ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ ഉൽപ്പാദക രാജ്യമായ സൗദി അറേബ്യ, ‌എണ്ണക്ക് അപ്പുറം ഫ്യച്ചർഫൊർച്ച്യൂൺ സെക്ടറുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്.

എണ്ണയിൽ മാത്രമല്ല, സൗദിയുടെ പരമ്പരാഗതമായ ശീലങ്ങളേയും സ്റ്റീരിയോടൈപ്പായ സമീപനങ്ങളേയും പൊളിച്ചെഴുതാൻ Saudi Crown Prince Mohammed bin Salman തീരുമാനിച്ചിടത്താണ് ആ രാജ്യം പുതിയ യുഗത്തിന് തുടക്കമിട്ടത്. G20 ഉച്ചകോടിയിലെ താരമായിരുന്നു എംബിഎസ്.

ഇന്ത്യയിൽ നിന്ന് ഗൾഫ് വഴി യൂറോപ്പിലേക്ക്  നിശ്ചയിച്ച ചരക്ക് ഇടനാഴിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് സൗദി അറേബ്യയാണെന്നത് മുഹമ്മദ് ബിൽ സൽമാനെ മേഖലയിലെ ശക്തനായ നേതാവായി മാറ്റുന്നു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയിലെ G20 യിലൂടെ സൗദി ഉറപ്പിക്കുന്ന വമ്പൻ ബിസിനസ് നേട്ടത്തെപ്പറ്റി മുഹമ്മദ് ബിൻ സൽമാൻ എടുത്തുപറയുന്നു

G20 യിൽ വലിയ വേദികിട്ടി. യൂറോപ്പിനേയും ഗൾഫ് രാജ്യങ്ങളേയും ഇന്ത്യയുമായി കണക്റ്റ് ചെയ്യുന്ന വലിയ ഡീലിന് ചുക്കാൻ പിടിക്കുകയാണ് സൗദി. വിവിധ മേഖലകളേയും രാജ്യങ്ങളേയും ലോജിസ്റ്റിക്കിൽ കണക്റ്റ് ചെയ്യുക എന്നതാണ് പ്രധാനകാര്യം. ഇന്ത്യയിൽ നിന്ന് യൂറോപ്പിലെക്കുള്ള ചരക്ക് ഗതാഗതത്തിന്റെ സമയം കുറയ്ക്കും. സൗദിയെ സംബന്ധിച്ച് വലിയ ഡീലാണെന്നതിൽ മുഹമ്മദ് ബിൻ സൽമാൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു

പശ്ചിമേഷ്യയിലെ സമാധാനത്തിന് സഹായകരമാകുമെങ്കിൽ ഇസ്രേയലുമായി ചർച്ചകൾക്കും ധാരണകൾക്കും സൗദിക്ക് എതിർപ്പില്ലെന്ന് പറയുന്നിടത്ത് കാലങ്ങളായി സൗദി കൊണ്ടുനടന്ന വലിയ സെന്റിമെൻസുകളിൽ കാതലായ മാറ്റത്തിനും അദ്ദേഹം തയ്യാറാണെന്ന് വ്യക്തമാണ്.

പൊതു നിയമങ്ങളിലെ റിലീജിയസ് ഇടപെടലുകളും ശിക്ഷാരീതികളിലും ‌ വലിയ മാറ്റങ്ങൾ വരുമെന്ന സൂചനയും എംബിഎസ് ഫോക്സ് അഭിമുഖത്തിൽ പറയുന്നുണ്ട്. ഇന്ത്യയിൽ നിന്നും സംരംഭകസമൂഹത്തെ സൗദിയിൽ നിക്ഷേപിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. സ്പോർട്സിലും ടൂറിസത്തിലും സാധ്യത തുറക്കുന്ന ബില്യൺ ഡോളർ പദ്ധതികളുടെ പണിപ്പുരയിലാണ് സൗദി ഇപ്പോൾ.

Saudi Arabia, the world’s second-largest oil producer, led by Crown Prince Mohammed bin Salman (MBS), is diversifying away from oil. MBS gained prominence at the G20 summit, thanks to Saudi Arabia’s strategic position in the India-Europe Gulf cargo corridor. He’s open to negotiations with Israel for regional peace, signaling a significant shift. MBS is also focusing on economic diversification, inviting Indian entrepreneurs to invest in billion-dollar projects in sports and tourism, signaling Saudi Arabia’s commitment to change and growth.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version