കുട്ടികളെ നോക്കുന്നത് ചില്ലറ പണിയല്ല, എന്നാല്‍ കുട്ടികളെ നോക്കുന്നവര്‍ക്ക് എത്ര വരെ ശമ്പളം കൊടുക്കാം? 83 ലക്ഷം വരെ കൊടുക്കാന്‍ തയ്യാറാണ് യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിവേക് രാമസ്വാമി (Vivek Ramaswamy). യു.എസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിവേക് രാമസ്വാമി ഇന്ത്യന്‍ – അമേരിക്കന്‍ എന്‍ട്രപ്രണര്‍ ആണ്.

എസ്‌റ്റേറ്റ് ജോബ്‌സ് (EStateJobs) എന്ന വെബ്‌സൈറ്റിലാണ് വിവേക് രാമസ്വാമിയുടെ കുട്ടികളുടെ പരിചരിക്കാന്‍ ആയയെ അന്വേഷിച്ച് പരസ്യം വന്നത്. ജോലി കിട്ടിയാല്‍ 83 ലക്ഷമാണ് ആയയ്ക്ക് വാര്‍ഷിക വരുമാനം ലഭിക്കുക. വെബ്‌സൈറ്റില്‍ ആരാണ് ആയയെ അന്വേഷിച്ച് പരസ്യം നല്‍കിയതെന്ന് വ്യക്തമായി നല്‍കിയിട്ടില്ല. എന്നാല്‍ നല്‍കിയിരിക്കുന്ന വിവരണങ്ങള്‍ വിവേക് രാമസ്വാമിയുടെ കൊളംബസിലെ വീടിന്റെ വിലാസമാണ് സൂചിപ്പിക്കുന്നത്. മൂന്നര വയസ്സും ഒന്നര വയസ്സും പ്രായമുള്ള കുട്ടികളെ നോക്കാനാണ് ആയയെ അന്വേഷിക്കുന്നത്.

കുട്ടികളുടെ പ്രായവും മറ്റു വിവരങ്ങളും രാമസ്വാമിയുടെ കുടുംബമാണ് ആയയെ അന്വേഷിക്കുന്നതെന്ന് വ്യക്തമാക്കുന്നു. വിവേക് രാമസ്വാമിക്കും ഭാര്യ അപൂര്‍വ രാമസ്വാമിക്കും രണ്ട് ആണ്‍മക്കളാണ് ഉള്ളത്. വിദ്യാസമ്പന്നയും മുന്‍പരിചയവുമുള്ള ആയയെ ആണ് രാമസ്വാമിയുടെ കുടുംബം അന്വേഷിക്കുന്നത്.

In a recent report by Business Insider, speculation has arisen regarding the identity of a high-profile family seeking a nanny for their two young sons at an annual salary exceeding $100,000. While the ad itself does not explicitly reveal the client’s name, several details strongly suggest that it may be Vivek Ramaswamy, the Indian American Republican presidential candidate. Here’s a closer look at this intriguing story.

Channel IAM Malyalam ഇപ്പോൾ വാട്ട്‌സ്ആപ്പ് ചാനലുകളിൽ ലഭ്യമാണ്, ലിങ്കിൽ ക്ലിക്കുചെയ്‌ത് ഇന്നുതന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ, ഏറ്റവും പുതിയ സ്റ്റാർട്ടപ്പ്- സംരംഭകത്വ-ടെക്നോളജി വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുക!” സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
https://whatsapp.com/channel/0029Va5Cisv77qVQ26ImKU3X

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version