ബിസിനസ് ലോകത്തും പുറത്തും രണ്ടാമതൊരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ആളാണ് ആനന്ദ് മഹീന്ദ്ര. എന്നാല്‍, പൊതുമധ്യത്തില്‍ അങ്ങനെ കാണാന്‍ കിട്ടാത്തവരാണ് മഹീന്ദ്ര ഗ്രൂപ്പ് തലവന്‍ ആനന്ദ് മഹീന്ദ്രയുടെ രണ്ട് മക്കളെയും. തങ്ങളുടെ സ്വകാര്യതയില്‍ കഴിയാന്‍ ഇഷ്ടപെടുന്നവരാണ് ഇരുവരും. മക്കളായ ദിവ്യയെയും ആലികയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആനന്ദും കാര്യമായി പ്രതികരിക്കാറില്ല. മക്കളുടെ സ്വകാര്യത മാനിക്കുന്ന കാര്യത്തില്‍ അച്ഛനും അമ്മയും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.
മക്കൾ അവരുടെ ഇഷ്ടം പിന്തുരട്ടെ!
മൂത്തമകള്‍ ദിവ്യയുടെ കല്യാണം നടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് മാധ്യമങ്ങള്‍ അറിയുന്നത് പോലും. സ്വകാര്യ ജീവിതത്തിന് അത്രയധികം പ്രാധാന്യം കൊടുക്കുന്നവരാണ് ആനന്ദിന്റെ മക്കള്‍. മഹീന്ദ്ര ഗ്രൂപ്പ് കുടുംബ ബിസിനസ് അല്ലെന്നും മക്കള്‍ അവരുടെ ഇഷ്ടങ്ങള്‍ തിരഞ്ഞെടുത്തതായും ആനന്ദ് ഒരിക്കല്‍ പറഞ്ഞിരുന്നു. മഹീന്ദ്രയുടെ സാരഥ്യം ഏറ്റെടുക്കുന്നതിന് മുമ്പ് ആനന്ദ് സിനിമാ നിര്‍മാതാവായിരുന്നു. അതുപോലെ മക്കള്‍ക്കും അവരുടെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോകാമെന്നാണ് ആനന്ദിന്റെ പക്ഷം. മക്കള്‍ അമ്മയോടൊപ്പമാണ് കുടുംബ ബിസിനസ് ചെയ്യുന്നതെന്നും ആനന്ദ് പറഞ്ഞു.
അമ്മയുടെ പാതയില്‍
Verve, Man’s World എന്നീ മാഗസിനുകളുടെ എഡിറ്ററായ അനുരാധയുടെയും ആനന്ദിന്റെയും മക്കളാണ് ദിവ്യയും ആലികയും. Verve-ന്റെ സ്ഥാപക കൂടിയായ അമ്മ അനുരാധയെ പോലെ സ്വന്തം നിലയില്‍ കരിയറും വ്യക്തിത്വവുമുണ്ടാക്കാനാണ് രണ്ടു മക്കള്‍ക്കും താത്പര്യം.
ന്യയോര്‍ക്കിലെ ന്യൂ സ്കൂളില്‍ നിന്ന് 2009-ല്‍ ഡിസൈനിലും വിഷ്വല്‍ കമ്യൂണിക്കേഷനിലും ബിരുദം നേടിയ ദിവ്യ അമ്മയെ പോലെ മാധ്യമ മേഖലയിലാണ് കരിയര്‍ കണ്ടെത്തിയത്. പഠനം കഴിഞ്ഞ് ഫ്രീലാന്‍സറായും വിവിധ സ്ഥാപനങ്ങളില്‍ പാര്‍ട്ട് ടൈമറായി പ്രവര്‍ത്തിച്ചാണ് ദിവ്യ കരിയര്‍ തുടങ്ങുന്നത്. 2016-ല്‍ Verve മാഗസിന്റെ ആര്‍ട്ട് ഡയറക്ടറായി ദിവ്യ നിയമിതയായി. മെക്സിക്കയില്‍ വേരുകളുള്ള ന്യൂയോര്‍ക്കില്‍ നിന്നുള്ള ആര്‍ക്കിടെക്ക് ജോര്‍ജ് സപ്പാറ്റയെയാണ് ദിവ്യ വിവാഹം കഴിച്ചത്. ആലിക വിവാഹം കഴിച്ചത് ഫ്രഞ്ച് പൗരനെയും.
മുംബൈ അല്‍ട്ടാമൗണ്ട് റോഡിലാണ് മഹീന്ദ്രയുടെ കുടുംബം താമസിക്കുന്നത്. ആര്‍ട്ട് കളക്ടറായ ആനന്ദിന് നിരവധി ശില്പങ്ങളുടെയും ചിത്രങ്ങളുടെയും ശേഖരമുണ്ട്. മഹീന്ദ്രയുടെ Scorpio, Altura G4, Scorpio N, Scorpio Classic പോലുള്ള വാഹനങ്ങളുടെ ശേഖരവും ആനന്ദിനുണ്ട്.
Anand Gopal Mahindra, the renowned Indian business magnate and chairman of the Mahindra Group, has always kept his family life away from the public eye. However, we’ll take a closer look at his two daughters, Divya and Aalika, and shed light on their lifestyles, education, and the attention they garnered due to their culturally diverse marriages.