Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്

22 May 2026

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മഴ കുറഞ്ഞു, വിലക്കയറ്റം സമ്പദ്‌വ്യവസ്ഥയെ തകർക്കുമോ?
News Update

മഴ കുറഞ്ഞു, വിലക്കയറ്റം സമ്പദ്‌വ്യവസ്ഥയെ തകർക്കുമോ?

മഴ കുറഞ്ഞു, വിലക്കയറ്റം സമ്പദ്‌വ്യവസ്ഥയെ തകർക്കുമോ?
News DeskBy News Desk3 September 20235 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മാഡൻ ജൂലിയൻ ഓസിലേഷൻ. എന്താണത് ? ഇതാണോ  ഇന്ത്യൻ സമ്പദ്ഘടന നേരിടാൻ ഒരുങ്ങുന്ന പുതിയ വെല്ലുവിളി; ഏറെ നിർണായകമാകും ഈ സെപ്റ്റംബർ എന്നാണ് റിപോർട്ടുകൾ.

രാജ്യത്ത് കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഓഗസ്റ്റ് മാസം ഈ വര്‍ഷമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. സാധാരണ ലഭിക്കുന്നതിലും 30 മുതല്‍ 33 ശതമാനം വരെ കുറവാണ് മഴക്കണക്കില്‍ ഓഗസ്റ്റ് മാസം രാജ്യത്താകമാനം രേഖപ്പെടുത്തിയത്. എല്‍നിനോ പ്രതിഭാസമാണ് മഴക്കുറവിന് കാരണമെന്നാണ് വിലയിരുത്തല്‍.

എന്നാൽ സെപ്റ്റംബറിൽ മാഡൻ ജൂലിയൻ ഓസിലേഷൻ ഇന്ത്യയെ രൂക്ഷമായി ബാധിക്കുമെന്നാണ്‌ സൂചന. വിലക്കയറ്റം അത് രൂക്ഷമാക്കും. അവശ്യ കാർഷിക ഉത്പാദനം കുറയുന്നത് രൂക്ഷമാകുന്നതോടെ ഭക്ഷ്യ സ്ഥിരത ഇല്ലാതാകും. കരുതൽ ശേഖരം കൂടുതലായി വിനിയോഗിക്കേണ്ടി വരും. ഫലമോ രാജ്യം വരൾച്ചയിലേക്കു നീങ്ങും. കാർഷിക വിളകളുടെ ഉത്പാദനത്തിലെ ഇടിവ് കാരണം അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കും നിയന്ത്രണമേർപ്പെടുത്തിയത് ഈ സൂചനയാണ് നൽകുന്നത്.

തീർന്നിട്ടില്ല. വിലക്കയറ്റം രൂക്ഷമായാൽ പണപ്പെരുപ്പം വർധിക്കും, റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തും. ഇത് പച്ചക്കറി ഉത്പാദനം കുറയുന്നത് മൂലമുണ്ടാകുന്ന ക്ഷാമം വിലക്കയറ്റത്തിലേക്ക് നയിക്കുന്ന പക്ഷം. ഈ വരൾച്ച ധന്യ വർഗങ്ങളുടെ ഉത്പാദനത്തെ തൊട്ടാൽ, അവിടെയും ക്ഷാമം കണ്ടു തുടങ്ങിയാൽ റിസർവ് ബാങ്കിന് വീണ്ടും പലിശ നിരക്കുയർത്തേണ്ടി വരും. കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വരേണ്ടി വരും പിന്നാലെ കേന്ദ്ര സർക്കാരിനും.

ചുരുക്കത്തിൽ കാലാവസ്ഥ പ്രതിഭാസങ്ങളായ എൽ നിനോയും മാഡൻ ജൂലിയൻ ഓസിലേഷനും ചേർന്ന് സാഹചര്യം വഷളാക്കിയാൽ ഭക്ഷ്യവിലക്കയറ്റത്തിനും അതുവഴി പലിശ നിരക്ക് ഉയരാനും ആത്യന്തികമായി ചെലവ് വർധിക്കുകയും ചെയ്യാം. ഇത് രാജ്യത്തെ ഇടത്തര, താഴ്ന്ന വരുമാനക്കാരുടെ കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുന്നതിലേക്കും നയിക്കാം.

