വിഴിഞ്ഞം തുറമുഖത്തു കൂറ്റൻ ക്രൈനുകളുമായി ആദ്യത്തെ കപ്പൽ എത്തിക്കഴിഞ്ഞു. തുറമുഖ നിർമാണത്തിന്റെ ആദ്യ ഘട്ടമാണ് പൂർത്തിയായിരിക്കുന്നത്.
2024 മെയ് മാസത്തിൽ തുറമുഖം കമ്മീഷൻ ചെയ്യും. 2024 ഡിസംബറോടെ വിഴിഞ്ഞം പൂർണ തോതിൽ ചരക്ക് നീക്കത്തിന് സജ്ജമാകും. എന്തൊക്കെ നേട്ടങ്ങളാകും വിഴിഞ്ഞം തുറമുഖം നമുക്ക് നൽകുക? പറഞ്ഞറിയിക്കാൻ പോലുമാകാത്ത തരത്തിൽ കേരളത്തിന്റെ വളർച്ചക്കും,
വരുമാന സ്ഥിരതക്കും വിഴിഞ്ഞമായിരിക്കും ഇനി സുപ്രധാന പങ്ക് വഹിക്കുക.
ഇന്ത്യക്കു മുഴുവൻ സാമ്പത്തിക ലാഭം ഉണ്ടാക്കികൊടുക്കാനുള്ള ശേഷിയും കഴിവുമായാണ് വിഴിഞ്ഞത്തു അന്താരാഷ്ട്ര തുറമുഖം വരുന്നത്. രാജ്യത്തെ വിവിധ തുറമുഖങ്ങളിലേക്കുള്ള റെയിൽ, കപ്പൽ ചരക്കു നീക്കം , റോഡ് ഗതാഗതം എന്നിവ വഴി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ നേടാൻ ഒരുങ്ങുന്നത് അനവധി കോടികളാണ്. കാരണം ഇനി ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ചരക്കു നീക്കത്തിന്റെ 80 % ൽ അധികവും നടക്കുക വിഴിഞ്ഞത്തു നിന്നുമാണ്, വിഴിഞ്ഞത്തെത്തുന്ന മദർ ഷിപ്പുകളിലെ ചരക്കുകൾ ഇനി കേരളത്തിലൂടെ റോഡ് മാർഗവും മറ്റു കേന്ദ്രങ്ങളിലേക്ക് പോകും.
ധൃതഗതിയിൽ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖ നിർമ്മാണം 2024 ൽ പൂർണമായും പൂർത്തിയാവുന്നതോടെ ഇന്ത്യയുടെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും കേന്ദ്ര ബിന്ദുവായി വിഴിഞ്ഞം മാറും.
പടുകൂറ്റൻ മദർഷിപ്പുകൾ അടുപ്പിക്കാവുന്ന രാജ്യത്തെ പോർട്ടാവും വിഴിഞ്ഞം. . ഇപ്പോൾ, കൊളംബോയ്ക്കുൾപ്പെടെ ചരക്കു കയറ്റിറക്കിന് രാജ്യം നൽകുന്ന വകയിൽ വർഷം കുറഞ്ഞത് 4000 കോടി രൂപ ലാഭിക്കാനുമാവും.കഴിഞ്ഞ വർഷം ഇന്ത്യ നടത്തിയത് 61,500 കോടി ഡോളറിന്റെ ഇറക്കുമതിയും 7,000 കോടി ഡോളറിന്റെ കയറ്റുമതിയുമായിരുന്നു. ഇതിനായി ഇന്ത്യ പ്രധാനമായും ആശ്രയിച്ചത് കൊളംബോ തുറമുഖത്തെയാണ്.
സിംഗപ്പൂരിലും ദുബൈയിലും ഒക്കെ ഇന്ത്യക്കു വേണ്ടി അടുപ്പിച്ചിരുന്ന മദർഷിപ്പുകൾ ഇനി നേരെ വിഴിഞ്ഞത്തെത്തും സിംഗപ്പൂരിൽ നിന്നും ദുബായ് തുറമുഖത്തു നിന്നും ഇന്ത്യയിലേ തുറമുഖങ്ങളിലേൽക്കു വന്നിരുന്ന ചെറു ഷിപ്പുകൾ ഇനി കണ്ടൈനർ ചരക്കുമായി യാത്ര തുടങ്ങുക വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തു നിന്നും . അവിടെ നിന്നും നേരെ കണ്ടല , മുംബൈ അടക്കം തുറമുഖങ്ങളിലേക്കു ചെന്ന് ചരക്കിറക്കും. പിന്നെ വിഴിഞ്ഞം വരെ എത്തുന്ന ഗുഡ്സ് ട്രെയിനുകൾ കാശ്മീർ വരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ചരക്കു കൊണ്ട് പോകും.
