താഴെ നഗരങ്ങളെ കണ്ട്, മേഘങ്ങള്‍ക്കിടയിലൂടെ ഒരു ബസ് യാത്ര ഇങ്ങനെയൊരു യാത്രയ്ക്ക് ഇന്ത്യന്‍ നഗരങ്ങള്‍ ഇനി എത്ര കാത്തിരിക്കണം? സ്‌കൈ ബസ് അഥവാ ആകാശ ബസ്സുകള്‍ ഇന്ത്യയിലെ നഗരങ്ങള്‍ക്ക് മുകളില്‍ കൂടി ഓടുന്നത് അത്ര വിദൂരമായിരിക്കില്ല.

ഷാര്‍ജയിലെ യു സ്‌കൈ (uSkY) ടെക്‌നോളജിയുടെ പൈലറ്റ് സര്‍ട്ടിഫിക്കേഷനും എക്‌സപീരിയന്‍സ് സെന്ററും കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലും സ്‌കൈ ബസിനുള്ള സാധ്യത വീണ്ടും തെളിഞ്ഞത്. സ്‌കൈ ബസില്‍ പരീക്ഷണ യാത്രയും നടത്തിയാണ് മന്ത്രി യു സ്‌കൈയില്‍ നിന്ന് മടങ്ങിയത്. സ്‌കൈ ബസ് ടെക്‌നോളജി എളുപ്പമല്ലെങ്കിലും ചെറിയ ദൂരപരിധിയില്‍ ഇന്ത്യയിലും സ്‌കൈ ബസ് പരീക്ഷണ ഓട്ടം നടത്തും.

സ്‌കൈ ബസ്സുകള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ യു-സ്‌കൈ ടെക്‌നോളജി, ചെന്നൈയിലെ ഐ- സ്‌കൈയുമായി (iSky) കരാറുണ്ടാക്കിയതായി മന്ത്രി പറഞ്ഞു. അര്‍ബന്‍ മൊബിലിറ്റി സുഗമമാക്കുകയാണ് സ്‌കൈ ബസ് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ ഡല്‍ഹി, ബെംഗളൂരു, പൂനെ തുടങ്ങിയ നഗരങ്ങളിലായിരിക്കും സ്‌കൈ ബസുകള്‍ എത്തുകയെന്നാണ് മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ തരുന്ന സൂചന.

സ്‌കൈ ബസ് സൊല്യൂഷന്‍ വികസിപ്പിച്ചവരാണ് യു സ്‌കൈ. ഇവരുടെ ഇവാക്വേഷന്‍, സുരക്ഷാ മാതൃകകളും ഷാര്‍ജയില്‍ മന്ത്രി കണ്ടു.
നഗരങ്ങളിലെ മലിനീകരണവും ഗതാഗതകുരുക്കും കുറയ്ക്കാന്‍ ഇന്ത്യയിലെ നഗരങ്ങളില്‍ സ്‌കൈ ബസ് സര്‍വീസ് കൊണ്ടുവരുമെന്ന് കഴിഞ്ഞ വര്‍ഷം മന്ത്രി പറഞ്ഞിരുന്നു. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന 27-ാമത് ലോക റോഡ് കോണ്‍ഗ്രസില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മന്ത്രി. പ്രാഗില്‍ നടന്ന കോണ്‍ഗ്രസില്‍ ഇലക്ട്രിക് ട്രോളി ഹൈഡ്രജന്‍ ബസ് തുടങ്ങിയവയെ കുറിച്ചും മന്ത്രി മനസിലാക്കി.

മെട്രോ ബസ്സുകള്‍
പ്രധാനമായും നഗരങ്ങളിലെ താമസക്കാരെ ലക്ഷ്യമിട്ടായിരിക്കും സ്‌കൈ ബസ്സുകളുടെ വരവ്. മെട്രോയ്ക്ക് സമാനമാണെങ്കിലും ഉയരത്തിലുള്ള ട്രാക്കുകളില്‍ കൂടിയായിരിക്കും സ്‌കൈ ബസ്സുകള്‍ ഓടുക. മലിനീകരണവും ഗതാഗതകുരുക്കും കുറയ്ക്കാന്‍ സ്‌കൈ ബസ്സുകള്‍ കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയുള്ള സ്‌കൈ ബസ്സുകള്‍ വൈദ്യുതിയിലായിരിക്കും ഓടുക. 2070-ഓടെ സീറോ കാര്‍ബണ്‍ എമിഷന്‍ എന്ന ഇന്ത്യയുടെ ലക്ഷ്യം നടപ്പിലാക്കാന്‍ സ്‌കൈ ബസ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നഗരങ്ങളിലെ യാത്ര സുഗമമാക്കാന്‍ സ്‌കൈ ബസുകള്‍ എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് 2003-ല്‍ അടല്‍ ബിഹാരി വാജ് പേയി സര്‍ക്കാരാണ്. സ്‌കൈ ബസ്സുകള്‍ ഗോവയില്‍ തുടങ്ങാനായിരുന്നു അന്ന് പദ്ധതി. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ പദ്ധതി ഏറ്റെടുത്തെങ്കിലും സാമ്പത്തിക മെച്ചമുണ്ടാക്കാന്‍ പറ്റില്ലെന്ന് കാരണത്താല്‍ അന്ന് ഒഴിവാക്കി. സാഹചര്യങ്ങള്‍ മാറിയെന്നും സുസ്ഥിര ഗതാഗത സംവിധാനങ്ങള്‍ ഇപ്പോള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

Union Minister Nitin Gadkari recently embarked on a journey of exploration, visiting innovative urban mobility solutions in both Sharjah, UAE, and Prague, Czech Republic. His visit to the pilot certification and experience centre of uSky Technology in Sharjah left him enthralled by the Sky Bus, an elevated rail cable system designed to revolutionize urban transportation. Here’s a closer look at his experiences and the potential impact of this groundbreaking mobility solution.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version