ആഗോള നിക്ഷേപ സ്ഥാപനമായ KKR, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൽ 2,069.50 കോടി രൂപ കൂടി നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു.

ഈ നിക്ഷേപം Reliance Retail Ventures Ltdനെ 8.361 ലക്ഷം കോടി രൂപയുടെ പ്രീ-മണി ഇക്വിറ്റി മൂല്യത്തോടെ രാജ്യത്തെ മികച്ച നാല് കമ്പനികളിൽ ഒന്നാക്കി മാറ്റും.

2020-ൽ KKR,   Reliance Retail Ventures Ltdൽ ₹5,550 കോടി നിക്ഷേപിച്ചിരുന്നു, ഈ പുതിയ നിക്ഷേപത്തോടെ  0.25% ഉടമസ്ഥാവകാശം കൂടി കെകെആറിന് ലഭിക്കും. ഇതോടെ മൊത്തം ഉടമസ്ഥാവകാശം 1.42% ആകും. വിവിധ ആഗോള നിക്ഷേപകരിൽ നിന്ന് 2020-ൽ ആർആർവിഎൽ നടത്തിയ ഫണ്ട് സമാഹരണം മൊത്തം 47,265 കോടി രൂപയായിരുന്നു. പ്രീ-മണി ഇക്വിറ്റി മൂല്യം ₹ 4.21 ലക്ഷം കോടി രൂപയായിരുന്നു.

പലചരക്ക്, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ എന്നിവയ്ക്കായി 18,500-ലധികം സ്റ്റോറുകൾ, ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ 267 ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകി വരികയാണ് ആർആർവിഎൽ. ഉപഭോക്താക്കളെയും ചെറുകിട ബിസിനസുകളെയും  പിന്തുണച്ചും ഇന്ത്യയിലും ലോകമെമ്പാടുമുള്ള കമ്പനികളുമായി സഹകരിച്ചും ഇന്ത്യൻ റീട്ടെയിൽ മേഖല മികച്ചതാക്കുക എന്നതാണ് ആർആർവിഎല്ലിന്റെ ലക്‌ഷ്യം. 1976-ൽ സ്ഥാപിതമായ കെകെആറിന് 519 ബില്യൺ ഡോളർ ആസ്തിയുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version