സിനിമയുടെ സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തൊഴില്‍പരിശീലനപരിപാടി ആവിഷ്‌കരിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സിനിമാ വ്യവസായത്തിൽ പങ്കാളിയാകുവാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണയുമുണ്ടാകും.

പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, ലൈറ്റിംഗ്, ആര്‍ട്ട് ആന്റ് ഡിസൈന്‍, കോസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വിഷന്‍, മാര്‍ക്കറ്റിംഗ് ആന്റ് പബ്‌ളിസിറ്റി എന്നീ വിഭാഗങ്ങളിലാണ് തൊഴില്‍ പരിശീലനം നല്‍കുന്നത്. അപേക്ഷകരില്‍നിന്ന് നിശ്ചിത യോഗ്യതയുള്ളവരെ ആദ്യം ഒരു കരിയര്‍ ഓറിയെന്റേഷൻ  ശില്‍പ്പശാലയില്‍ പങ്കെടുപ്പിക്കും. തുടര്‍ന്ന് ഇതില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തീവ്ര പ്രായോഗിക പരിശീലനം നല്‍കും. പരിശീലനത്തിനുശേഷം പ്രൊഫഷണല്‍ ഫിലിം പ്രൊഡക്ഷന്‍ കമ്പനികളില്‍ തൊഴിലവസരത്തിന് വഴിയൊരുക്കും. ഗുണഭോക്താക്കള്‍ക്ക് ആറു മാസക്കാലത്തേക്ക് ചലച്ചിത്ര അക്കാദമിയില്‍നിന്ന് സ്‌റ്റൈപ്പന്റ് അനുവദിക്കും.

ഈ പദ്ധതി വനിതകള്‍ക്കും വനിതകളായി സ്വയം തിരിച്ചറിയുന്ന 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. പ്‌ളസ് ടു വിജയിച്ചിരിക്കണം. ഏതെങ്കിലും ഒരു രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം.

പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് എന്ന വിഭാഗത്തിലെ തൊഴില്‍ പരിശീലനത്തിനായി ഫിനാന്‍സ്/ അക്കൗണ്ട്‌സ്/മാനേജ്‌മെന്റ്/കോ ഓര്‍ഡിനേഷന്‍/ട്രാന്‍സ്‌പോര്‍ട്ടേഷന്‍/ അഡ്മിനിസ്‌ട്രേഷന്‍ എന്നീ രംഗങ്ങളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ലൈറ്റിംഗ്, ആര്‍ട്ട്, ഡിസൈന്‍, മേക്കപ്പ്, എഡിറ്റിംഗ്, സൗണ്ട്, ഡബ്ബിംഗ്, ഗ്രാഫിക്‌സ്, കണ്ടന്റ് മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, പബ്‌ളിക് റിലേഷന്‍സ് എന്നീ വിഷയങ്ങള്‍ പഠിച്ചിട്ടുള്ളവര്‍ക്കും ഈ രംഗത്ത് പ്രവൃത്തിപരിചയമുള്ളവര്‍ക്കും ബന്ധപ്പെട്ട വിഭാഗങ്ങളിലെ തൊഴില്‍പരിശീലനത്തിനായി അപേക്ഷിക്കാം.

വെബ്‌സൈറ്റിലുള്ള ഗൂഗിള്‍ ഫോം വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും നിയമാവലിക്കും www.keralafilm.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വെബ്‌സൈറ്റില്‍ നല്‍കിയ നിയമാവലി അനുസരിച്ചുള്ള സത്യവാങ്മൂലം സഹിതമാണ് അപേക്ഷിക്കേണ്ടത്.  
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2023 ഒക്ടോബര്‍ 20 ആണ്.

Kerala State Film Academy introduces a skill development program for women interested in film industry tech roles, including production management, lighting, design, marketing, and more. Women aged 18+ can apply by October 20, 2023, via www.keralafilm.com. Kickstart your cinema career! #KeralaFilmAcademy #WomenInFilmTech #CinemaCareers

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version