രാജ്യത്തെ കാർഷിക മേഖലയിൽ മൺസൂൺ മഴയ്ക്ക് നിർണായക സ്വാധീനമാണുള്ളത്. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ വളർച്ചയ്ക്കും വികാസത്തിനും ഗണ്യമായ സംഭാവനയും നൽകുന്നു. എൽ നിനോ പ്രതിഭാസം കാരണമാണ് ഇത്തവണ മഴയിൽ കുറവുണ്ടായതെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇതുകൂടാതെ മാഡൻ ജൂലിയൻ ഓസിലേഷനും വില്ലനാകുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.


 
കർക്കിടക മാസത്തിൽ ഇത്തവണ മഴ കേരളത്തിനെ കനിഞ്ഞില്ല, മീനവെയിലിനേക്കാളും പൊള്ളുന്ന ചൂടാണ് ഓഗസ്റ്റിൽ  കേരളത്തിൽ പോലും അനുഭവപ്പെട്ടത്. അതിൽ നിന്നുതന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ തീക്ഷ്ണത ഏറെക്കുറെ വ്യക്തമാണല്ലോ. രാജ്യത്തെ മൺസൂൺ മഴലഭ്യതയെ പ്രതികൂലമായി സ്വാധീനക്കുന്നതിന് എൽ നിനോ (El Nino) പ്രതിഭാസത്തെയാണ് പഴിചാരിയിരുന്നത്. എന്നാൽ എൽ നിനോയെ കൂടാതെ ഇത്തവണത്തെ മൺസൂൺ മഴയെ താറുമാറാക്കുന്നതിൽ മാഡൻ ജൂലിയൻ ഓസിലേഷനും പങ്കുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ മേധാവി മൃതൃജ്ഞയ് മൊഹപത്രയാണ്, ഇന്ത്യയിലെ മൺസൂൺ മഴയുടെ ദൗർലഭ്യത്തിന് മാഡൻ ജൂലയിൻ ഓസിലേഷനും കാരണമായെന്ന് ചൂണ്ടിക്കാട്ടിയത്.

മാഡൻ ജൂലിയൻ ഓസിലേഷൻ

ഇവിടെ മഴയുള്ളപ്പോൾ അവിടെ കൊടും വേനൽ. അവിടെ മഴയുള്ളപ്പോൾ ഇവിടെയോ കൊടും വേനൽ. അത് തന്നെ ഇത്.

അമേരിക്കയുടെ നാഷണൽ ഓഷ്യാനിക് & അറ്റ്സ്മോഫെറിക് അഡ്മിനിസ്ട്രേഷന്റെ നി‌ർവചന പ്രകാരം ഉഷ്ണമേഖലാ പ്രദേശങ്ങളിലെ കാറ്റ്, മഴ, മേഘങ്ങൾ, മർദ്ദം എന്നിവയൊക്കെ ഒരു പ്രസ്തുത സ്ഥാനത്തുനിന്നും കിഴക്കു ഭാഗത്തേക്ക് വിലങ്ങനെ സഞ്ചരിക്കുകയും ശരാശരി 30 മുതൽ 60 ദിവസത്തിനകം അതേ സ്ഥാനത്തേക്ക് മടങ്ങിവരികയും ചെയ്യുന്ന കാലാവസ്ഥ പ്രതിഭാസമാണ് മാഡൻ ജൂലിയൻ ഓസിലേഷൻ (MJO).    ഒരു എംജെഒയിൽ രണ്ട് ഘട്ടങ്ങൾ ഉൾപ്പെടുന്നു. ഒന്ന്, മെച്ചപ്പെട്ട മഴ ലഭിക്കുന്ന ഘട്ടവും രണ്ടാമത്, മഴ തീരെ ദുർബലമായ അവസ്ഥയുമാണ്. അതായത്, ഒരു മാഡൻ ജൂലിയൻ ഓസിലേഷൻ സംഭവിക്കുമ്പോൾ ഭൂമിയിലെ ഒരു മേഖലയിൽ ശക്തമായ മഴയും കാറ്റും ലഭിക്കുന്നുണ്ടെങ്കിൽ മറ്റൊരു ഭാഗത്ത് മഴ കുറവുള്ള അവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് സാരം.

