ഇന്ത്യയിലെ ഐ ടി ഓഹരി രംഗത്ത് വൻതോതിൽ നിക്ഷേപം നടത്തി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ.

രണ്ടാം പാദത്തിലെ ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യയിൽ ഐടി ഓഹരികള്‍ വാങ്ങാനായി 7000 കോടി രൂപ നിക്ഷേപിച്ചതായാണ് കണക്ക്.  ക്യു2വില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ മേഖലകളിലൊന്ന്‌ ഐടിയാണ്‌. TCS, HCL കമ്പനികളുടെ ഓഹരികൾക്കായിരുന്നു ജൂലായ് മുതൽ ഡിമാൻഡ് ഉയർന്നത്.  

രണ്ടാം ത്രൈമാസത്തില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത്‌ IT കൺസൾട്ടിങ് സ്ഥാപനമായ എംഫാസിസ്‌ ആണ്‌-25.41 ശതമാനം. എല്‍&ടി ടെക്‌നോളജി സര്‍വീസസ്‌, പെര്‍സിസ്റ്റന്റ്‌ സിസ്റ്റംസ്‌ എന്നിവയുടെ ഓഹരികളും നേട്ടമുണ്ടാക്കി.

ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ഐടി ഓഹരികളില്‍ അറ്റവില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ രണ്ടാം ത്രൈമാസത്തില്‍ അവ വാങ്ങാന്‍ താല്‍പ്പര്യം കാട്ടി.

2023ല്‍ ആഗോള ഐടി മേഖല 4.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ്‌ ഗാര്‍ട്‌ണേഴ്‌സിന്റെ പ്രവചനം. ഇത്‌ ഐടി ഓഹരികളുടെ ഡിമാന്റ്‌ ഉയര്‍ത്തി.

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ നിഫ്‌റ്റി ഐടി സൂചികയിലെ പത്ത്‌ ഓഹരികളില്‍ ഒന്‍പതും നിഫ്‌റ്റിയേക്കാള്‍ ഉയര്‍ന്ന നേട്ടം നല്‍കി. ക്യു2വില്‍ നിഫ്‌റ്റി 2.3 ശതമാനമാണ്‌ ഉയര്‍ന്നത്‌. എല്‍ടിഐ മൈന്റ്‌ ട്രീ മാത്രമാണ്‌ നിഫ്‌റ്റിയേക്കാള്‍ താഴ്‌ന്ന നേട്ടം രേഖപ്പെടുത്തിയത്‌.

രൂപയുടെ മൂല്യശോഷണം ഐടി കമ്പനികള്‍ക്ക്‌ അനുകൂലമായ മറ്റൊരു ഘടകമാണ്‌. പ്രധാനമായും കയറ്റുമതി ബിസിനസ്‌ ചെയ്യുന്ന ഐടി കമ്പനികള്‍ക്ക്‌ രൂപയുടെ മൂല്യശോഷണം വരുമാനം ഉയര്‍ത്താന്‍ സഹായകമാകും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version