കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ശരിക്കും ഉദ്ദേശിച്ചതെന്താണ്?
2023 സെപ്റ്റംബർ 12 :
“വാഹന നിർമാതാക്കളോട് ഡീസൽ വാഹനങ്ങളുടെ ഉത്പാദനം കുറയ്ക്കാൻ അടിയന്തരമായി ആവശ്യപ്പെടുന്നു. നിങ്ങൾ ഉത്പാദനം കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ ഞങ്ങൾക്ക് നികുതി വർധിപ്പിക്കേണ്ടി വരും”.
“നിങ്ങൾക്ക് ഡീസൽ വാഹനം വിറ്റഴിക്കാൻ ബുദ്ധിമുട്ട് നേരിടും വിധം നികുതി ഉയർത്തും,“
പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഡീസൽ വാഹനങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താൻ ആലോചിക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയത് ചൊവാഴ്ചയാണ്. തൊട്ടു പിന്നാലെ ഡീസൽ വാഹന നിർമാണ മേഖലയിൽ നിന്നും കടുത്ത പ്രതികരണങ്ങളെത്തി. കൺവെൻഷനിലെ ഗഡ്കരിയുടെ പ്രസ്താവനകളെ തുടർന്ന്, എം ആൻഡ് എം, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി എന്നിവയുടെ ഓഹരി വിലകൾ നഷ്ടത്തിലോടി.
ഇതോടെ ഗഡ്കരി താൻ എന്താണ് അധിക നികുതി കൊണ്ട് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കി എക്സിൽ രംഗത്തെത്തി.
2023 സെപ്റ്റംബർ 13:
അത്തരത്തിലുള്ള ഒരു നിർദ്ദേശവും സർക്കാരിന്റെ സജീവ പരിഗണനയിലില്ലെന്ന് ഗഡ്കരി വ്യക്തമാക്കി. ഡീസൽ വാഹനങ്ങൾ ഉണ്ടാക്കുന്ന കനത്ത മലിനീകരണം കുറയ്ക്കുകയാണ് ലക്ഷ്യം.
“ഡീസൽ വാഹനങ്ങളുടെ ഉൽപ്പാദനം കുറയ്ക്കാൻ വ്യവസായത്തോട് അഭ്യർത്ഥിക്കുകയാണ് , അല്ലാത്തപക്ഷം അധിക നികുതി ചുമത്തണം, ഡീസൽ വാഹനങ്ങളുടെ ഉത്പാദനം കുറയ്ക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങൾ കുറച്ചില്ലെങ്കിൽ ഞങ്ങൾ നികുതി കൂട്ടേണ്ടിവരും. ഞങ്ങൾ നികുതി വർധിപ്പിക്കും, ഡീസൽ വാഹനങ്ങൾ വിൽക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാകും, പരിസ്ഥിതി മലിനീകരണം കുറഞ്ഞ ഇന്ധനങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി നികുതി വർധിപ്പിക്കുകയാണ് ഏക മാർഗം.”
ഗഡ്കരി താൻ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയപ്പോഴാണ് വാഹന നിർമാണ മേഖലക്ക് അല്പമെങ്കിലും ആശ്വാസമായത് .
2014-ൽ ഇന്ധനവില നിയന്ത്രണം നീക്കിയതിന് ശേഷം ഇന്ത്യൻ വിപണിയിൽ ഡീസൽ വാഹനങ്ങളുടെ വിൽപ്പന കുറഞ്ഞു. പ്രാദേശിക വിപണിയിൽ വിറ്റഴിച്ച എല്ലാ പാസഞ്ചർ വാഹനങ്ങളുടെയും ഏകദേശം 18% കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഡീസൽ ഉപയോഗിച്ചാണ് ഓടിയത്, 2014 സാമ്പത്തിക വർഷത്തിൽ ഇത് 53% ആയിരുന്നു.
“2014-ന് ശേഷം, 52% (എണ്ണം) ഡീസൽ വാഹനങ്ങൾ 18% ആയി കുറഞ്ഞു.
ഗഡ്കരി തുടരുന്നു :
“ഇപ്പോൾ ഓട്ടോമൊബൈൽ വ്യവസായം വളരുന്നതിനാൽ, ഡീസൽ വാഹനങ്ങൾ വർദ്ധിക്കാൻ പാടില്ല. നിങ്ങൾ നിങ്ങളുടെ തലത്തിൽ തീരുമാനങ്ങൾ എടുക്കുക, അങ്ങനെ ഡീസൽ (വാഹനം) കുറയും. എങ്കിൽ മലിനീകരണം സംഭവിക്കില്ല, ഡീസൽ വളരെയധികം മലിനീകരണം സൃഷ്ടിക്കുന്നതിനാൽ അതിന് 10% അധിക നികുതി ചുമത്തണമെന്ന് ഞാൻ ധനമന്ത്രിയോട് ശുപാർശ ചെയ്യും, വാഹന മലിനീകരണവും ക്രൂഡ് ഇറക്കുമതിയും തടയുന്നതിന് ഇലക്ട്രിക്, ജൈവ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന് ഓട്ടോമൊബൈൽ വ്യവസായം പ്രവർത്തിക്കണം. ”
ഡീസൽ വാഹനങ്ങൾക്ക് 10% അധിക പരോക്ഷ നികുതി ചുമത്തുന്നത് ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വിൽപ്പനയെ ബാധിക്കും, കാരണം ഇന്ത്യയിലെ മിക്കവാറും എല്ലാ വാണിജ്യ വാഹനങ്ങളും സാധാരണയായി ഡീസൽ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
“ഏത് അധിക നികുതിയും വിൽപ്പനയെ ബാധിക്കും,” ഓട്ടോമൊബൈൽ ഭീമനായ എം ആൻഡ് പ്രതികരിച്ചു.
നേരത്തെയും ഡീസൽ വാഹനങ്ങളുടെ പോരായ്മകളെക്കുറിച്ച് ഗഡ്കരി തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. 2021-ൽ, ഡീസൽ എഞ്ചിൻ വാഹനങ്ങളുടെ ഉൽപ്പാദനവും വിൽപ്പനയും നിരുത്സാഹപ്പെടുത്താൻ വാഹന നിർമ്മാതാക്കളോട് ഗഡ്കരി ആവശ്യപ്പെടുകയും മറ്റ് സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
2027-ഓടെ ദശലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും ഡീസൽ ഉപയോഗിച്ച് ഓടുന്ന ഫോർ വീലറുകൾ ഇന്ത്യ നിരോധിക്കണമെന്ന് മെയ് മാസത്തിൽ എനർജി ട്രാൻസിഷൻ അഡ്വൈസറി കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. മുൻ പെട്രോളിയം സെക്രട്ടറി തരുൺ കപൂർ തലവനായി എനർജി ട്രാൻസിഷൻ അഡ്വൈസറി കമ്മിറ്റി രൂപീകരിച്ചു. കൂടാതെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളിൽ നിന്നുള്ള എക്സിക്യൂട്ടീവുകളും ഒരു എണ്ണ മന്ത്രാലയ ഉദ്യോഗസ്ഥനും അംഗങ്ങളാണ്.