സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് സർവീസ് ആരംഭിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക്  പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിംഗിലൂടെ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ നമ്പർ 20631 രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ്ഗ് ഓഫ് നിർവഹിച്ചു.   ഇതോടൊപ്പം രാജ്യത്തെ മറ്റ് എട്ട് സംസ്ഥാനങ്ങളിലെ വന്ദേഭാരത് സർവീസുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. കാസർകോട് റെയിൽവേ സ്റ്റേഷനിലാണ് ചടങ്ങുകൾ നടന്നത്. ഇതോടെ കേരളത്തിൽ കാസർഗോഡ് – തിരുവനന്തപുരം റൂട്ടിൽ രണ്ടു നിറങ്ങളിൽ രണ്ടു വന്ദേ ഭാരത് ട്രെയിനുകൾ ഇനി സർവീസ് നടത്തും. വെള്ളയിൽ നീല നിറമുള്ള ട്രെയിൻ കോട്ടയം വഴിയും ഓറഞ്ച് നിറമുള്ള പുതിയ ട്രെയിൻ ആലപ്പുഴ വഴിയും എന്നതാണ് സവിശേഷത.

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ആധുനികതയുടെയും, ആത്മ നിർഭർ ഭാരതിന്റെയും ഇന്ത്യയുടെ അഭിമാനമാണെന്നു പ്രധാന മന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

“ഇന്ത്യയുടെ സംരംഭകർ, കച്ചവടക്കാർ, യുവാക്കൾ, യുവതികൾ എന്നിവരുടെ എക്സ്പ്രസ് ട്രെയിൻ ആണിത്.  ഈ ട്രെയിനുകൾ ആധുനികവും, വിശ്രമദായകവുമാണ്. ഭാരതത്തിന്റെ നവ പ്രതീക്ഷയുടെയും, പ്രയത്നത്തിന്റെയും പ്രതീകമാണ്. ഒരു കോടിയിലധികം യാത്രക്കാർക്ക് ഈ ട്രെയിനുകൾ ഉപകാരപ്പെടുന്ന. യാത്രക്കാരുടെ എണ്ണം ഓരോ ദിവസവും വർധിച്ചു വരികയാണ്. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളെയും വന്ദേ ഭാരത് ട്രെയിനുകൾ വഴി ബന്ധിപ്പിക്കുകയാണ് ലക്‌ഷ്യം. മറ്റൊരു നഗരത്തിൽ ഉള്ള ജോലി കഴിഞ്ഞു അന്ന് തന്നെ തിരികെ തങ്ങളുടെ നഗരത്തിലെത്തുക എന്ന ഓരോ വിഭാഗം ജനതയുടെയും ആഗ്രഹമാണ് വന്ദേ ഭാരത് ട്രെയിനുകൾ സാക്ഷാത്കരിച്ചത്”. 

 തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ചയും കാസർകോട്ടുനിന്ന് ബുധനാഴ്ചയുമാണ് പുതിയ വന്ദേ ഭാരത് സർവീസുകൾ ആരംഭിക്കുക. എട്ടു കോച്ചുകളുണ്ടാകും ട്രെയിനിന്. ടിക്കറ്റ്  റിസർവേഷൻ റെയിൽവേ ആരംഭിച്ചു.  കാസർകോട്ടു നിന്നു തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴിയാണ് സർവീസ്. ചൊവ്വാഴ്ച ഒഴികെയുള്ള 6 ദിവസങ്ങളിൽ ട്രെയിൻ കാസർഗോഡ് നിന്നും സർവീസ് നടത്തും. തിങ്കളാഴ്ചകളിൽ  ഈ ട്രെയിനിന്റെ തിരുവനന്തപുരം -കാസർകോട് സർവീസ്  ഉണ്ടാകില്ല.

ട്രെയിൻ നമ്പർ 20631 കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് രാവിലെ 7ന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. എട്ടു മണിക്കൂറും അഞ്ച് മിനിട്ടും യാത്ര ചെയ്ത്  ഉച്ചകഴിഞ്ഞ് 3.05ന് തിരുവനന്തപുരത്ത് എത്തും.

ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം -കാസർകോട് വന്ദേഭാരത് എക്സ്‌പ്രസ് തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4.05ന് പുറപ്പെട്ട് 11.58ന് കാസർകോട്ട് എത്തും. 7 മണിക്കൂർ 55 മിനിട്ടാണ് യാത്രാസമയം.

ഏപ്രിൽ 25 നാണ് പ്രധാനമന്ത്രി സംസ്ഥാനത്തെ  ആദ്യ വന്ദേഭാരത് സർവീസ് ഫ്ലാഗ്ഗ് ഓഫ് ചെയ്തത്.  ഇതോടെ രാവിലെയും വൈകിട്ടും സംസ്ഥാനത്തിന്റെ തെക്കുവടക്ക് അറ്റങ്ങളിൽ നിന്ന് 2 വന്ദേഭാരത് സർവീസുകൾ നടത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

നിലവിൽ കേരളത്തിന് ലഭിച്ച ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ രാവിലെ 5.20ന് തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി  കാസർകോട്ടേക്കും  വൈകിട്ട് 2.30ന് കാസർകോട്ടുനിന്ന് അതേ റൂട്ടിൽ  തിരുവനന്തപുരത്തേക്കും സർവീസ് നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് രണ്ടാമത്തെ ട്രെയിൻ രാവിലെ 7 മണിക്ക് കാസർഗോട്ട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക്  തിരിക്കുകയും, തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്തു നിന്നും കാസർകോട്ടേക്ക് തിരിക്കുകയും ചെയ്യുക. ഒരു  വന്ദേഭാരത് കോട്ടയം വഴിയെങ്കിൽ രണ്ടാംട്രെയിൻ ആലപ്പുഴ വഴി എന്നത്  സംസ്ഥാനത്തെ യാത്രാപ്രശ്നത്തിന് വലിയ ആശ്വാസമാണ്.

ടിക്കറ്റ് നിരക്ക് ഒരൽപം വ്യത്യാസമുണ്ട് ആലപ്പുഴ വഴി

രണ്ടാമത്തെ വന്ദേ ഭാരതിന് തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് ചെയർകാറിൽ 1515രൂപയും എക്സിക്യുട്ടീവിൽ 2800രൂപയുമാണ്. ആദ്യ വന്ദേഭാരതിൽ ഇത് യഥാക്രമം 1590രൂപയും 2880രൂപയുമാണ്. കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പുതിയ വന്ദേഭാരതിൽ ചെയർകാറിൽ 1555രൂപയും എക്സിക്യൂട്ടീവിൽ 2835രൂപയുമാണ്. ആദ്യ വന്ദേഭാരതിൽ ഇത് യഥാക്രമം 1520രൂപയും 2815രൂപയുമാണ്. ഭക്ഷണനിരക്കിലെ വ്യത്യാസമാണ് ടിക്കറ്റ് നിരക്കുകളിലെ ചെറിയ വ്യത്യാസത്തിന് പ്രധാനകാരണം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version