ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ ധന സഹായ പരിഗണയിൽ തുടരുന്നതിനു 11 ബില്യൺ ഡോളർ കരുതൽ ശേഖരമായി ഉറപ്പാക്കാൻ പാകിസ്ഥാൻ കാവൽ സർക്കാർ ശ്രമങ്ങൾ തുടരുകയാണ്.

ഇതോടൊപ്പം പൂർണ്ണമായ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനും ലക്ഷ്യമിട്ട് ഈ കരുതൽ ധന ശേഖരണത്തിനായി   ചൈനയുമായും സൗദി അറേബ്യയുമായും കാവൽ സർക്കാർ ചർച്ചകൾ നടത്തിവരികയാണ്.  

ചൈനയുടെ നീരാളി കൈകളിലേക്ക് വീണ്ടും രാജ്യത്തെ ഇട്ടു കൊടുക്കുകയാണ് പുതിയ കാവൽ സർക്കാരും. ഇതോടെ സാമ്പത്തികമായി പൂർണ്ണാമയും ചൈനയ്ക്ക് പാകിസ്ഥാൻ കീഴടങ്ങുന്നു എന്നതാണ് രാജ്യത്തിനകത്ത് നിന്ന് തന്നെയുള്ള വിമർശനം.

സാമ്പത്തിക പുനരുജ്ജീവന രൂപരേഖ സർക്കാർ അടിയന്തിരമായി തയാറാക്കുകയാണെന്നു പാക് ധനമന്ത്രി ഡോ. ഷംഷാദ് അക്തർ നയപ്രഖ്യാപനത്തിൽ വെളിപ്പെടുത്തി. ആഴത്തിലുള്ള ഘടനാപരമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിനുള്ള അധികാരങ്ങൾ കാവൽ സർക്കാരിന് പരിമിതമാണെങ്കിലും, രാജ്യം വാങ്ങിയ 700 മില്യൺ ഡോളർ വായ്‌പയുടെ ഇൻസ്‌റ്റാൾമെന്റ് തിരിച്ചടവിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന്  IMF നിബന്ധനകൾ പാലിക്കുമെന്ന് കെയർടേക്കർ സർക്കാർ ഉറപ്പു നൽകി. ഐഎംഎഫുമായുള്ള ചർച്ചകൾ ഒക്ടോബർ അവസാനത്തോടെ ആരംഭിക്കും.

സാമ്പത്തിക തുടർച്ചയ്‌ക്കായി ഐ‌എം‌എഫ് പ്രോഗ്രാമിന് കീഴിലുള്ള പ്രതിബദ്ധതകൾ നിറവേറ്റേണ്ടത് പാകിസ്ഥാന് നിർണായകമാണെന്ന് ഡോ അക്തർ ചൂണ്ടിക്കാട്ടി. പാകിസ്ഥാനുമായി ഏകദേശം 3 ബില്യൺ ഡോളർ മൂല്യമുള്ള ഒമ്പത് മാസത്തെ സ്റ്റാൻഡ് ബൈ അറേഞ്ച്മെന്റിന് തത്വത്തിൽ IMF ഇതിനകം സമ്മതിച്ചു.


വിദേശ ധനസഹായത്തിൽ വൻ വിടവ്

ബാഹ്യ ധനകാര്യ ആവശ്യകതകൾ നിറവേറ്റുന്നതിനായി, 6.3 ബില്യൺ ഡോളറിന്റെ ഇളവുള്ള ധനസഹായം ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്, ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്ക്ബഹുമുഖങ്ങളിൽ നിന്ന് ഉറപ്പാക്കാൻ പാകിസ്ഥാൻ ഇപ്പോൾ ശ്രമം നടത്തുകയുമാണ്.

ഈ സാമ്പത്തിക ക്രമീകരണങ്ങൾക്കിടയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ അന്താരാഷ്ട്ര ചരക്ക് വില ഈ സെപ്റ്റംബറിൽ ബാരലിന് 95 ഡോളറായി ഉയർന്നത് പാകിസ്ഥാന്റെ ബാഹ്യ സ്ഥിരതയ്ക്ക് കാര്യമായ അപകടമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.

കെയർടേക്കർ സർക്കാർ കേവലം സാമ്പത്തിക ആശ്വാസത്തിനായി രാജ്യത്തിനകത്തെ വിഭവ സമാഹരണം കൂടുതൽ കടുപ്പിക്കാനുള്ള നീക്കത്തിലാണ്. റീട്ടെയിൽ, കാർഷിക, റിയൽ എസ്റ്റേറ്റ് മേഖലകളെ ഫലപ്രദമായി നികുതിപിരിവിൽ ഉൾപ്പെടുത്തുന്നതിന് നികുതി നിയമങ്ങളിൽ ഭേദഗതികൾ വരുത്തുന്നതിനായി നടപടിയുണ്ടാകും. നികുതിയിൽ തീർപ്പാക്കാത്ത കോടതി കേസുകൾ പരിഹരിച്ച് 3 ട്രില്യൺ രൂപ കൂടി പ്രതീക്ഷിക്കുന്നു.

Pakistan’s recent securing of a $3 billion short-term financial package from the International Monetary Fund (IMF) has provided some much-needed relief to the country’s acute balance of payments crisis. However, this bailout is just one piece of a complex puzzle that Pakistan must solve to stabilize its economy. This article delves into the key aspects surrounding Pakistan’s IMF bailout and its broader economic challenges.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version