എഡ്‌ടെക്ക് ഭീമനായ ബൈജൂസില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍. ഇത്തവണ 4,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്.

അടുത്ത ആഴ്ചകളിലായി തന്നെ ജോലിക്കാരെ പിരിച്ചുവിടാനാണ് വിദ്യാഭ്യാസ സാങ്കേതിക (എഡ്‌ടെക്ക്) കമ്പനിയായ ബൈജൂസിന്റെ തീരുമാനം.
പ്രതിസന്ധിയില്‍ നിന്ന് കരകയറാനെടുത്ത തീരുമാനങ്ങളിലൊന്നാണ് പിരിച്ചുവിടല്‍. പുതിയ സിഇഒ ആയി അര്‍ജുന്‍ മോഹന്‍ സ്ഥാനമേറ്റത്തിന് ശേഷം ബൈജൂസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ നയമാറ്റം കൊണ്ടുവരുമെന്നായിരുന്നു പ്രതീക്ഷ. അതിന്റെ ആദ്യ നടപടിയായാണ് ജോലിക്കാരെ പിരിച്ചു വിടുന്നതെന്നാണ് വിലയിരുത്തല്‍.

തുടരുമോ പിരിച്ചുവിടല്‍
35,000 പേരാണ് ബൈജൂസില്‍ നിലവില്‍ ജോലി ചെയ്യുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഏകദേശം 1,000 ജോലിക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം സഹസ്ഥാപനങ്ങളായ വൈറ്റ് ഹാറ്റ് ജൂനിയര്‍ (WhiteHat Jr), ടോപ്പര്‍ (Toppr) എന്നിവയിലുണ്ടായിരുന്ന 600 പേരെ പിരിച്ചു വിട്ടതിന് പുറമേയായിരുന്നു ഇത്.


ഇനിയും പിരിച്ചുവിടല്‍ സാധ്യത തള്ളിക്കളയുന്നില്ല. കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും പിരിഞ്ഞു പോകുന്നവരുടെ ശമ്പളകണക്കുകള്‍ കൃത്യമായി കൊടുത്തു തീര്‍ക്കുമെന്ന് ബൈജൂസ് പറഞ്ഞിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ബൈജൂസിന്റെ തലപ്പത്ത് തന്നെ തുടര്‍ച്ചയായി രാജിവെക്കലുകള്‍ നടന്നിരുന്നു.
സാമ്പത്തികം കണ്ടെത്താന്‍ പ്രധാന ആസ്തിയായ എപിക്കിനെയും (Epic) ഗ്രെയ്റ്റ് ലേണിങ്ങെയും (Great Learning) നല്‍കാനും ബൈജൂസിന് പദ്ധതിയുണ്ട്.

Byju’s, the prominent edtech giant headquartered in Bengaluru, is set to undertake a significant workforce restructuring, affecting approximately 4,000 employees, representing over 11% of its total workforce of around 35,000. This move comes as the company grapples with financial difficulties, lender disputes, and a recent devaluation of its valuation. The restructuring effort is led by Arjun Mohan, the newly appointed CEO of Byju’s India business.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version