സെപ്റ്റംബറിൽ മഴ പെയ്യണം. അതി നിർണായകം. അല്ലെങ്കിൽ വരൾച്ച ?

ഓഗസ്റ്റ് മാസത്തിൽ ലഭിക്കേണ്ട മഴയിൽ 33 ശതമാനത്തിലധികം കുറവാണുണ്ടായിരിക്കുന്നത്. മൺസൂൺ കാലഘട്ടത്തെ സംബന്ധിച്ച് ഗണ്യമായ കുറവാണിത്. ഇതോടെ ജൂൺ – സെപ്റ്റംബർ (മൺസൂൺ സീസൺ) കാലയളവ്, മഴ ദൗർലഭ്യതയിൽ പെടും. ഇതിനു തൊട്ടുമുൻപത്തെ ഏറ്റവും വരൾച്ച നേരിട്ട ഓഗസ്റ്റ് മാസം 2005ലായിരുന്നു. അന്ന് മഴലഭ്യതയിൽ 25 ശതമാനം കുറവാണ് അനുഭവപ്പെട്ടത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വേനൽക്കാലത്ത് വിതച്ച വിളകളുടെ വിളവ്, പ്രധാനമായും അരി മുതൽ സോയാബീൻ വരെ, വർദ്ധിപ്പിച്ച വിലയും മൊത്തത്തിലുള്ള ഭക്ഷ്യ പണപ്പെരുപ്പവും ചേർന്നപ്പോൾ ജൂലൈ മാസത്തിൽ 2020 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ്.


 
ഇന്ത്യയ്ക്ക് ആവശ്യമായ മഴയുടെ 70 ശതമാനവും കൃഷിയിടങ്ങൾ നനയ്ക്കാനും ജലസംഭരണികളും ജലാശയങ്ങളും വീണ്ടും നിറയ്ക്കാനുമാണ് ഉപയോഗിക്കുന്നത്. എന്നാൽ, മൺസൂൺ പ്രതീക്ഷിച്ചത്ര ലഭിച്ചില്ലെന്ന് റിപോർട്ടുകൾ വന്നു കഴിഞ്ഞു. . രാജ്യത്തിന്റെ തെക്ക്, പടിഞ്ഞാറ്, മധ്യ ഭാഗങ്ങളിൽ കാര്യമായ കാലവർഷം ലഭിച്ചിട്ടില്ല.
ഇതുവരെയുള്ള മഴയുടെയും അവശേഷിക്കുന്ന മാസങ്ങളിലെ പ്രതീക്ഷകളുടെയും അടിസ്ഥാനത്തിൽ ഈ മാസം ഇന്ത്യയിൽ ശരാശരി 180 മില്ലീമീറ്ററിൽ (7 ഇഞ്ച്) കുറവ് മഴയാണ് ലഭിക്കുക .

ഓഗസ്റ്റിലെ ആദ്യ 17 ദിവസങ്ങളിൽ രാജ്യത്ത് 90.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. അതായത് സാധാരണയായി ലഭിക്കേണ്ടതിനേക്കാൾ 40 ശതമാനം കുറവാണുള്ളത്. 254.9 മില്ലിമീറ്റർ മഴയാണ് ഈ മാസം ലഭിക്കേണ്ടിയിരുന്നത്. ഇത്തവണ മഴ കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ പ്രവചിച്ചിരുന്നു.
 
ഒരു മാസത്തോളമായി മഴ ദുർബലമായി തുടരുന്നതിനാൽ, ദേശീയ തലത്തിൽ മൺസൂൺ സീസണിലെ മഴക്കുറവ് 9 ശതമാനമായി ഉയർന്നിട്ടുണ്ട്. ജൂൺ – സെപ്റ്റംബർ കാലയളവിൽ ലഭിക്കേണ്ട മഴയുടെ കണക്കിൽ 10 ശതമാനത്തിലധികം കുറവ് നേരിട്ടാൽ, ആ വർഷത്തെ വരൾച്ച ബാധിത വർഷമായി പ്രഖ്യാപിക്കേണ്ടിവരും. ഈയൊരു പശ്ചാത്തലത്തിൽ സെപ്റ്റംബർ മാസത്തിലെ മൺസൂൺ മഴയുടെ പ്രകടനം ഏറെ നിർണായകമാണ്. അതേസമയം ഇക്കഴിഞ്ഞ ജൂണിൽ ശരാശരിയിലും ഉയർന്ന മൺസൂൺ മഴയാണ് ലഭിച്ചത്. ദേശീയ തലത്തിൽ 13% അധിക മഴ രേഖപ്പെടുത്തി. 18 വർഷത്തിനിടയിൽ കുറിയ്ക്കുന്ന രണ്ടാമത്തെ ഉയർന്ന മഴക്കണക്കുമാണിത്.

