ഡിജിറ്റൽ കണക്ഷന്റെ ഭാവിയെന്നാണ് മെറ്റ (Meta)യുടെ മെറ്റാവേഴ്സിനെ (metaverse) വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ജീവനക്കാരുടെ ഭാവിയുടെ കാര്യത്തിൽ അത്ര ശുഭപ്രതീക്ഷയല്ല മെറ്റാവേഴ്സിൽ നിന്ന് ലഭിക്കുന്നത്.
ബുധനാഴ്ചയോടെ മെറ്റാവേഴ്സിലെ ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് മെറ്റ അറിയിച്ചു കഴിഞ്ഞു. ചൊവ്വാഴ്ച വിളിച്ചു ചേർത്ത ചർച്ചാ ഫോറത്തിലാണ് ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം മെറ്റ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. സക്കർബർഗിന്റെ സ്വപ്ന പദ്ധതികളിലൊന്ന് എന്നാണ് മെറ്റാവേഴ്സിനെ വിശേഷിപ്പിച്ചിരുന്നത്. ഫെയ്സ്ബുക്കിന്റെ പേര് മാറ്റി മെറ്റ എന്നാക്കാനുള്ള കാരണം പോലും മെറ്റാവേഴ്സിനെ മുന്നിൽ കണ്ടാണ്. എന്നാൽ സ്വപ്ന പദ്ധതിയെ സക്കർബർഗ് കൈവിടുകയാണ് പുതിയ തീരുമാനത്തിലൂടെ എന്ന് വ്യക്തം.
എന്തുപറ്റി മെറ്റാവേഴ്സിന്
വാട്സാപ്പ്, ഫെയ്സ് ബുക്ക്, ഇൻസ്റ്റാഗ്രാം… സാമൂഹിക മാധ്യമം എന്നതിനപ്പുറത്തേക്ക് മെറ്റയെ വളർത്താനാണ് മെറ്റാവേഴ്സിലൂടെ സക്കർബർഗ് ലക്ഷ്യം വെച്ചത്.
ഓഗ്മെന്റഡ് റിയാലിറ്റി (Augmented Reality), വിർച്വൽ റിയാലിറ്റി (Virtual Reality), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ലോകത്തിൽ മെറ്റയ്ക്ക് സ്ഥാനമുറപ്പിക്കാൻ മെറ്റാവേഴ്സിന് കഴിയുമെന്നായിരുന്നു പ്രതീക്ഷ. സൈബർ ലോകത്തെ നവീന സാങ്കേതിക വിദ്യയായ മെറ്റാവേഴ്സിന്റെ പിന്നാലെ മെറ്റയെ കൂടാതെ നിരവധി കമ്പനികളുണ്ടായിരുന്നു. നിങ്ങൾ എവിടെയാണോ ഉള്ളത് അവിടെ നിന്ന് വിർച്വൽ ലോകം സാധ്യമാക്കുകയാണ് മെറ്റാവേഴ്സിലൂടെ ഉദ്ദേശിക്കുന്നത്.
ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി യാഥാർഥ്യമാക്കാൻ പതിനായിരത്തോളം ജീവനക്കാരെ നിയോഗിക്കാൻ മെറ്റയ്ക്ക് പദ്ധതിയുണ്ടായിരുന്നു. പുതിയ തൊഴിൽ സാധ്യതകൾ തുറന്നു കൊണ്ടായിരുന്നു മെറ്റാവേഴ്സിന്റെ തുടക്കം. മെറ്റയുടെ റിയാലിറ്റി ലാബ് ഡിവിഷന് വേണ്ടി ഓഗ്മെന്റഡ് – വിർച്വൽ റിയാലിറ്റിക്കാവശ്യമായ ഹാർഡ് വെയറുകൾ നിർമിക്കുന്ന യൂണിറ്റാണ് ഫെയ്സ് ബുക്ക് അജിൽ സിലിക്കൺ ടീം അഥവാ ഫാസ്റ്റ് (FAST). ഫാസ്റ്റിൽ മാത്രം ഏകദേശം 600 ജീവനക്കാരാണുള്ളത്. ഇവർക്കെല്ലാം ജോലി പോകുമെന്നാണ് വിവരം. 3D-യുടെ നവീന സാങ്കേതികവിദ്യയിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള നീക്കത്തിൽ നിന്ന് മെറ്റയുടെ പിൻമാറ്റം എന്തിനാണെന്ന സംശയത്തിലാണ് സാങ്കേതിക ലോകം. മെറ്റാവേഴ്സിനെ വിട്ട് ജനറേറ്റീവ് എഐയെ കൂട്ടുപിടിക്കുകയാണോ സക്കർബർഗിന്റെ മനസിലെന്ന് കാത്തിരുന്ന് അറിയാം.
ഇനിയെന്ത്?
റിയാലിറ്റി ഹെഡ്സെറ്റുകളിലും കണ്ണടകളിലുമാണ് മെറ്റ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റേബെൻ (Ray Ban) ഗ്ലാസിന്റെ നിർമാതാക്കളായ ഇസിലോർ ലുക്സോട്ടിക്ക (Essilor Luxottica)യുമായി ചേർന്ന് എഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്മാർട്ട് ഗ്ലാസുകൾ മെറ്റ നിർമിക്കുന്നുണ്ട്.
ക്വിസ്റ്റ് (Quest) എന്ന റിയാലിറ്റി ഹെഡ്സെറ്റും സ്മാർട്ട് ഗ്ലാസുകളും വൈകാതെ വിപണിയിലെത്തുമെന്ന് കമ്പനി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാൽ ഇവയ്ക്കാവശ്യമായ ചിപ്പുകൾ സ്വന്തമായി നിർമിക്കാനുള്ള ശ്രമത്തിലാണ് മെറ്റ. നിലവിൽ ഹെഡ്സെറ്റിനും സ്മാർട്ട് ഗ്ലാസിനും ആവശ്യമായ ചിപ്പുകൾ ക്വൽകോമിൽ (Qualcomm) നിന്ന് വാങ്ങുകയാണ് കമ്പനി.
അഗമെന്റഡ് റിയാലിറ്റിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് വാച്ചുകളും നിർമിക്കാനും മെറ്റയ്ക്ക് പദ്ധതിയുണ്ട്
Meta reportedly announced its planning to lay off employees on Wednesday in the unit of its Metaverse-oriented Reality Labs division focused on creating custom silicon. Employees were informed of the layoffs in a post on Meta’s internal discussion forum Workplace on Tuesday. The post said they would be notified about their status with the company by early Wednesday morning, as per reports citing the close sources aware of the matter. According to available sources, roughly around 600 employees are laid off in this round.