സഹകരണബാങ്കുകളിലെ ക്രമക്കേട്
സഹകരണ ബാങ്കിങ് മേഖലയിലെ അഴിമതിആരോപണങ്ങളും, ക്രമക്കേടുകളും കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല.
നിലവിട്ടു പെരുമാറുന്ന രാജ്യത്തെ സഹകരണ ബാങ്കുകളോട് നിലപാട് കടുപ്പിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). സെൻട്രൽ ബാങ്കിന്റെയും, സംസ്ഥാന സർക്കാരിന്റെയും ശ്രദ്ധക്കുറവ് കൊണ്ടാണ് കേരളത്തിലെ കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതി ആരോപണങ്ങളിൽ കേന്ദ്ര ഏജൻസിയായ ED നേരിട്ട് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. കരുവന്നൂരിനു പുറമെ കൂടുതൽ സഹകരണ ബാങ്കുകളിൽ ബാങ്കിങ് ചട്ടങ്ങൾ പാലിക്കാതെ വഴിവിട്ട് വായ്പകൾ അനുവദിച്ചുവെന്നും, അതുവഴി കോടികളുടെ നഷ്ടം സംഭവിച്ചതായും ആരോപണം ഉയരുന്നുണ്ട്.
ഓർക്കുക അഴിമതി തെളിഞ്ഞാൽ കടുത്ത നടപടി എടുക്കാൻ RBIക്ക് അധികാരമുണ്ട്. അതിന്റെ ഉദാഹരണമാണ് മുംബൈ ആസ്ഥാനമായുള്ള ദി കപോൾ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ ലൈസൻസ് റിസർവ് ബാങ്ക് കഴിഞ്ഞദിവസം റദ്ദാക്കിയത്.
ലൈസൻസ് റദ്ദ് ചെയ്തത് ദാക്ഷണ്യമില്ലാതെ
വായ്പ നൽകുന്നതിന് മതിയായ മൂലധനം ബാങ്കിന് ഉണ്ടായിരുന്നില്ല. ലൈസൻസ് റദ്ദാക്കിയതോടെ, നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും നിക്ഷേപങ്ങൾ തിരിച്ചടയ്ക്കുന്നതും ഉൾപ്പെടുന്ന ‘ബാങ്കിംഗ്’ ബിസിനസ്സ് നടത്തുന്നതിൽ നിന്ന് കപോൾ സഹകരണ ബാങ്കിനെ -The Kapol Co-operative Bank Limited- വിലക്കിയതായി ആർബിഐ അറിയിച്ചിട്ടുണ്ട്. 2023 സാമ്പത്തിക വർഷത്തിൽ, ഇത് വരെ രാജ്യത്തെ 9 സഹകരണ ബാങ്കുകളുടെ ലൈസൻസ് റദ്ദാക്കുകയും , ബാങ്കിങ് ചട്ടങ്ങൾ ലംഘിച്ചവർക്ക് 114 തവണ പണ പിഴ ചുമത്തുകയും ചെയ്തു കഴിഞ്ഞു.
കേരളത്തിൽ ആരോപണവിധേയമായ സഹകരണബാങ്കുകളിൽ വായ്പ അനുവദിച്ചത് ഉൾപ്പെടെയുള്ള ഇടപാടുകളിൽ ഗുരതരമായ അഴിമതിയോ കുറ്റകരനായ അനാസ്ഥയോ ഉണ്ടെന്ന് കണ്ടെത്തിൽ പെർമിറ്റ് റദ്ദാക്കി പ്രവർത്തനം അവസാനിപ്പിക്കാൻ വരെ റിസർവ് ബാങ്കിന് കഴിയും.