ഇനി മുതൽ വൈദ്യുതി വിതരണം തടസം കൂടാതെ 24 മണിക്കൂറും നൽകേണ്ടി വരും. ഇനി വൈദുതി മുടങ്ങിയാൽ നഷ്ടപരിഹാരം ലഭിക്കും.
തടസ്സമില്ലാത്ത വൈദ്യുതി ഉപഭോക്താവിന്റെ അവകാശമാണെന്ന് കേന്ദ്രം വ്യക്തമാരക്കുന്നു. ലോഡ് ഷെഡിങ് ഏർപ്പെടുത്തിയാൽ വിതരണ ഏജൻസി ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം; കരട് നിയമം പുറത്തുവിട്ട് കേന്ദ്രസർക്കാർ .
സംസ്ഥാനങ്ങളിലെ വൈദ്യുത വിതരണ സ്ഥാപനങ്ങളെ വരച്ച വരയിൽ നിർത്താൻ നിയമവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് വൈദ്യുതി അടിസ്ഥാന അവകാശമായി മാറ്റാൻ കേന്ദ്ര ഊർജ്ജ മന്ത്രാലയം കരട് നിയമം കൊണ്ട് വന്നു. വ്യവസായങ്ങളും, സംരംഭങ്ങളും, അടക്കം ഉപഭോക്താക്കൾക്ക് 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യാൻ ആവശ്യപ്പെടുന്ന ‘വൈദ്യുതി ഉപഭോക്തൃ അവകാശങ്ങൾ’ സംബന്ധിച്ച നിയമത്തിലെ വിശദാംശങ്ങൾ മന്ത്രാലയം പുറത്തുവിട്ടു. പുതിയ ചട്ട പ്രകാരം 24 മണിക്കൂറും വൈദ്യുതി ലഭ്യമാവുക എന്നത് ഒരോ ഉപഭോക്താവിന്റെയും അവകാശമാണ്. വിതരണ കമ്പനി മനപ്പൂർവ്വം ലോഡ് ഷെഡിങ് നടപ്പിലാക്കുകയാണെങ്കിൽ ആ വിതരണ സ്ഥാപനത്തിൽ നിന്നും നിന്ന് നഷ്ടപരിഹാരം അവകാശപ്പെടാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നാണ് നിയമം വ്യക്തമാക്കുന്നത്.
ഇതിനു പുറമെ മറ്റു സേവനങ്ങൾ ഉറപ്പു വരുത്തുന്നതിലും കാലതാമസം പാടില്ല. വൈദ്യുതി കണക്ഷൻ നൽകുന്നതിനും ഷിഫ്റ്റ്, റീ കണക്ഷൻ, കൺസ്യൂമർ കാറ്റഗറി മാറ്റൽ തുടങ്ങിയ അപേക്ഷകളിൽ എടുക്കാവുന്ന പരാമവധി സമയം സംബന്ധിച്ചുള്ള കാര്യങ്ങളിലും കേന്ദ്രസർക്കാർ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ സേവനങ്ങൾ നൽകുന്നതിൽ കാലതാമസമുണ്ടായാലും വിതരണ കമ്പനി നഷ്ടപരിഹാരം നൽകേണ്ടിവരും.
മതിയായ വൈദ്യുതി വിതരണ ക്രമീകരണങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ വിതരണ കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും കരട് നിയമത്തിൽ വ്യവസ്ഥയുണ്ട്. മുൻകൂട്ടി കാണാൻ കഴിയാത്ത സാഹചര്യങ്ങളോ സാങ്കേതിക തകരാറുകളോ ഒഴികെയുള്ള സന്ദർഭങ്ങളിൽ ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം തടസപ്പെട്ടാലും പിഴ ചുമത്തുമെന്നും സർക്കാർ പറഞ്ഞിരുന്നു.
കേന്ദ്ര സർക്കാരിന്റെ നിലപാടിൽ രാജ്യത്തു എല്ലാ പൗരന്മാർക്കും വൈദ്യുതി ലഭ്യമാക്കി കഴിഞ്ഞിട്ടുണ്ട്. ഇനി വൈദ്യുതി വിതരണ സ്ഥാപനങ്ങൾ ഉപഭോക്തൃ സംതൃപ്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഇപ്പോൾ പ്രധാനമാണ്. ഇതിനായി, പ്രധാന സേവനങ്ങൾ തിരിച്ചറിയുകയും ഈ സേവനങ്ങളുമായി ബന്ധപ്പെട്ട് മിനിമം സേവന നിലവാരങ്ങളും മാനദണ്ഡങ്ങളും നിർദ്ദേശിക്കുകയും അവ ഉപഭോക്താക്കളുടെ അവകാശങ്ങളായി അംഗീകരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
നിലവിൽ വൈദ്യുതി പ്രതിസന്ധി നേരിടുന്ന പലസംസ്ഥാനങ്ങളെയും ബാധിക്കുന്ന നിയമമാണ് ഇത്. സമഗ്രമായൊരു നിയമമോ മാർഗ നിർദ്ദേശങ്ങളോ വൈദ്യുതി വിതരണ പരിപാലന കാര്യത്തിൽ രാജ്യത്തു നിലവിലുണ്ടായിരുന്നില്ല. വിവിധ കേസുകളിൽ നിരവധി കോടതികൾ കരട് ചട്ടങ്ങൾ വ്യവസ്ഥ ചെയുന്നത് പോലെ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്രം നിർണായക നിയമനിർമാണത്തിലേക്ക് കടന്നത്.
The Indian central government has introduced a draft law, the ‘Power Consumer Rights’ Act, affirming 24-hour uninterrupted power supply as a consumer’s right. The law also enables consumers to claim compensation if intentional load shedding occurs. Additionally, the legislation sets guidelines for timely services like connections and categorization changes, with penalties for delays. The law emphasizes the importance of customer satisfaction and aims to establish clear standards for power supply companies.