ഡിജിറ്റല്‍ രംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങളും പരിഹാരങ്ങളും സാധ്യമാക്കുന്ന പ്രമുഖ കമ്പനിയായ UST ടെലികോം മേഖലയിൽ ചുവടുറപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി ആഗോളതലത്തില്‍ അറിയപ്പെടുന്ന ടെലികോം കമ്പനിയായ മൊബൈല്‍കോമിനെ -MobileComm- ഏറ്റെടുത്തായി യു എസ് ടി അറിയിച്ചു. ടെലികമ്മ്യൂണിക്കേഷന്‍, വയര്‍ലെസ് സേവന രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള സ്ഥാപനമാണ് മൊബൈല്‍കോം. അമേരിക്കയിലെ ഡാലസ് ആസ്ഥാനമായാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍കോമിനൊപ്പം അവരുടെ 1300 ജീവനക്കാരെയും കമ്പനിയിലേക്ക് ലയിപ്പിച്ചതായി യു എസ് ടി വ്യക്തമാക്കി. ഇത് ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് യു എസ് ടി യെ ശക്തിപ്പെടുത്തതിനും അതിവേഗം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലയില്‍ വളര്‍ച്ച സാധ്യമാക്കുന്നതിനും സഹായിക്കും. ആഗോളതലത്തിൽ അറിയപ്പെടുന്ന ടെലികോം എഞ്ചിനീയറിംഗ് സ്ഥാപനമായ മൊബൈല്‍കോമിനെ ഏറ്റെടുക്കുന്നത്തിലൂടെ അതിവേഗം വളരുന്ന പുതുതലമുറ നെറ്റ്വർക്ക് മേഖലയിൽ യു എസ് ടിയുടെ സാന്നിധ്യം ശക്തിപ്പെടുകയാണ്.
2002ല്‍ ആരംഭിച്ച മൊബൈല്‍കോം അമേരിക്ക, ഇന്ത്യ, കാനഡ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അനുഭവപരിചയമുള്ള വിദഗ്ധരുടെ സംഘം വയര്‍ലെസ് എന്‍ജിനിയറിംഗ് രംഗത്ത് ഈ കമ്പനിയെ വൈവിധ്യമാക്കുന്നു. ലോകത്തെ വമ്പന്‍ ആശയവിനിമയ സേവന ദാതാക്കള്‍ക്ക്, വൈയര്‍ലെസ് ശൃംഘലയുടെ ആധുനികവല്‍ക്കരണം, 5ജി നെറ്റ്വര്‍ക്കിന്റെ വ്യാപ്തിയും കാര്യശേഷിയും കൂട്ടുക, നെറ്റ് വര്‍ക്ക് പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കുക, റേഡിയോ ഫ്രീക്വന്‍സി എന്‍ജിനിയറിംഗ്, സ്വകാര്യ മൊബൈല്‍ ശൃംഘലകള്‍, ഓപ്പണ്‍ റേഡിയോ അക്സസ് നെറ്റ് വര്‍ക്ക് തുടങ്ങിയ സേവനങ്ങള്‍ കഴിഞ്ഞ 21 വര്‍ഷമായി മൊബൈല്‍കോം നല്കി വരുന്നു.
