ക് മാറ്റും. നിലവിൽ സ്ക്രീൻ ലോക്ക് തന്നെയാണ് ചാറ്റ് ലോക്ക് തുറക്കാനായും ഉപയോഗിക്കുന്നത

എച്ച്ഡി ഫോട്ടോ ക്വാളിറ്റി

ഡോക്യുമെന്റ് രൂപത്തിലല്ലാതെ വാട്സ്ആപ്പിലൂടെ അയക്കുന്ന ഫോട്ടോകളുടെ ക്വാളിറ്റി നന്നേ കുറവാണ് എന്നതാണ് ഏറ്റവും പ്രധാന പ്രശ്നം.
കോൺടാക്‌റ്റുകൾക്ക് ഉയർന്ന നിലവാരമുള്ള ഫോട്ടോകൾ അയയ്‌ക്കാനുള്ള ഓപ്ഷൻ വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചു. വാട്സ്ആപ്പിലൂടെ എച്ച്ഡി ക്വാളിറ്റിയുള്ള ഫോട്ടോകൾ അയക്കാൻ സാധിക്കും. വലിയ ഫയൽ അയയ്‌ക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ എച്ച്‌ഡി ക്വാളിറ്റി ഓപ്ഷൻ കാണിക്കുകയുള്ളു. എങ്കിലും കുറച്ച് കംപ്രസ് ചെയ്താണ്  വാട്സ്ആപ്പ് ഇപ്പോഴും ഇമേജുകൾ അയക്കുന്നത

ഓൺലൈൻ സ്റ്റാറ്റഡ് ഹൈഡ് ചെയ്യാം, ശല്യക്കാരെ ഒഴിവാക്കാം

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷൻ ഇപ്പോളുണ്ട്. ഇതോടെ  നിങ്ങൾ മെസേജിങ് ആപ്പിൽ ഓൺലൈനിൽ ഉണ്ടോ എന്ന കാര്യം ആർക്കും അറിയാൻ സാധിക്കില്ല. ഈ ഓപ്‌ഷൻ എനേബിൾ ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് “ഓൺലൈൻ” സ്റ്റാറ്റസ് ഹൈഡ് ചെയ്യും. ഇത്തരത്തിൽ ശല്യക്കാരെ ഒഴിവാക്കാൻ ഫീച്ചർ സഹായിക്കുന്നു.

അൺനോൺ കോൾ മ്യൂട്ട്

നിങ്ങളുടെ ഫോൺ നമ്പർ കൈവശമുള്ള ആർക്കും നിങ്ങളെ വാട്സ്ആപ്പിൽ വിളിക്കാം. എന്നാൽ നമ്മുടെ ഫോണിൽ സേവ് ചെയ്യാത്ത നമ്പരുകളിൽ നിന്നും കോളുകൾ വന്നാൽ അവ ഓട്ടോമാറ്റിക്കായി മ്യൂട്ട് ചെയ്യാൻ പുതിയ ഫീച്ചർ സഹായിക്കും. അറിയാത്ത നമ്പരുകളിൽ നിന്നുള്ള കോളർമാരിൽ നിന്നുള്ള കോളുകൾ മ്യൂട്ട് ചെയ്യാനുള്ള ഫീച്ചറിലൂടെ തട്ടിപ്പുകൾ തടയുക കൂടിയാണ് വാട്സ്ആപ്പിന്റെ ലക്ഷ്യം.

ഒന്നിലധികം ഫോണുകളിൽ വാട്സ്ആപ്പ്

ഒരേ വാട്സ്ആപ്പ് അക്കൗണ്ട് ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാനുള്ള ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് പോലെ തന്നെയാണ് ഈ ഫീച്ചറും പ്രവർത്തിക്കുന്നത്. നിങ്ങൾക്ക് മറ്റൊരു ഫോണിൽ വാട്സ്ആപ്പ് ഉപയോഗിക്കാനായി ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോൺ നമ്പർ നൽകുക. ആപ്പിലെ മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകൾ ടാപ്പ് ചെയ്‌ത് നിലവിലുള്ള അക്കൗണ്ടിലേക്കുള്ള ലിങ്ക് തിരഞ്ഞെടുക്കുക. ഇതിന് ശേഷം പ്രൈമറി ഫോണിൽ നിന്ന് ക്യുആർ കോഡ് സ്കാൻ ചെയ്യുക.

മെസേജ് എഡിറ്റ്

അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള സൌകര്യം വാട്സ്ആപ്പ് നൽകുന്നുണ്ട്. അയച്ച മെസേജുകളിൽ തെറ്റ് തിരുത്താനോ നിങ്ങളുടെ മെസേജ് എഡിറ്റ് ചെയ്യാനോ ഇത് സഹായിക്കും. എഡിറ്റ് ചെയ്യേണ്ട മെസേജിൽ ടാപ്പ് ചെയ്ത് മുകളിൽ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിൽ നിന്ന് ‘എഡിറ്റ്’ ഓപ്ഷൻ തിരഞ്ഞെടുക്കാം. മെസേജ് അയച്ച് ആദ്യ 15 മിനിറ്റിനുള്ളിൽ മാത്രമേ ടെക്‌സ്‌റ്റുകൾ എഡിറ്റ് ചെയ്യാൻ സാധിക്കൂ.

സ്ക്രീൻ ഷെയറിങ്

വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച സ്ക്രീൻ ഷെയറിങ് ഫീച്ചർ വീഡിയോ കോളുകൾക്കിടയിൽ സ്ക്രീൻ ഷെയർ ചെയ്യാൻ സഹായിക്കുന്നു. മീറ്റിങ്ങുകൾ പോലും നടത്താൻ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഫീച്ചറാണ് ഇത്. ഒരു ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ മാത്രം സ്ക്രീൻ ഷെയർ ചെയ്യണോ മൊത്തത്തിൽ ഷെയർ ചെയ്യണോ എന്ന് തിരഞ്ഞെടുക്കാനും സാധിക്കും.

WhatsApp has rolled out seven notable features in India this year, including chat lock, HD photo sharing, and screen sharing. Users can now lock private chats, send higher quality photos, and hide their online status. Muting calls from unknown numbers prevents fraud, and multiple phone account usage is now possible. Editing sent messages within 15 minutes and screen sharing during video calls are also among the introduced features.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version