ഇസ്രായേൽ-ഹമാസ് യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 10.7 ബില്യൺ ഡോളറിന്റെ ഇസ്രയേലുമായുള്ള ഇന്ത്യയുടെ ഉഭയ കക്ഷി വ്യാപാരനേട്ടത്തിന് ഇപ്പോളത്തെ സംഘർഷങ്ങൾ മങ്ങലേൽപ്പിക്കുമെന്നാണ് സൂചന. 2022-23 സാമ്പത്തിക വർഷത്തിൽ പ്രതിരോധ മേഖല ഒഴികെ ഇസ്രായേലിലേക്കുള്ള ഇന്ത്യൻ ചരക്ക് കയറ്റുമതി 7.89 ബില്യൺ ഡോളറും ഇന്ത്യയിലേക്കുള്ള ഇസ്രായേൽ ഇറക്കുമതി 2.13 ബില്യൺ ഡോളറുമാണ്. സംഘർഷം മൂലം പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ട ഇസ്രായേലിലെ ഏറ്റവും വലിയ മൂന്ന് തുറമുഖങ്ങളായ ഹൈഫ, അഷ്ദോദ്, എയിലത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ചരക്കു നീക്കം ഇന്ത്യയുടെ വ്യാപാര ഇടപാടുകളെ ഗുരുതരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
ഈ തുറമുഖങ്ങൾ കാർഷിക ഉൽപന്നങ്ങൾ, രാസവസ്തുക്കൾ, ഇലക്ട്രോണിക്സ്, യന്ത്രങ്ങൾ, വാഹനങ്ങൾ എന്നിവയുടെ കയറ്റുമതി കൈകാര്യം ചെയ്യുന്നു. ചെങ്കടലിൽ സ്ഥിതി ചെയ്യുന്ന എയിലത്ത് തുറമുഖം വഴിയാണ് ഇസ്രയേലുമായുള്ള ഇന്ത്യയുടെ ചരക്ക് വ്യാപാരം നടക്കുന്നത്. ഇതുവരെ എയിലത്ത് തുറമുഖത്തിന്റെ പ്രവർത്തനം പൂർണമായി തടസ്സപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ല. യഥാർത്ഥ ആഘാതം യുദ്ധത്തിന്റെ ദൈർഘ്യത്തെയും തീവ്രതയെയും ആശ്രയിച്ചിരിക്കും എന്നാണ് ഇന്ത്യൻ വിപണി വിദഗ്ധരുടെ നിലപാട്.
ഇസ്രായേലിലെ ഇന്ത്യൻ എംബസിയുടെ കണക്കനുസരിച്ച്,
ഓട്ടോമോട്ടീവ് ഡീസൽ, കെമിക്കൽ, മിനറൽ ഉൽപന്നങ്ങൾ, യന്ത്രസാമഗ്രികൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പ്ലാസ്റ്റിക്കുകൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, ഗതാഗത ഉപകരണങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയാണ് ഇസ്രായേലിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി. ഇന്ത്യ പ്രധാനമായും പ്രതിരോധ യന്ത്രങ്ങൾ, പെട്രോളിയം എണ്ണകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഗതാഗത ഉപകരണങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നു.
ഫാർമ കയറ്റുമതിയിൽ പ്രതികൂല സ്വാധീനം ഉണ്ടാകില്ല
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ഉഭയകക്ഷി ഇടപാടുകളിൽ ഫാർമ രംഗത്തിനു കാര്യമായ പ്രാതിനിധ്യമുണ്ട്. ഇസ്രായേലിലേക്കുള്ള ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കയറ്റുമതി ശ്രദ്ധേയമായ വളർച്ചയാണ് പോയ വർഷങ്ങളിൽ കാണിക്കുന്നത്. മുൻ വർഷത്തെ 60 മില്യൺ ഡോളറിനെ അപേക്ഷിച്ച് 2022-23 ൽ ഇസ്രായേലിലേക്കുള്ള ഫാർമ കയറ്റുമതി 40% വർധിച്ച് 92 മില്യൺ ഡോളറിലെത്തി . “കഴിഞ്ഞ അഞ്ച് വർഷമായി ഈ മേഖലയിലെ ഇരു രാജ്യങ്ങളുടെയും സംയോജിത വാർഷിക വളർച്ചാ നിരക്ക് (CAGR) 22 ശതമാനമാണ്.
പലസ്തിനിലേക്കും ഇന്ത്യ മരുന്ന് കയറ്റി അയക്കുന്നുണ്ട്. കയറ്റുമതി തോത് കുറവാണെങ്കിലും 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കയറ്റുമതി 41 ശതമാനം വർധിച്ച് 2.36 മില്യൺ ഡോളറിലെത്തി.
ഇസ്രയേലും പാലസ്തീനും തമ്മിലുള്ള യുദ്ധം ഇന്ത്യൻ ഫാർമ കയറ്റുമതി വ്യവസായത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയില്ലെന്ന് ഫാർമസ്യൂട്ടിക്കൽസ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (ഫാർമക്സിൽ) ഡയറക്ടർ ജനറൽ ആർ ഉദയ് ഭാസ്കർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
Israel and Hamas are currently in a dangerous turbulence of escalating acts of terrifying violence, after a surprise attack on Saturday involving aerial, sea and ground operations, initiated by the Palestinian group from the Gaza Strip.
Exciting news! Channel IAM English is now on WhatsApp Channels. Click the link to subscribe and stay up to date with the latest Startups-Entrepreneurship-Technology insights. Click here!
https://whatsapp.com/channel/0029Va6GEYsF6sn8ASSJqC1f