ക്ലൗഡ്, പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന ഓപ്പണ്‍ നെറ്റ് വര്‍ക്ക് സ്റ്റാന്‍ഡര്‍ഡൈസ് എന്നിവയിലേക്ക് ടെലികോം മേഖലയിലെ സേവനങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്, ഈ സാഹചര്യത്തില്‍ വിവിധ കമ്പനികള്‍, പലതരം ക്ലൗഡ് നെറ്റ്വര്ക്കുകള്, വൈവിധ്യമാര്‍ന്ന സാങ്കേതികവിദ്യകള്‍ എന്നിവ കൈകാര്യം ചെയ്യുന്നത് ടെലികോം മേഖലയിലെ പ്രധാന വിജയ ഘടകങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ക്ലൗഡ്, ഡെവ്സ്കോപ്പ് ആപ്ലിക്കേഷനുകളില്‍ ആഴത്തില്‍ അനുഭവമുള്ള യു എസ് ടിക്ക് മൊബൈല്‍കോമിന്റെ വയര്‍ലെസ് എന്‍ജിനിയറിംഗ് സാധ്യതകള്‍ കോര്‍ത്തിണക്കാന്‍ ഈ ഏറ്റെടുപ്പിലൂടെ സാധിക്കുകയും, അതുവഴി ആശയവിനിമയ സേവനദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും അതുല്യ സേവനം നല്‍കാനും കഴിയും. കൂടാതെ യു എസ് ടിയുടെ പ്രവര്‍ത്തന വൈദഗ്ധ്യവും മൊബൈല്‍കോമിന്റെ വയര്‍ലെസ് എന്‍ജിനിയറിംഗ് ശേഷിയും കോര്‍ത്തിണക്കാം, വ്യവസായ കേന്ദ്രീകൃതമായി 5 ജി ഉപയോഗിക്കുന്ന (സ്വകാര്യ മൊബൈല്‍ നെറ്റ് വർക്കുകൾ) വരെ ഈ മേഖലയിലേക്ക് കൂടുതല്‍ കൊണ്ടുവരാന്‍ യു എസ് ടിക്ക് കഴിയും. ആശയവിനിമയ സേവനദാതാക്കള്‍ക്ക് പുതിയ സാമ്പത്തിക അവസരങ്ങള്‍ നല്‍കാനും സാധിക്കും. ഇതെല്ലാം യു എസ് ടി യുടെ ശക്തമായ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് സമന്വയിപ്പിക്കുമ്പോള്‍ കമ്പനിക്ക് ആഗോളതലത്തില്‍ ഉപഭോക്താക്കളുടെ അടിത്തറ വിപുലീകരിക്കാനും നിലവിലുള്ള ഉപഭോക്താക്കളുമായി ഉള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനും സാധിക്കും.
എന്ന് യു എസ് ടി ടെലികമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ അരവിന്ദ് നന്ദനന്‍:
“മൊബൈല്‍കോമിനെ ഏറ്റെടുത്തത് വളരെ അഭിമാനത്തോടെയാണ് പ്രഖ്യാപിക്കുന്നത്. ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലയിലെ പ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം വിപുലമായി വികസിപ്പിച്ചെടുക്കാനുള്ള കരുത്ത് ഈ ഏറ്റെടുക്കലിലൂടെ യു എസ് ടി ക്ക് ലഭിക്കും. നിലവിലുള്ള സാങ്കേതിക വിദ്യകളും ഉപഭോക്തൃ ബന്ധവും ഉപയോഗിച്ച് ഞങ്ങളുടെ സംഭാവനകകള്‍ വിപുലമാക്കാനും ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കുന്ന പരിഹാര മാര്‍ഗങ്ങള്‍ നല്‍കുന്നതിനും കഴിയും. നെറ്റ്വര്‍ക്ക് എന്‍ജിനിയറിംഗ് മേഖലയില്‍ തുടര്‍ച്ചായി നിക്ഷേപം നടത്തിക്കൊണ്ട് യു എസ് ടി ടെലിക്കമ്മ്യൂണിക്കേഷന്‍ രംഗത്ത് കൂടുതല്‍ കരുത്തരാകും.
“വിവിധ മേഖലകളില്‍ പ്രധാനപ്പെട്ട പുതിയ കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള യു എസ് ടിക്ക് ടെലികമ്മ്യൂണിക്കേഷന്‍സ് വ്യവസായത്തിലും വിജയം നേടുന്നതിന് മൊബൈല്‍കോമിന്റെ ആസ്തികളും അനുഭവവും പ്രയോജനപ്പെടും. അവരോടൊപ്പം ചേരുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്,” മൊബൈല്‍കോം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹര്‍വീന്ദര്‍ ചീമ പറഞ്ഞു.
UST Expands Offerings in the Telecom Space with Acquisition of MobileComm
UST, a leading digital transformation solutions company, has acquired MobileComm, a Global Telecom Engineering firm with over 21 years of experience in Telecommunications and Wireless Engineering services. The acquisition of Dallas-based Mobilecomm and the integration of its over 1300 employees will significantly strengthen UST’s telecommunications practice and position the company to continue building upon its growth in this dynamic sector.