ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ റേഞ്ച് ഉറപ്പ്. ഇത് നമ്മുടെ മാരുതിയുടെ ഉറപ്പാണ്.

ഈ വര്‍ഷം ജനുവരിയില്‍ നോയിഡയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിൽ തങ്ങളുടെ ആദ്യ ഇവിയായ  eVX കോംപാക്റ്റ് എസ്‌യുവി പതിപ്പ് അവതരിപ്പിച്ച മാരുതി അതിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയാണ്. ഡിജിറ്റൽ ഇന്റീരിയർ അടക്കം ഏതാനും പരിഷ്‌കാരങ്ങളോടെ ജപ്പാനില്‍ ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന മൊബിലിറ്റി ഓട്ടോ ഷോയില്‍ വാഹനത്തിന്റെ ആഗോള പ്രദര്‍ശനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ടോക്കിയോ മോട്ടോര്‍ ഷോ 2023-ല്‍ ഇവിഎക്‌സിന്റെ ഇന്റീരിയര്‍ ആദ്യമായി പ്രദര്‍ശിപ്പിക്കും.  

മാരുതിയുടെ ശ്രേണിയിലേക്ക് ഏറെ വൈകി എത്തിയ ആദ്യ ഇവി ആയതുകൊണ്ടുതന്നെ ഓട്ടോ എക്‌സ്‌പോയില്‍ ഇവിഎക്‌സ് ശ്രദ്ധയാകര്‍ഷിച്ചു. വാഹനത്തിന്‍റെ ബാഹ്യ ഡിസൈൻ മാത്രമാണ് മാരുതി ഓട്ടോ എക്‌സ്‌പോയില്‍ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ തങ്ങളുടെ ഇലക്‌ട്രിക് വാഹനത്തിന്റെ ഇന്റീരിയർ അടക്കം വെളിപ്പെടുത്താൻ ടോക്കിയോ  ഇവന്റിനായി കാത്തിരിക്കുകയാണ് മാരുതിയും ഒപ്പം പ്രതീക്ഷയോടെ  ആരാധകരും. ഏറ്റവും വലിയ പ്രത്യേകത സുസുക്കിയും ടൊയോട്ടയും മാരുതിയുടെ EV ക്കായി ഒരുമിച്ചു എന്നതാണ്. ടൊയോട്ടയുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവിയാണ് ഇവിഎക്‌സ്.

സുസുക്കിയുടെ ആദ്യത്തെ ആഗോള സ്ട്രാറ്റജിക് EV ആയ eVX  ഒരു കോംപാക്റ്റ് എസ്‌യുവി ആയിരിക്കും. അടുത്ത വർഷം രാജ്യാന്തര വിപണികളിൽ ഇത് അവതരിപ്പിക്കും.

2025-ന്റെ തുടക്കത്തിൽ ഇന്ത്യയിൽ ലോഞ്ച് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ മാരുതി സുസുക്കി EVXന്റെ മത്സരം ഇനിയും വിപണിയിൽ ഇറങ്ങാൻ കാത്തിരിക്കുന്ന Creta EV, Seltos EV, Tata Curvv എന്നിവയുമായിട്ടായിരിക്കും.  

ആരാധകർ പ്രതീക്ഷിക്കാത്ത വിധം ഇന്റീരിയർ ഡിജിറ്റൽ ആയിരിക്കും

സുസുക്കി EVX-ന്റെ ഇന്റീരിയർ ഒരു മുഖ്യധാരാ എസ്‌യുവിയിൽ നിന്ന് വ്യത്യസ്തമാണ് എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. ഏറ്റവും ശ്രദ്ധേയമായ കാര്യം എസ്‌യുവിക്കുള്ളിൽ ഫിസിക്കൽ ബട്ടണുകളൊന്നും ഇല്ല എന്നതാണ്. EVX-നൊപ്പം പൂർണ്ണമായും ഡിജിറ്റൽ അനുഭവമാണ് സുസുക്കി ലക്ഷ്യമിടുന്നത്. ഡാഷ്‌ബോർഡിലുടനീളമുള്ള കപ്പാസിറ്റീവ് ടച്ച് നിയന്ത്രണങ്ങളും വലിയ ടച്ച്‌സ്‌ക്രീനും ഉപയോഗിച്ച് ഇത് സാധ്യമാക്കും.

