Apple  ഐഫോൺ 15 സീരീസ് ഫോണുകൾക്ക് കടുത്ത വെല്ലുവിളിയുയർത്തി Google പിക്സൽ 8, പിക്സൽ 8 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.

ഈ രണ്ട് പുതിയ 5ജി ഫോണുകളും പുതിയ ഗൂഗിൾ ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റും മികച്ച ക്യാമറകളുമായാണ് വരുന്നത്. ഏഴ് വർഷത്തെ സുരക്ഷാ അപ്ഗ്രേഡുകളും ഒഎസ് അപ്ഡേറ്റുമാണ് ഈ ഫോണുകൾക്ക് ലഭിക്കുക. പുതിയ പിക്സൽ ഫോണുകൾ ഐഫോൺ 15 സീരീസ്, സാംസങ് ഗാലക്സി എസ്23 സീരീസ് ഫോണുകളുമായി മത്സരിക്കും.

വില ഒരു ലക്ഷം കടക്കുന്ന Google Pixel 8 Pro  


ഡിസൈനിന്റെ കാര്യത്തിൽ മുൻതലമുറ മോഡലിൽ നിന്നും വലിയ മാറ്റങ്ങളില്ല. ഗൂഗിളിന്റെ ടെൻസർ ജി3 ചിപ്‌സെറ്റാണ് പ്രോയുടെ കരുത്ത്.
6.7 ഇഞ്ച് ക്യുഎച്ച്ഡി+ 120 ഹെർട്സ് LTPO ഒഎൽഇഡി ഡിസ്‌പ്ലയുമായിട്ടാണ് Google Pixel 8 Pro സ്മാർട്ട്ഫോൺ വരുന്നത്. പിക്‌സൽ 8 പ്രോ സ്മാർട്ട്ഫോണിന് 1,06,999 രൂപയാണ് വില. ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുള്ള ഡിസ്പ്ലെയിൽ  10.5 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. പിന്നിൽ OiS ഉള്ള 50 മെഗാപിക്സൽ ഫേസ്-ഡിറ്റക്റ്റ് ഓട്ടോഫോക്കസ് വൈഡ് ക്യാമറ, പുതിയ 48 മെഗാപിക്സൽ ക്വാഡ്-പിഡി അൾട്രാവൈഡ് സെൻസർ, 30X സൂപ്പർ-റെസ് ഡിജിറ്റൽ സൂമുള്ള 48 മെഗാപിക്സൽ ക്വാഡ്-പിഡി 5x സൂം ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെൻസറുകളാണുള്ളത്.



27W ഫാസ്റ്റ് വയേഡ് ചാർജിങ് സപ്പോർട്ടുള്ള 4,575mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. 18W വയർലെസ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്.

Apple iPhone 15 Proയിലും google നൽകുന്ന പോലെ സമാനമായ  48MP മെയിൻ ക്യാമറ 2x ടെലിഫോട്ടോ ഓപ്ഷൻ എന്നിവയടക്കമുള്ള ട്രിപ്പിൾ കാമറ സെൻസറുകൾ ഉണ്ട്.  



കരുത്തിൽ ഒട്ടും പിന്നിലല്ല Google Pixel 8

 സ്വിഫ്റ്റ് ഫയൽ ആക്‌സസിനായി ഏറ്റവും പുതിയ UFS 4.0 സ്റ്റോറേജുമായി വരുന്ന ഫോണിന് കരുത്ത് നൽകുന്നത് ഗൂഗിളിന്റെ ടെൻസർ ജി3 ചിപ്‌സെറ്റാണ്.

പിക്‌സൽ 8 സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 75,999 രൂപ മുതലാണ്. സ്മാർട്ട്ഫോണിൽ 6.2 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലെയ്ക്ക് സുരക്ഷയ്ക്കായി ഗൊറില്ല ഗ്ലാസ് വിക്ടസും നൽകിയിട്ടുണ്ട്. കോംപാക്ട് ഫോൺ  വലിപ്പവും ഡിസൈനുമാണ് ഫോണിലുള്ളത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version