ദിവസസേനെ യുദ്ധം കനക്കുന്നു. ഇസ്രായേലും ഹമാസും ഇരുപക്ഷത്ത് നിൽക്കുമ്പോൾ ദുരിതത്തിലായത് സാധാരണ ജനങ്ങളാണ്. യുദ്ധം തുടങ്ങിയത് മുതൽ ഗാസ പേടിയിലും ആശങ്കയിലുമാണ് കഴിയുന്നത്. ലോകത്തിലെ തന്നെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്ന്, ഓരോ 139 ചതുരശ്ര മൈലിലും 15,000 പേർ അധിവസിക്കുന്നു. സാധാരണക്കാർ തിങ്ങിനിറഞ്ഞ് കഴിയുന്ന ഗാസയുടെ കീഴിലാണ് കിലോമീറ്ററുകൾ നീളത്തിൽ ഹമാസ് തുരങ്കം പണിതത്.

ഹമാസ് നേതാക്കളുടെ ഒളിസങ്കേതങ്ങൾ അതിനുള്ളിലാണെന്ന് ഇസ്രയേൽ വിശ്വസിക്കുന്നു. അതുകൊണ്ട് ഗാസയെ തകർക്കാൻ ഇസ്രയേൽ എന്തും ചെയ്യും. ഇസ്രയേൽ തുരങ്കത്തിലെ തീവ്രവാദികളെ ഉന്നംവെക്കുമ്പോൾ ആപത്തിലാകുന്നത് ഗാസയിലെ സാധാരണക്കാരാണ്. ഗാസയ്ക്ക് മേൽ നിരന്തരം വ്യോമാക്രമണം ഇസ്രയേൽ നടത്തിയിട്ടും ഹമാസിന് തിരിച്ചടിക്കാനുള്ള ശേഷിയുണ്ടായത് ഈ തുരങ്കങ്ങളുടെ സഹായത്തോടെയാണെന്ന് വിദഗ്ധർ. ഭൂഗർഭ അറകളിൽ സൂക്ഷിച്ചിരിക്കുന്നത് കൊണ്ടാണ് ഹമാസിന് റോക്കറ്റ് ആക്രമണം നടത്താൻ സാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഹമാസ് പിടികൂടി ബന്ധികളാക്കിയ 150 ഇസ്രയേലികളെ ഈ തുരങ്കളിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ഇസ്രയേൽ സേനയും സാധാരണക്കാരും ഹമാസിന്റെ ഗാസ തുരങ്കങ്ങളെ ഭയക്കുന്നു.

തകർത്തിട്ടും വീണ്ടും പൊങ്ങി

ലോകത്തിലെ ഏറ്റവും വലിയ ചാര സംഘടനയായ മൊസാദ് വർഷങ്ങളോളം പരിശ്രമിച്ചിട്ടും ഗാസ തുരങ്കത്തിന്റെ ശരിക്കുമുള്ള വ്യാപ്തി മനസിലാക്കാൻ സാധിച്ചിട്ടില്ല. 11 ദിവസം നീണ്ടു പോയ 2021-ലെ യുദ്ധത്തിന് പിന്നാലെ ഇസ്രയേൽ തുരങ്കത്തിന്റെ 100 കിലോമീറ്റർ വ്യോമാക്രമണത്തിൽ തകർത്തിരുന്നു. എന്നാൽ ഗാസ തുരങ്കത്തിന്റെ 5% മാത്രമേ ഇസ്രയേലിന് തകർക്കാൻ പറ്റിയുള്ളൂവെന്ന് ഹമാസ് പറഞ്ഞു. ഗാസ തുരങ്കത്തിന് 500 കിലോമീറ്റർ ദൈർഘ്യമുണ്ടെന്നാണ് ഹമാസിന്റെ അവകാശവാദം.

ഇപ്പോൾ കാണുന്ന ഗാസ തുരങ്കത്തിന്റെ നിർമാണം തുടങ്ങുന്നത് 2005-ലാണ്. ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസിന്റെ കൈയിലെത്തിയതോടെ ഇസ്രയേലിനും ഈജിപ്തിനും അവിടെ നിന്ന് തങ്ങളുടെ ആളുകളെ മാറ്റേണ്ടി വന്നു. ഈജിപ്തിന്റെ അതിർത്തിയിൽ ഏകദേശം 2,500 തുരങ്കങ്ങൾ ഹമാസ് ആയുധങ്ങളുടെയും ചരക്കുകളുടെയും കള്ളക്കടത്തിന് ഉപയോഗിച്ചു. 2010 വരെ ഗാസ തുരങ്കം കള്ളക്കടത്തിന് മാത്രമാണ് ഉപയോഗിച്ചത്. പലതരത്തിൽ ഈജിപ്ത് ഗാസ തുരങ്കത്തിന്റെ ഭാഗങ്ങൾ നശിപ്പിച്ചിരുന്നു. ഒരു ഭാഗത്ത് ഇസ്രയേലും ഈജിപ്തും നശിപ്പിച്ചപ്പോൾ മറുഭാഗത്ത് ഹമാസ് തുരങ്കം വലുതാക്കി വരികയായിരുന്നു. യുദ്ധം തുടങ്ങിയതിന് ശേഷം 30 തുരങ്കങ്ങളെങ്കിലും തകർക്കാൻ സാധിച്ചതായി ഇസ്രയേൽ അവകാശപ്പെടുന്നുണ്ട്. എന്നാൽ മറുഭാഗത്ത് ഇപ്പോഴും ഹമാസിന്റെ ശക്തികേന്ദ്രങ്ങളിലൊന്ന് തുരങ്കങ്ങളാണ്.

സ്ഥിരമായി ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള തുരങ്കങ്ങളാണ് ഹമാസ് ഗാസയിൽ നിർമിച്ചിരിക്കുന്നത്. ഹമാസിന്റെ പ്രധാന നേതാക്കളെല്ലാം തുരങ്കളിലാകാം ഒളിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. വൈദ്യുതിയും റെയിൽ ട്രാക്കുകളുമടക്കമുള്ള സൗകര്യം ഗാസ തുരങ്കത്തിലുണ്ട്. പള്ളി, വീടുകൾ, സ്‌കൂളുകൾ എന്നിവയിൽ കൂടിയാണ് തുരങ്കളിലേക്കുള്ള പ്രവേശനം. ഇവ തകർക്കുന്നതിലുള്ള പ്രതിസന്ധിയും അതാണ്.


മുമ്പുണ്ടായ യുദ്ധങ്ങളുടെ കെടുതികൾ പരിഹരിക്കാനും നിർമാണപ്രവർത്തനങ്ങൾക്കും ലഭിച്ച കോടികണക്കിന് തുക ഗാസയിൽ തുരങ്ക നിർമാണത്തിന് ഉപയോഗിച്ചതായും ആരോപണമുണ്ട്. തുരങ്കങ്ങൾ കണ്ടുപിടിക്കാൻ ഇസ്രയേൽ നിർമിച്ച സെൻസറുകളുടെ കണ്ണിൽപോലും ഹമാസിന്റെ തുരങ്കങ്ങൾ പെട്ടിട്ടില്ല. അത്യാധുനിക സാങ്കേതിക വിദ്യയാണ് ഹമാസ് തുരങ്കങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്.

Despite Israel’s constant air attacks on Gaza, Hamas has still been able to fire rockets at Israeli cities five days into the fighting. While checking the possibilities, Israel’s intelligence community believes much of the money and material the world gave to the people of Gaza to rebuild after previous wars has been taken by Hamas and reused in establishing the elaborate system of tunnels and bunkers. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version