യൂറോപ്പിലേക്ക് രണ്ട് അറ്റകുറ്റപണി കപ്പൽ നിർമിക്കാൻ കൊച്ചി കപ്പൽ നിർമ്മാണശാലക്ക് ലഭിച്ചത് 1050 കോടിയുടെ കരാർ. കൊച്ചി കപ്പൽശാലക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ കരാറുകളിൽ ഒന്നാണിത്.

യൂറോപ്യൻ ഉൾക്കടലിലെ കാറ്റാടിപ്പാടങ്ങളുടെ, ഇൻസ്റ്റലേഷൻ, അറ്റകുറ്റപ്പണി എന്നിവ ലക്ഷ്യമിട്ട് സൈപ്രസിലെ പെലാജിക് വിൻഡ് സർവിസസ് എന്ന കമ്പനിക്ക് വേണ്ടിയുള്ള കപ്പലുകളുടെ നിർമാണത്തിന് വേണ്ടിയാണീ കരാർ. ഇതാദ്യമായാണ് ഇന്ത്യക്കു ഇത്തരം അറ്റകുറ്റ കപ്പലുകളുടെ നിർമാണത്തിന് കരാർ ലഭിക്കുന്നത്. സ്റ്റീൽ പ്ലേറ്റ് മുറിക്കൽ ചടങ്ങോടെ നിര്മാണപ്രവർത്തനങ്ങൾക്കു കൊച്ചി ഷിപ്പ് യാർഡ് കഴിഞ്ഞ ദിവസം തുടക്കമിട്ടു.

ഉൾക്കടലിലെ കാറ്റാടിപ്പാടങ്ങളിലെത്തി, കാറ്റാടികൾ സ്ഥാപിക്കുവാനും, അവയുടെ അറ്റകുറ്റപ്പണിയും കാര്യക്ഷമമായി നടത്താൻ ശേഷിയുള്ളതാകും രണ്ട് കപ്പലും. കൂറ്റൻ കാറ്റാടിയന്ത്രങ്ങളിലേക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ നടപ്പാത, 150 പേർക്ക് യാത്ര ചെയ്യാനും താമസിക്കാനും സൗകര്യം എന്നിവ ഈ കപ്പലുകളുടെ സവിശേഷതയാണ്.

പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന കാറ്റാടിപ്പാടങ്ങൾ യൂറോപ്പിലെ ഉൾക്കടലുകളിൽ വ്യാപകമായി സ്ഥാപിക്കപ്പെടുന്നുണ്ട്.

ഇത്തരം കപ്പലുകൾ നിർമിക്കാനുള്ള കൂടുതൽ കരാറുകൾ വരും വർഷങ്ങളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനകം 40 കപ്പലുകൾ നിർമിച്ച് കയറ്റുമതി ചെയ്ത കൊച്ചി കപ്പൽശാലയുടെ പരിചയസമ്പത്ത് കണക്കിലെടുത്താണ് ഈ വൻ കരാർ തേടിയെത്തിയതും.  

അന്താരാഷ്ട്ര കപ്പൽ നിർമാണ ഭൂപടത്തിൽ രാജ്യത്തിന്‍റെ സ്ഥാനം അരക്കിട്ടുറപ്പിക്കാൻ സഹായിക്കുന്നതാണ് കരാറെന്ന് കൊച്ചിൻ ഷിപ്യാർഡ് സി.എം.ഡി മധു എസ്. നായർ പറഞ്ഞു.

Cochin Shipyard has clinched a ₹1,050 crore contract to build two repair ships for Pelagic Wind Services in Cyprus, a major overseas deal. These vessels will support wind farm installation and maintenance in the European Gulf and are equipped with advanced features like safe turbine access walkways and accommodation for 150 people. This marks India’s first such shipbuilding contract and could pave the way for more opportunities, strengthening India’s global shipbuilding presence.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version