കേരളത്തിന് ഒരു സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളം-ചെന്നൈ റൂട്ടിലാണ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്.
ഓണാഘോഷത്തിന് ശേഷം മടങ്ങുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് പ്രഖ്യാപനം. സെപ്റ്റംബര്‍ മൂന്നിന് പുറപ്പെടുന്ന ട്രെയിനിലേക്ക് റിസര്‍വേഷന്‍ ആരംഭിച്ചു. ആലുവ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും.
ട്രെയിൻ നമ്പർ 06044/06043 എന്ന ട്രെയിനാണ് ഓണാവധി കഴിഞ്ഞ് സർവീസ് നടത്തുക..
ഓണം കഴിയുന്നതോടെ മറ്റു ട്രെയിനുകളിൽ ഉണ്ടാകുന്ന തിരക്ക് പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
സെപ്റ്റംബര്‍ മൂന്നിന് പുറപ്പെടുന്ന എറണാകുളം-ചെന്നൈ സ്പെഷ്യല്‍ ട്രെയിനിലേക്ക് റിസര്‍വേഷന്‍ ആരംഭിച്ചു. ആലുവ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും.
സെപ്റ്റംബർ മൂന്നിന് രാത്രി 8:25-നാണ് ട്രെയിൻ എറണാകുളത്ത് നിന്ന് പുറപ്പെടുക. പിറ്റേ ദിവസം രാവിലെ 10:45-ന് എഗ്മോറിൽ എത്തിച്ചേരുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തിരിച്ചുള്ള സർവീസ് സെപ്റ്റംബർ നാലിന് ഉച്ചയ്ക്ക് 2.10-ന് എഗ്മോറിൽ നിന്ന് പുറപ്പെട്ട്, പിറ്റേ ദിവസം പകൽ 3:15-ന് എറണാകുളത്ത് എത്തിച്ചേരും
അതേസമയം, ഓണക്കാലത്ത് യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി കേരളത്തിന് രണ്ടു പുതിയ സ്ഥിരം ട്രെയിൻ സർവീസുകൾ കൂടി നേരത്തെ റെയിൽവേ മന്ത്രാലയം അനുവദിച്ചിരുന്നു. എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ്, കൊല്ലം തിരുപ്പതി എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് പുതുതായി അനുവദിച്ചത്. പ്രധാനപ്പെട്ട പല ട്രെയിനുകൾക്കും കൂടുതൽ സ്റ്റോപ്പുകളും റെയിൽവേ പ്രഖ്യാപിച്ചു.
ആഴ്ചയിൽ ഒരു ദിവസം സ്പെഷ്യൽ ട്രെയിനായി ഓടിയിരുന്ന എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് സ്ഥിര സർവീസാക്കാനാണ് റെയിൽവേയുടെ തീരുമാനം. രണ്ടു ദിവസമാക്കി സർവീസ് കൂട്ടുമെന്ന് റെയിൽവേ അറിയിച്ചതോടെ തീർത്ഥാടകർക്ക് പ്രയോജനം ലഭിക്കും.
എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ്സ് സ്ഥിര സർവ്വീസാകും
കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണു സർവീസ്.
രണ്ടു ദിവസമാക്കി സർവ്വീസ് കൂട്ടുമെന്ന് റെയിൽവേ അറിയിച്ചതോടെ നിരവധി തീർത്ഥാടകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ദക്ഷിണ റെയിൽവേയുടെ നടപടിക്രമം പൂർത്തിയാകുന്നതോടെ തിങ്കൾ, ശനി ദിവസങ്ങളിൽ ഉച്ചയ്ക്കു 12.35ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5.50ന് വേളാങ്കണ്ണിയിൽ എത്തുന്ന രീതിയിലാവും സർവ്വീസ്. തിരികെ, ചൊവ്വ, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30ന് വേളാങ്കണ്ണിയിൽനിന്നു പുറപ്പെട്ടു പിറ്റേന്ന് ഉച്ചയ്ക്കു 12ന് എറണാകുളത്ത് എത്തും.
കൊല്ലം- തിരുപ്പതി എക്സ്പ്രസും ആഴ്ചയിൽ രണ്ടു ദിവസം
പുതുതായി അനുവദിച്ച കൊല്ലം- തിരുപ്പതി എക്സ്പ്രസും ആഴ്ചയിൽ രണ്ടു ദിവസമാവും സർവീസ് നടത്തുക.
ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുപ്പതിയിൽ നിന്നും ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്തു നിന്നുമായിരിക്കും ഈ ട്രെയിൻ സർവ്വീസ്.
കോട്ടയം, തൃശൂർ, പാലക്കാട്, സേലം വഴിയാണു സർവീസ്.
The Indian Railways has sanctioned a special train on the Ernakulam-Chennai route to manage the post-Onam rush. The train will depart from Ernakulam on September 3 and return from Egmore on September 4. In addition, two more regular services, the Ernakulam-Velankanni Express and the Kollam-Tirupathi Express, have been introduced to ease travel during Onam.