കാർപൂളിങ്ങിനോട് ‘നോ’ പറഞ്ഞ് ബെംഗളൂരു. നഗരത്തിനകത്ത് കാർ പൂളിങ് നിരോധിച്ച് കൊണ്ട് കർണാടക സർക്കാർ ഉത്തരവിറക്കി.

നിരോധനം മറികടന്ന് കാർ പൂളിങ് നടത്തുന്നവരിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. നഗരത്തിലെ അഴിയാത്ത ഗതാഗതകുരുക്കിൽ ആശ്വാസമായിരുന്നു ഒന്നിലധികം പേർ ഇന്ധനവിലയും മറ്റും പങ്കിട്ട് യാത്ര ചെയ്യാൻ പറ്റുന്ന കാർ പൂളിങ് സംവിധാനം. കാബുകൾക്ക് വലിയ വാടക കൊടുക്കേണ്ടി വരുന്നതും കൃത്യസമയത്ത് അവ കിട്ടാത്തതും ബെംഗളൂരുവിനെ കാർ പൂളിങ്ങിലേക്ക് അടുപ്പിച്ചു.

രാജ്യത്ത് തന്നെ ഏറ്റവും വലിയ ഗതാഗതകുരുക്ക് നേരിടുന്ന നഗരങ്ങളിലൊന്നാണ് ബെംഗളൂരു. 12.5 മില്യൺ വാഹനങ്ങൾ ഇപ്പോൾ തന്നെ നഗരത്തിൽ ഓടുന്നുണ്ട്. വരും വർഷങ്ങളിൽ ഇത് വീണ്ടും കൂടും. ഗതാഗതകുരുക്കും വായു മലിനീകരണവും കുറച്ചുകൊണ്ടുവരാൻ കാർ പൂളിങ് സംവിധാനം കൊണ്ട് സാധിക്കുമെന്നായിരുന്നു വിലയിരുത്തൽ.


ബെംഗളൂരുവിലെ കാബ് അസോസിയേഷനുകളിൽ നിന്നു നിരന്തരമായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് കാർ പൂളിങ് നിരോധിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. വെള്ള നമ്പർ പ്ലേയ്റ്റുള്ള വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായല്ല രജിസ്റ്റർ ചെയ്തിരിക്കുന്നത്. അത്തരം വാഹനങ്ങൾ കാബുകളായി പ്രവർത്തിക്കുന്നത് അനുവദിക്കേണ്ടതില്ല എന്നാണ് സർക്കാർ നിലപാട്.

ആപ്പിലായി ആപ്പുകൾ

ബ്ലാബ്ലാ കാർ (BlaBla car), ക്വിക് റൈഡ് (Quick Ride), റൈഡ്‌ഷെയർ (Rideshare), കമ്യൂട്ട് ഈസി (Commute Easy), കാർപൂൾ അഡ (Carpool Adda) തുടങ്ങിയ ബെംഗളൂരുവിലെ മുൻ നിര കാർ പൂളിങ് ആപ്പുകൾ ഇതോടെ പ്രതിസന്ധിയിലായി. നഗരത്തിലെ ബൈക്ക് ടാക്‌സികൾ നിരോധിക്കണമെന്ന കാബ് അസോസിയേഷനുകളുടെ ആവശ്യവും സർക്കാർ പരിഗണിച്ച് വരികയാണ്. കാവേരിക്ക് ശേഷം ആളുകൾക്കിടയിൽ വലിയ പ്രതിഷേധത്തിന് തീരുമാനം വഴിവെച്ചു. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരിലെ ഐടി പാർക്കുകളിലും മറ്റും ജോലി ചെയ്യുന്നവർക്ക് തിരിച്ചടിയാണ് തീരുമാനം.

In a surprising move, the Karnataka Government has decided to ban carpooling services in Bengaluru, the bustling capital city known as the Silicon Valley of India. This decision, made in response to the demands of taxi driver associations, has left many residents questioning the impact it will have on their daily commute and the city’s traffic congestion.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version