 മഴയില്ലെങ്കിൽ എന്താകും ഇന്ത്യ?

രാജ്യത്തിന്റെ കാർഷിക മേഖലയിൽ വളരെ നിർണായക പങ്കുവഹിക്കുന്ന ഘടകമാണ് മൺസൂൺ മഴ. മൊത്തം കൃഷിഭൂമിയുടെ 52 ശതമാനവും ഈ മഴക്കാലത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. കൂടാതെ കുടിവെള്ളത്തിനും വൈദ്യുതി ഉത്പാദനത്തിനും ആശ്രയിക്കുന്ന രാജ്യമെമ്പാടുമുള്ള ജലസംഭരണികൾ നിറയുന്നതിനും മൺസൂണിൽ ശരാശരി മഴ ലഭിക്കേണ്ടത് അനിവാര്യമാണ്. മഴയെ കേന്ദ്രീകരിച്ചുള്ള ക‍ൃഷിയിലൂടെയാണ് രാജ്യത്തിന്റെ ഭക്ഷ്യോത്പാദനത്തിൽ 40 ശതമാനവും സംഭാവന ചെയ്യുന്നത്.  

വിലക്കയറ്റത്തിലേക്ക് ഇന്ത്യ

അതേസമയം ഉഷ്ണകാലത്തെ മഴലഭ്യതയിലെ കുറവ് കരിമ്പ്, പയർ, ധാന്യങ്ങൾ, അരി, പച്ചക്കറി എന്നിവയൊക്കെ ചെലവേറിയതാക്കും. ഇതു മൊത്തത്തിലുള്ള ഭക്ഷ്യവിലക്കയറ്റത്തിലേക്കും വഴിതെളിക്കും. ഇക്കഴിഞ്ഞ ജൂലൈയിൽ ഭക്ഷ്യവിലക്കയറ്റം 2020 ജനുവരിക്ക് ശേഷമുള്ള ഉയർന്ന നിലവാരം രേഖപ്പെടുത്തിയിരുന്നു. കാർഷിക വിളകളുടെ ഉത്പാദനത്തിലെ ഇടിവ് കാരണം അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കും നിയന്ത്രണമേർപ്പെടുത്തി കഴിഞ്ഞു .
 
ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം കാരണം പണപ്പെരുപ്പം വീണ്ടും വർധിക്കാനിടയായാൽ 2023 ഏപ്രിലിനു ശേഷം ഉയർത്താതിരുന്ന അടിസ്ഥാന പലിശ നിരക്കുകൾ വർധിപ്പിക്കാൻ റിസർവ് ബാങ്കിനെ (RBI) പ്രേരിപ്പിച്ചേക്കും. 2022 മേയ് മാസത്തിനു ശേഷം പലിശ നിരക്കുകളിൽ 250 ബിപിഎസ് അഥവാ 2.5 ശതമാനം വർധനയാണ് ആർബിഐ നടപ്പാക്കിയത്. ഓഗസ്റ്റ് 10നു അവസാനിച്ച ആർബിഐയുടെ പണനയ യോഗത്തിലും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്താനാണ് ശുപാർശ ചെയ്തത്.

നിലവിൽ തക്കാളി പോലെയുള്ള ഏതാനും പച്ചക്കറി ഇനങ്ങളിലാണ് വിലക്കയറ്റം നേരിടുന്നത്. അതുകൊണ്ടുതന്നെ ലിക്വിഡിറ്റി മാനേജ്മെന്റ് നടപടികളിലൂടെ പണപ്പെരുപ്പത്തെ തളയ്ക്കാനാണ് ആർബിഐയും ആദ്യഘട്ടത്തിൽ ശ്രമിയ്ക്കുന്നത്. എന്നാൽ അരി, പയർ, ധാന്യവർഗങ്ങളിലേക്കും വിലക്കയറ്റം പടർന്നാൽ വീണ്ടും പലിശ നിരക്ക് വർധിപ്പിക്കാൻ റിസ‌ർവ് ബാങ്കിനുമേൽ സമ്മർദം രൂപപ്പെടും.

