ആധാറിന്റെ ബയോമെട്രിക് ആധികാരികത, സ്വകാര്യത, സുരക്ഷാ ഫീച്ചറുകൾ എന്നിവയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ് Moody’s ഉയർത്തിയ ആശങ്കകൾ തള്ളി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI).

“ആധാറിന്റെ ബയോമെട്രിക് വിശ്വാസ്യതയെ കുറിച്ച്  മൂഡീസ്  ഉന്നയിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വസ്തുതകൾ തങ്ങളിൽ നിന്നും അറിയാൻ ഒരു ശ്രമവും നടത്തിയിട്ടില്ല,” യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഐഡി പ്രോഗ്രാമായ ആധാർ, ബയോമെട്രിക്, ഡെമോഗ്രാഫിക് ഡാറ്റ ഉപയോഗിച്ച് 1.3 ബില്യണിലധികം ഇന്ത്യൻ നിവാസികൾക്ക് തിരിച്ചറിയൽ രേഖ നൽകിയിട്ടുണ്ട്.

വിരലടയാളം അല്ലെങ്കിൽ ഐറിസ് സ്കാനുകൾ വഴിയുള്ള സ്ഥിരീകരണവും ഒറ്റത്തവണ പാസ്‌കോഡുകൾ പോലുള്ള ഇതരമാർഗങ്ങളും ഉപയോഗിച്ച് പൊതു, സ്വകാര്യ സേവനങ്ങളിലേക്കുള്ള ആക്‌സസ് ഈ സിസ്റ്റം പ്രാപ്‌തമാക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ഗ്രൂപ്പുകളെ സംയോജിപ്പിക്കാനും ക്ഷേമ ആനുകൂല്യങ്ങൾ വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് യുഐഡിഎഐ ആധാർ വ്യാപകമാകുന്നത്.

ആധാറിന്റെ ബയോമെട്രിക് വിശ്വാസ്യതയിലും, സുരക്ഷാ ഫീച്ചറുകളിലും, ആശങ്കയുണ്ടെന്നും, ബയോമെട്രിക് സംവിധാനം പലപ്പോഴും സേവന നിഷേധങ്ങൾക്ക് കാരണമാകുന്നു എന്നുമാണ് ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലുള്ളവയിൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ ജോലി ചെയ്യുന്നവരുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ ബയോമെട്രിക് സാങ്കേതികവിദ്യകളുടെ വിശ്വാസ്യത സംശയകരമാണെന്നും മൂഡീസ് ചൂണ്ടിക്കാട്ടിയിരുന്നു.”

ഈ ആശങ്കകൾ അടിസ്ഥാന രഹിതമാണെന്ന് യുഐഡിഎഐ പറഞ്ഞു.

“എം‌ജി‌എൻ‌ആർ‌ഇ‌ജി‌എസ് ഡാറ്റാബേസിൽ ആധാറിന്റെ സീഡിംഗ് തൊഴിലാളിക്ക് അവരുടെ ബയോമെട്രിക്‌സ് ഉപയോഗിച്ച് ആധികാരികമാക്കേണ്ട ആവശ്യമില്ലാതെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. അക്കാര്യം റിപ്പോർട്ടിന്റെ രചയിതാക്കൾക്ക് അറിയില്ലെന്ന് വ്യക്തമാണ്, കൂടാതെ സ്കീമിന് കീഴിലുള്ള തൊഴിലാളികൾക്ക് പണം നൽകുന്നത് പോലും നേരിട്ട് ക്രെഡിറ്റ് ചെയ്താണ്. അവരുടെ അക്കൗണ്ടിലെ പണം എടുക്കാൻ  തൊഴിലാളിക്ക് അവരുടെ ബയോമെട്രിക്‌സ് ഉപയോഗിച്ച് ആധികാരികത നൽകേണ്ടതില്ല,” യുഐഡിഎഐ പറഞ്ഞു.

ഇത്തരം ഭയങ്ങൾ അസ്ഥാനത്താണെന്ന് യുഐഡിഎഐ പറഞ്ഞു. “ആധാറിൽ ഒരു ഫെഡറേറ്റഡ് ഡാറ്റാബേസും ഡാറ്റയുടെ എൻക്രിപ്ഷനും സഹിതം അത്യാധുനിക സുരക്ഷാ പരിഹാരങ്ങൾ നിലവിലുണ്ട്. അന്തർദേശീയ സുരക്ഷാ, സ്വകാര്യത മാനദണ്ഡങ്ങൾക്കനുസൃതമായി ഈ സംവിധാനങ്ങൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു,”

The Unique Identification Authority of India (UIDAI), responsible for India’s colossal digital identification system Aadhaar, has strongly refuted concerns raised by global rating agency Moody’s regarding the reliability, privacy, and security of the Aadhaar system. In a recent report, Moody’s questioned the biometric reliability and raised issues about the impact of India’s hot and humid climate on the system. This article delves into the UIDAI’s response and provides insights into the credibility and significance of Aadhaar.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version