ഡെലിവറി പ്ലാറ്റ് ഫോമായ ഡന്‍സോയുടെ (Dunzo) പടിയിറങ്ങി സഹസ്ഥാപകനായ ഡല്‍വീര്‍ സുരി.
റിലയന്‍സിന്റെ പിന്തുണയോടെ ഇന്ത്യന്‍ നഗരങ്ങളില്‍ പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ ഓണ്‍ലൈനായി ഡെലിവറി ചെയ്യുന്ന പ്ലാറ്റ് ഫോമാണ് ഡന്‍സോ. കമ്പനിയുടെ നേതൃത്വത്തിലടക്കം മാറ്റം വരാന്‍ പോകുന്നതിന്റെ തുടക്കമാണ് ഡല്‍വീര്‍ സുരിയുടെ പടിയിറക്കമെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് മാസങ്ങളായി സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നുപോകുന്നത്. മൂന്ന് തവണയായി ഡന്‍സോ ജോലിക്കാരെ പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുണ്ട്. നിലവിലെ പല ജീവനക്കാരുടെയും ശമ്പളം പകുതിയായി കുറയ്ക്കുകയും 50 % വരുന്ന ഡാര്‍ക്ക് സ്റ്റോറുകള്‍ പൂട്ടുകയും ചെയ്തു. ജൂലൈ വരെ കമ്പനിയുടെ പകുതിയോളം ജീവനക്കാരുടെ ശമ്പളം വൈകിയിരുന്നു. ഇതായിരിക്കാം നേതൃത്വത്തില്‍ സ്ഥാനമാറ്റത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. ഏപ്രിലില്‍ കമ്പനി 616 കോടി നേടിയെങ്കിലും ചെലവുചുരുക്കലിന്റെ ഭാഗമായി 400-ഓളെ ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നിരുന്നു.
ആരാണ് ഡല്‍വീര്‍ സുരി
ഡന്‍സോയുടെ നാല് സ്ഥാപകരില്‍ ഒരാളാണ് ഡല്‍വീര്‍ സുരി. അങ്കുര്‍ അഗര്‍വാള്‍, കബീര്‍ ബിസ് വ, മുകുന്ദ് ഝാ എന്നിവരാണ് മറ്റു സ്ഥാപകര്‍. ഡന്‍സോ ആരംഭിച്ച് തൊട്ടടുത്ത വര്‍ഷമാണ് ഡല്‍വീര്‍ കമ്പനിയുടെ ഭാഗമാകുന്നത്. 2015-ല്‍ സ്ഥാനമേറ്റ ഡല്‍വീര്‍ ഡന്‍സോ മര്‍ച്ചന്റ് സര്‍വീസിന്റെ നേതൃത്വത്തില്‍ നിന്നാണ് ഒഴിയുന്നത്.
മുംബൈ സര്‍വകലാശാലയിലെ സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ ഡല്‍വീര്‍ ഡന്‍സോയുടെ ഭാഗമാകുന്നതിന് മുമ്പ് സൈബ്രില്ല ടെക്നോളജി (Cybrilal Technology)യുടെ ഓപ്പറേഷന്‍സ് വിഭാഗം തലവനായിരുന്നു. ഐബിഎമ്മില്‍ (IBM) ആപ്ലിക്കേഷന്‍ ഡെവലപ്പറായും സെക്യൂരിറ്റി ആന്‍ഡ് പ്രൈവസി കണ്‍സള്‍ട്ടന്റായും ഡല്‍വീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്വീറിന് പകരക്കാരനെ ഡന്‍സോ പ്രഖ്യാപിച്ചിട്ടില്ല.
One more high profile exit from the startup ecosystem. This time it’s from Dunzo. The Reliance-backed on-demand delivery platform Dunzo reportedly revealed one of its four co-founders, Dalvir Suri, would leave the company. The startup confirmed this development and also announced an organization-wide restructuring from this quarter.