തീർന്നില്ല. വിഴിഞ്ഞത്തു നിന്നും ആരംഭിക്കുന്ന ദേശിയ പാതയിലേക്ക് കണക്ട് ചെയ്യുന്ന ആറുവരി ബൈപാസ് റോഡുകളിലൂടെ റോഡ് മാർഗം കണ്ടെയ്നറുകൾ നീങ്ങും.
അദാനിയുമായുള്ള 40 വർഷ കരാർ തീരുമ്പോൾ വിഴിഞ്ഞം രാജ്യത്തിന് നേടി കൊടുക്കുന്ന ആകെ വരുമാനം ഏറ്റവും കുറഞ്ഞത് 28,000 കോടി യാകും. ഇതിൽ സംസ്ഥാനത്തിന് വരുമാനമായി 4,700 കോടി യും നികുതി
ആയി 2,700 കോടിയും ലഭിക്കും.അദാനിക്ക് തുറമുഖത്തിന്റെ നടത്തിപ്പിൽ നിന്നുള്ള ലാഭം 2,391 കോടി രൂപ എന്നാണ് കണക്ക്.
കഴിഞ്ഞ വർഷം 61,500 കോടി ഡോളറിന്റെ ഇറക്കുമതിയും 47,000 കോടി ഡോളറിന്റെ കയറ്റുമതിയുമാണ് ഇന്ത്യ നടത്തിയത്. ഇതിനായി കൊച്ചി അടക്കം സർക്കാരിന്റെ പന്ത്രണ്ട് പോർട്ടുകളും അദാനിയുടെ പന്ത്രണ്ടു പോർട്ടുകളും പ്രധാനമായും ആശ്രയിച്ചത് കൊളംബോ തുറമുഖത്തെയാണ്. ഇനി ആ അവസ്ഥക്ക് മാറ്റമുണ്ടാകും. എല്ലാ ചരക്കു നീക്കവും വിഴിഞ്ഞം ഏറ്റെടുക്കും.
ചരക്കു കണ്ടെയ്നറുകളുടെ ഹാൻഡ്ലിംഗ് ചാർജ് മാത്രമാണ് തുറമുഖത്തിന്റെ വരുമാനം. ഒരു കണ്ടെയ്നറിന്റെ നീക്കത്തിനു മാത്രം പതിനായിരം രൂപയിലേറെ ലഭിക്കാൻ കഴിയും. പതിനായിരത്തോളം പേർക്ക് നേരിട്ട് തൊഴിലും ലഭിക്കും.
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തോട്ടണ്ടി കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലെത്തിച്ചശേഷം ഫീഡർ കപ്പലുകളിൽ കൊച്ചിയിലും തൂത്തുക്കൂടിയിലും എത്തിക്കുക ആയിരുന്നു ഇതുവരെ. ഇനി ഇതിനു പകരം തോട്ടണ്ടി നേരിട്ട് വിഴിഞ്ഞത്ത് ഇറക്കും. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സാധനങ്ങളും ഇതുപാേലെ വിഴിഞ്ഞത്തേക്കെത്തും. കേരളത്തിലുത്പാദിപ്പിക്കുന്ന
പ്ളൈവുഡ്, ഓട്, കളിമൺ പാത്രം, ചെരുപ്പ്, തുണിത്തരങ്ങൾ, ചെമ്മീൻ, സംസ്കരിച്ച കശുഅണ്ടി തുടങ്ങിയവ ഇവിടെ നിന്ന് കയറ്റി അയയ്ക്കും.വിഴിഞ്ഞം കേന്ദ്രമാക്കി വിവിധ വ്യവസായ സ്ഥാപനങ്ങളും പ്രവർത്തനമാരംഭിക്കും. കേരളത്തിലേക്കുള്ള ടൂറിസം വരുമാനത്തിലും വിഴിഞ്ഞം വര്ധനവുണ്ടാക്കും.
The first ship has finally docked at Vizhinjam Port, marking a significant milestone in its construction. The completion of the initial phase of Vizhinjam Port construction is set to take place in May 2024, propelling it into the league of international seaports. This development will have far-reaching consequences, not only for the state of Kerala but also for India as a whole.