ഇസ്രയേൽ-ഹമാസ് യുദ്ധം കനത്തതോടെ ഇസ്രയേലിൽ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കാൻ പ്രത്യേക രക്ഷാദൗത്യവുമായി ഇന്ത്യ. ഓപ്പറേഷൻ അജയ് എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക രക്ഷാദൗത്യത്തിലൂടെ ഇസ്രയേലിൽ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രയേൽ നഗരങ്ങളിൽ ഹമാസ് കനത്ത ആക്രമണം നടത്തിയിരുന്നു.
കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 18,000 ഇന്ത്യക്കാർ ഇസ്രയേലിലുണ്ടെന്നാണ് വിവരം. ഇതിൽ എത്ര മലയാളികളുണ്ടെന്ന് വ്യക്തമല്ല.
ഇസ്രയേലിലെ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഓപ്പറേഷൻ അജയ് തുടങ്ങിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആണ് അറിയിച്ചത്. ഇതിനായി പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തി.
ആദ്യ വിമാനം രക്ഷാദൗത്യത്തിനായി വ്യാഴാഴ്ച പുറപ്പെടും. ഇസ്രയേലിലെ ഇന്ത്യൻ എംബസിയിൽ ആദ്യം രജിസ്റ്റർ ചെയ്തവരെ രക്ഷാദൗത്യത്തിന്റെ കാര്യം ഇമെയിൽ വഴി എംബസി അറിയിച്ചിട്ടുണ്ട്. എംബസി വഴി രജിസ്റ്റർ ചെയ്തവരെ നാട്ടിലേക്ക് ഘട്ടംഘട്ടമായി തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രജിസ്റ്റർ ചെയ്ത മറ്റുള്ളവരെയും അധികം വൈകാതെ തിരിച്ചെത്തിക്കും.
യുദ്ധ വിവരങ്ങൾ അറിയാനായി ഡൽഹിയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന എമർജൻസി ഹെൽപ് ലൈൻ പ്രവർത്തനം തുടങ്ങി. ടെൽ അവീവ് (Tell Aviv), രാമല്ല (Ramallah) എന്നിവിടങ്ങളിലും പ്രത്യേക ഹെൽപ് ലൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഡൽഹിയിലെ കൺട്രോൾ റൂം നമ്പർ: 1800118797 (ടോൾഫ്രീ), 91-11 23012113, 91-11-23014104, 91-11-23017905, 919968291988. ഇമെയിൽ ഐഡി: [email protected]
As the Israel-Hamas war intensified, India on Wednesday, announced that it is planning to launch ‘Operation Ajay’ to bring back Indian citizens from there. Reportedly, there are 18,000 Indians in Israel.
Taking to the social media platform X, External Foreign Affairs Minister S Jaishankar has shared, “Launching #OperationAjay to facilitate the return from Israel of our citizens who wish to return. Special charter flights and other arrangements are being put in place. Fully committed to the safety and well-being of our nationals abroad.”