ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അവയവദാതാക്കള്‍ക്കും സ്വീകര്‍ത്താക്കള്‍ക്കുമായി ട്രാന്‍സ്പ്ലാന്റ് ഗെയിംസ് സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 9-ന് കൊച്ചിയില്‍ മൂന്ന് വേദികളിലായാണ് ഗെയിംസ് നടക്കുക. റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററായിരിക്കും പ്രധാന വേദി.

കലൂര്‍ ജവഹര്‍ലാല്‍ നെഹറു രാജ്യാന്തര സ്റ്റേഡിയം, ലുലു മാള്‍ എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (K-SOTTO), കൊച്ചി നഗരസഭ, കെഎംആര്‍എല്‍, റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍, ജിസിഡിഎ, ലുലു മാള്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള (ലിഫോക്) തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്.

അവയവമാറ്റത്തിന് വിധേയമായവര്‍ക്കും ജീവിച്ചിരിക്കുന്ന അവയവദാതാക്കള്‍ക്കുമായാണ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ് സംഘടിപ്പിക്കുന്നതെന്ന് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍  അറിയിച്ചു.

ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ ലോഗോ പ്രശസ്ത ഫുട്‌ബോള്‍ താരം ഐ.എം. വിജയനും വെബ്‌സൈറ്റ് കെ-സോട്ടോ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസും പ്രകാശനം ചെയ്തു. ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം, ലിഫോക് ട്രഷറര്‍ ബാബു കുരുവിള എന്നിവരും പങ്കെടുത്തു.

ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം :

സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ മരണാനന്തരം അവയവദാനം ചെയ്തവരുടെ കുടുംബാംഗങ്ങള്‍ക്കും ഗെയിംസില്‍ പങ്കെടുക്കാവുന്നതാണ്. അവയവദാതാക്കളോടും അവരുടെ കുടുംബാംഗങ്ങളോടുമുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനൊപ്പം അവയവ സ്വീകര്‍ത്താക്കളുടെ മനോവീര്യവും ആത്മവിശ്വാസവും ഉയര്‍ത്തുക എന്നതാണ് ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ പ്രധാന ലക്‌ഷ്യം. ഇതിന് പുറമേ അവയവമാറ്റത്തിന് വിധേയമായവര്‍ക്ക് നിശ്ചിത കാലയളവിന് ശേഷം മറ്റ് മനുഷ്യരെ പോലെ സാധാരണ ജീവിതം നയിക്കാമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും അവയവദാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ഈ ഗെയിംസിലൂടെ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നു.”

7 വയസ് മുതല്‍ 70 വയസ് വരെ പ്രായമുള്ള വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം, കൈ, പാന്‍ക്രിയാസ്, കുടല്‍ തുടങ്ങിയ അവയവങ്ങള്‍ സ്വീകരിച്ചവര്‍ക്കും ദാതാക്കള്‍ക്കും ഗെയിംസില്‍ പങ്കെടുക്കാമെന്ന് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. ജോ ജോസഫ് പറഞ്ഞു. ഒരാള്‍ക്ക് പരമാവധി മൂന്ന് ഇനങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. അവയവ സ്വീകര്‍ത്താക്കള്‍ ശസ്ത്രക്രിയ കഴിഞ്ഞ് കുറഞ്ഞത് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കണം. ഇതിന് പുറമേ ശസ്ത്രക്രിയ ചെയ്ത മെഡിക്കല്‍ സംഘത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണെന്നും ഡോ. ജോ വ്യക്തമാക്കി.

ഗെയിംസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://www.heartcarefoundation.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഗെയിംസില്‍ സന്നദ്ധസേവനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.  

Kochi, India – In a bid to celebrate the spirit of organ donation and encourage more individuals to come forward as donors, the Heart Care Foundation has announced the organization of Transplant Games, scheduled to take place in Kochi on December 9. This unique event aims to bring together organ donors, recipients, and their families in a sporting extravaganza that not only honors their selfless contributions but also inspires confidence and hope among recipients.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version