ചിത്രങ്ങളെടുക്കുന്ന AI സാങ്കേതിക വിദ്യ ശ്രദ്ധ പിടിച്ചു പറ്റിയതോടെ പ്രശസ്തമായ ദുബായ് ജൈടെക്സ് ആഗോള ടെക് എക്സിബിഷനിൽ ഇത്തവണത്തെ ഔദ്യോഗിക മീഡിയ പാർട്ണറായി SaaS മേഖലയിലെ കേരളാ  സ്റ്റാർട്ടപ് പ്രീമാജിക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ് ലോകത്തെ ഏറ്റവും വലിയ ടെക്നോളജി മേളകളിലൊന്നായ ജൈടെക്സ് മേളയുടെ പ്രധാന പങ്കാളിയാകുന്നത്.

ജൈടെക്സിന് അനുബന്ധമായി നടക്കുന്ന എക്സ്പാൻഡ് നോർത്ത് സ്റ്റാർ എന്ന സ്റ്റാർട്ടപ്പ് മേളയിലും കൊച്ചി ആസ്ഥാനമായ പ്രീമാജിക്ക് പ്രധാന പങ്കാളിയാണ്.
 
ഒക്ടോബർ 15 മുതൽ 20 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് 43-ാമത് ജൈടെക്സ് മേള അരങ്ങേറുന്നത്.

മേളയ്ക്കെത്തുന്ന ആരുടെ ഫോട്ടോയും തൽസമയം അവരവരുടെ മൊബൈൽ ഫോണിലേക്ക് എത്തിക്കുന്ന പ്രീമാജിക്കിന്റെ AI സാങ്കേതികവിദ്യയാണ് ജൈടെക്സ് മീഡിയ പാർട്ണർ ആയി സ്റ്റാർട്ടപ്പിനെ നയിച്ചത്. അങ്ങനെ കൈമാറുന്ന ഫോട്ടോകൾ വ്യക്തികൾ അവരുടെ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ പങ്കുവയ്ക്കുമ്പോൾ വസ്തുനിഷ്ഠമായ  ഉള്ളടക്കങ്ങൾ അതിനൊപ്പം സൃഷ്ഠിക്കപ്പെടുന്നു എന്നതിലാണ് പ്രീമാജിക്കിന്റെ മികവ് .

കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയ്ക്ക് ലഭിച്ച ആഗോള അംഗീകാരമാണിതെന്നു പ്രീമാജിക്ക് സിഇഒ അനൂപ് മോഹൻ പറഞ്ഞു. “  ഗൾഫ് മേഖലയിലേക്ക് പ്രവർത്തനം വിപുലീകരിക്കാനുള്ള മികച്ച അവസരമായാണ് ഈ അംഗീകാരത്തെ കാണുന്നത്. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ആഗോള തലത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കാൻ ഈ നേട്ടം കാരണമാകും,” അനൂപ് മോഹൻ പറഞ്ഞു.

വൻകിട പരിപാടികളിൽ പങ്കെടുക്കുന്ന അതിഥികളുടെ ഫോട്ടോകളെടുത്ത് തൽസമയം അവരുടെ മൊബൈലിലേക്ക് വിതരണം ചെയ്യുന്ന AI  സാങ്കേതികവിദ്യയാണ് പ്രീമാജിക്കിന്റേത്. അതിഥികൾ ആവശ്യപ്പെടുന്നത് പ്രകാരം എഐ ഫെയ്സ് റെക്കഗ്‌നിഷൻ സാങ്കേതികവിദ്യ വഴി ഓരോരുത്തരുടേയും ഫോട്ടോകൾ തിരഞ്ഞെടുത്ത് വിതരണം ചെയ്യുകയാണീ സാങ്കേതികവിദ്യ.  

2018ൽ കൊച്ചിയിൽ തുടക്കമിട്ട പ്രീമാജിക്ക് ഇതിനകം ഒട്ടേറെ വൻകിട പരിപാടികളിൽ ഈ സാങ്കേതികവിദ്യ പ്രയോഗിച്ച് ശ്രദ്ധനേടിയിട്ടുണ്ട്.    

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version