കേരളത്തിലെ അവസ്ഥയും ആശങ്കാജനകം

സാധാരണയായി ലഭിക്കേണ്ടതിൽ നിന്നും 40 ശതമാനം കുറവാണ് കേരളത്തിൽ മൺസൂൺ മഴക്കാലത്തു ലഭിച്ചിരിക്കുന്നത്. ഇത്തവണ മഴ കുറവായിരിക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. കേരളത്തിൽ മലയോര ജില്ലകളിലാണ് മഴ കുറവുണ്ടായിരിക്കുന്നത്.


 
1901ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴയാണ് ഓഗസ്റ്റ് മാസത്തിൽ ലഭിച്ചിരിക്കുന്നത്.
ഈ വരൾച്ച കേരളത്തേയും സാരമായി തന്നെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യതി ഉൽപാദനം ഇപ്പോൾത്തന്നെ പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ട്. ഇതോടെ ലോഡ് ഷെഡിങ് സാധ്യതയും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. സംസ്ഥാനത്ത് മലയേ‍ാര ജില്ലകളിലാണ് മഴ ഏറ്റവും കുറഞ്ഞത്.

കനത്ത ചൂടില്‍ സംസ്ഥാനം വലയുമ്പോള്‍, മഴക്കണക്കില്‍ വന്നിട്ടുള്ള കുറവ് ആശങ്കയുയര്‍ത്തുന്നതാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഓഗസ്റ്റില്‍ പത്തനംതിട്ട ജില്ലയില്‍ ആകെ ലഭിക്കേണ്ടുന്ന മഴയുടെ ആറ് ശതമാനം മാത്രമാണ് ലഭിച്ചത്. പാലക്കാട് ഏഴ് ശതമാനവും മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ 10 ശതമാനവുമാണ് മഴ ലഭിച്ചത്.

മഴയും നീരൊഴുക്കും കുറഞ്ഞതോടെ, ഇടുക്കി അണക്കെട്ടില്‍ 29.32 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 57.69 അടി വെള്ളം കുറവ്. 2328. 19 അടിയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് 2280 അടിയിലും താഴെയെത്തിയാല്‍ വൈദ്യുതോത്പാദനം നിലയ്ക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

അതേസമയം, സെപ്തംബര്‍ മൂന്നാം ആഴ്ച വരെയാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയം. ആ സമയത്ത് ലഭിക്കുന്ന മഴയിലാണ് ഇനി പ്രതീക്ഷ. സെപ്തംബറില്‍ പ്രതീക്ഷിക്കുന്ന തോതില്‍ മഴ ലഭിച്ചാല്‍ തന്നെ നിലവിലെ കുറവ് പരിഹരിക്കാന്‍ കഴിയില്ലെന്നാണ് കാലാവസ്ഥ വിദഗഗ്ധര്‍ പറയുന്നത്.
 
കൊടും വരൾച്ചാ സൂചനയിൽ കേരളം

മഴ ഇല്ലാതായതോടെ പാലക്കാട് ഉള്‍പ്പടെ ആറ് ജില്ലകളില്‍ കൊടും വരള്‍ച്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഓഗസ്റ്റ് മാസത്തില്‍ മഴമേഘങ്ങള്‍ മാറി നിന്നതോടെയാണ് സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നത്.

ജില്ലയിലെ താപനില 36 ഡിഗ്രിയായി ഉയര്‍ന്നു. ജലാശയങ്ങളില്‍ ജലനിരപ്പ് കുറഞ്ഞതോടെ കൃഷിയിടങ്ങള്‍ വരണ്ടു തുടങ്ങുകയും ചെയ്തു. പാലക്കാട് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരും കര്‍ഷകരും ആശങ്കയിലാണ്.

banner business Channel I Am channeliam India Indian agriculture Indian economy Indian market Inflation Kerala kerala rain MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്

22 May 2026

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil