Shenzhen Zhixin New Information Technology-യിൽ നിന്നും പുതുമയോടെ ഇന്ത്യയിൽ പുനരവതരിച്ചിരിക്കുകയാണ് ചൈനീസ് സ്മാർട്ട് ഫോൺ ഹോണർ.

മാധവ് ഷേത്തിന്റെ നേതൃത്വത്തിലുള്ള എച്ച്‌ടെക് – HTech – വ്യാഴാഴ്ച കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായ ഹോണർ 90-Honor 90 – പുറത്തിറക്കി. പിഎസ്‌എവി ഗ്ലോബലുമായി സഹകരിച്ചുകൊണ്ടാണ് HTech ഇന്ത്യയിൽ ഹോണർ സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കുന്നത്. മികച്ച ഉപയോക്തൃ ഇന്റർഫേസ് വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകൾ നിറഞ്ഞ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണാണിത്.

Honor 90  ഓഫർ വിലക്കുറവിൽ

ഹോണർ 90-ന്റെ 8 ജിബി RAM + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 37,999 രൂപയും, 12 ജിബി RAM + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയും ആണ് വില. ഇന്ത്യയിലെ ലോഞ്ചിങ് ഓഫറിൽ വില യഥാക്രമം 27,999 രൂപയും, 29,999 രൂപയും ആയിരിക്കും.  

മിഡ്‌നൈറ്റ് ബ്ലാക്ക്, എമറാൾഡ് ഗ്രീൻ, ഡയമണ്ട് സിൽവർ കളർ ഓപ്ഷനുകളിൽ വരുന്ന ഈ ഫോൺ സെപ്റ്റംബർ 18 മുതൽ ആമസോണിൽ നിന്ന് ലഭ്യമാകും.

വളഞ്ഞ OLED ഡിസ്‌പ്ലേയും ഉണ്ട്

മികച്ച ട്രിപ്പിൾ കാമറ

ക്യാമറ വിഭാഗത്തിലേക്ക് വരുമ്പോൾ, 200 എംപി പ്രൈമറി ക്യാമറ, 12 MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ (ultra-wide-angle camera) 2MP ഡെപ്ത് സെൻസർ (depth sensor) എന്നിവ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഹോണർ 90 അവതരിപ്പിക്കുന്നത്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 50 എംപി ക്യാമറയാണ് മറ്റൊരു സവിശേഷത.

Honor 90 സ്മാർട്ട്‌ഫോണിന് 5,000mAh ബാറ്ററിയാണ് കരുത്ത് നൽകുന്നത്, കൂടാതെ 67W ചാർജിംഗ് പിന്തുണയുമായാണ് ഇത് വരുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഫീച്ചർ ചെയ്യുന്ന ഈ ഫോണിന് 5G SA/NSA പിന്തുണയുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version