മികവോടെ രൂപകൽപ്പന ചെയ്ത സ്ലീക്ക് ഡാഷ്‌ബോർഡും, ഫുള്‍ ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുള്ള ഡ്യുവല്‍ സ്‌ക്രീൻ സജ്ജീകരണം, റൗണ്ട് ഡയല്‍, ടച്ച്‌ പാനല്‍ എന്നിവ ചില പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. ഒരു പുതിയ ടു-സ്‌പോക്ക്  സ്‌പോര്‍ട്ടി സ്റ്റിയറിംഗ് വീല്‍ EVXൽ ഉണ്ടാകും. ഒരു റേസ് കാർ പോലെ EV യിൽ സ്റ്റിയറിംഗ് വീൽ റൊട്ടേഷൻ വളരെ കുറവായിരിക്കുമെന്ന് വ്യക്തമാണ്.
എസി വെന്റുകൾ ഡാഷ്‌ബോർഡിന് ചുറ്റും പൊതിഞ്ഞ് കോക്ക്പിറ്റ് വിഭാഗത്തിന് കൂടുതൽ ഇടം നൽകുന്നു.

60 kWh ലിഥിയം അയണ്‍ ബാറ്ററി ആയിരിക്കും വാഹനത്തിലുണ്ടാകുക.

EVX-ന്റെ റൈഡർ, ഫ്രണ്ട് പാസഞ്ചർ വിഭാഗങ്ങൾ നീട്ടിയ സെൻട്രൽ കൺസോൾ ഉപയോഗിച്ച് വ്യക്തമായി വേർതിരിച്ചിരിക്കുന്നു. പിയാനോ ബ്ലാക്ക് ഫിനിഷിൽ വരുന്ന ഇതിന് റോട്ടറി കൺട്രോൾ ഡയൽ ഉണ്ട്. വാതിലുകളിലും സെൻട്രൽ കൺസോളിലും ഉടനീളം കാണാൻ കഴിയുന്ന കോറഗേറ്റഡ് ലൈനുകളാണ് മറ്റൊരു സവിശേഷ ഡിസൈൻ ഘടകം. ഇവ ആംബിയന്റ് ലൈറ്റിംഗിനൊപ്പം ആകർഷകമായ അനുഭവം സൃഷ്ടിക്കുകയും ചെയ്യുന്നു. ബക്കറ്റ് സീറ്റുകൾ  ഒപ്റ്റിമൽ സുഖസൗകര്യങ്ങൾ ഉറപ്പാക്കാൻ തക്ക ഡിസൈനിലായിരിക്കും.

മാരുതി സുസുക്കി EVX ശ്രേണി, സവിശേഷതകൾ

മാരുതി സുസുക്കി EVX കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവിക്ക് ഒറ്റ ചാർജിൽ ഏകദേശം 500 കിലോമീറ്റർ റേഞ്ച് ഉണ്ടാകും. ഇലക്ട്രോണിക് നിയന്ത്രിത 4×4 സാങ്കേതികവിദ്യ ഉപയോഗിച്ച് EVX സജ്ജീകരിച്ചിരിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് മികച്ച ഡിജിറ്റൽ ഡ്രൈവിംഗ് അനുഭവം പ്രതീക്ഷിക്കാം. വിപുലമായ സുരക്ഷാ ഫീച്ചറുകളും EVX വാഗ്ദാനം ചെയ്യും. 6+ എയർബാഗുകളും ADAS ഫീച്ചറുകളുടെ സമഗ്രമായ ശ്രേണിയും പ്രതീക്ഷിക്കുന്നു.

രാജ്യത്തിന് ഇലക്‌ട്രിക് കാറുകളല്ല ആവശ്യം മറിച്ച്‌ എഥനോള്‍, ഹൈഡ്രജൻ ഇന്ധനങ്ങളിലേക്ക് മാറുകയാണ് വേണ്ടതെന്നാണ് മാരുതി സുസുക്കി ചെയര്‍മാൻ ആര്‍സി ഭാര്‍ഗവ അടുത്തിടെ പറഞ്ഞത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 75 ശതമാനവും കല്‍ക്കരിയില്‍ നിന്നാണ് നിര്‍മ്മിക്കുന്നതെന്നതാണ് അദ്ദേഹം ഇതിന് കാരണമായി പറയുന്നത്. ഇതിനിടയിലാണ് ഇവി വിപണിയില്‍ മത്സരിക്കാൻ മാരുതി കളത്തിലിറങ്ങുന്നത്. ഇലക്‌ട്രിക് വാഹനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മാരുതി സുസുക്കി ഇവിഎക്‌സ് ഇന്ത്യൻ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version