പുനർരൂപകൽപ്പന ചെയ്ത റേ-ബാൻ മെറ്റാ രണ്ടാം തലമുറ സ്മാർട്ട് ഗ്ലാസുകൾ പുറത്തിറക്കി മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്.
ഈ Ray-Ban Meta smart glasses വഴി ഫേസ്ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും തത്സമയ സ്ട്രീം ചെയ്യാം.
ഇനി ചിത്രങ്ങളെടുക്കാൻ ക്യാമറ കൈയിൽ കൊണ്ട് നടക്കേണ്ട. പേർസണൽ അസിസ്റ്റന്റ് മെറ്റാ എഐ, മികച്ച ജല പ്രതിരോധ ശേഷി, ക്വാൽകോം പ്ലാറ്റ്ഫോമിന്റെ കരുത്ത്, തടസ്സങ്ങളില്ലാത്ത ശബ്ദ വ്യക്തത, ടച്ച് പാഡ്. എല്ലാം ഇതിലുണ്ട്.
സക്കർബർഗ് പറഞ്ഞത് ഈ ഉപകരണം ഒരു നൂതന മെറ്റാ എഐ അസിസ്റ്റൻ്റാണ് എന്നാണ്. ബുധനാഴ്ച കമ്പനിയുടെ മെൻലോ പാർക്ക് ആസ്ഥാനത്ത് നടന്ന മെറ്റാ കണക്റ്റ് ഇവന്റിൽ പ്രദർശിപ്പിച്ചത് ഉപഭോക്താക്കൾക്കുള്ള മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ നിരവധി AI ഉൽപ്പന്നങ്ങൾ.
ഓഡിയോ മെച്ചപ്പെടുത്തൽ:
ഈ ഗ്ലാസുകളിൽ വിപുലീകൃത ബാസ്, ഉയർന്ന പരമാവധി വോളിയം, മെച്ചപ്പെട്ട ദിശാസൂചന ഓഡിയോ -extended bass, higher maximum volume, and improved directional audio- എന്നിവ ഇഷ്‌ടാനുസൃതമായി രൂപകൽപ്പന ചെയ്‌ത സ്‌പീക്കറുകൾ ഉണ്ട്. ശബ്ദമോ കാറ്റോ ഉള്ള അന്തരീക്ഷത്തിൽ പോലും ശല്യമില്ലാതെ കോളുകൾ ചെയ്യാം, മ്യൂസിക് പ്ലേബാക്ക്, പോഡ്‌കാസ്റ്റ് എന്നിവയ്ക്കിടെ ഓഡിയോ ചോർച്ചയോ ശബ്ദ തടസ്സങ്ങളോ ഒട്ടുമുണ്ടാകില്ലെന്നു ഉറപ്പാക്കുകയും ചെയ്യാം. അഞ്ച് മൈക്രോഫോൺ എല്ലാ ദിശകളിൽ നിന്നും ഓഡിയോ റെക്കോർഡിംഗ് വാഗ്ദാനം ചെയ്യുന്നു.
ഷാർപ്പർ ഇമേജറി:
അൾട്രാ-വൈഡ് 12 എംപി ക്യാമറ ഫോട്ടോയുടെയും വീഡിയോയുടെയും ഗുണനിലവാരം ഉയർത്തുന്നു, ഇത് 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള 1080p വീഡിയോകൾ പകർത്താൻ പ്രാപ്തമാക്കുന്നു. കൂടാതെ, വോയ്‌സ് കമാൻഡുകൾ വഴി നിങ്ങൾക്ക് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഫോട്ടോകൾ എളുപ്പത്തിൽ ഷെയറ്‍ ചെയ്യാം.
Qualcomm Snapdragon AR1 Gen1 പ്ലാറ്റ്‌ഫോമാണ് റേ-ബാൻ മെറ്റാ സ്മാർട്ട് ഗ്ലാസുകൾ നൽകുന്നത്.
ഗ്ലാസുകൾ ഇപ്പോൾ ജല-പ്രതിരോധശേഷിയുള്ളതാണ് (IPX4), ഉപയോഗിക്കുന്ന ആളുടെ കമാൻഡുകൾക്ക് വേഗത്തിലുള്ള പ്രതികരണം നൽകുന്നതിന് ടച്ച്പാഡും ഇന്ററാക്ഷൻ ഇയർകോണുകളും മെച്ചപ്പെടുത്തിയിട്ടുണ്ട്.
മെറ്റാ എഐ ഇന്റഗ്രേഷൻ:
റേ-ബാൻ മെറ്റാ സ്മാർട്ട് ഗ്ലാസുകളിൽ ഇപ്പോൾ സംഭാഷണ സഹായിയായ മെറ്റാ എഐ ഫീച്ചർ ചെയ്യുന്നു. “ഹേ മെറ്റാ” എന്ന് പറഞ്ഞ് ഉപയോക്താക്കൾക്ക് Meta AI-യുമായി സംവദിക്കാൻ കഴിയും, വോയ്‌സ് കമാൻഡുകൾ വഴി സെർച്ച് ചെയ്യാനുള്ള ഫീച്ചറും ഉണ്ട്. യുഎസിൽ മാത്രമേ ഇത് തുടക്കത്തിൽ ബീറ്റയിൽ ലഭ്യമാകൂ.
299 USD മുതൽ വില ആരംഭിക്കുന്ന Ray-Ban Meta സ്മാർട്ട് ഗ്ലാസുകൾ meta.com, ray-ban.com എന്നിവയിൽ മുൻകൂട്ടി ഓർഡർ ചെയ്തു വാങ്ങാം. ഒക്‌ടോബർ 17 മുതൽ ഓൺലൈനായും റീട്ടെയിൽ ലൊക്കേഷനുകളിലും ഈ ഗ്ലാസുകൾ വില്പനക്കെത്തുമെന്നാണ് Meta യുടെ ഉറപ്പ്.
Mark Zuckerberg, Meta’s CEO, recently introduced the latest in wearable tech, the Ray-Ban Meta smart glasses, at the Meta Connect event in Menlo Park. These innovative glasses promise to revolutionize how we interact with the world and represent a significant leap forward from their predecessors.